Image

വിര്‍ജീനിയയിലെ പിള്ള ഫൗണ്ടേഷന്‍ കോളജ്‌ സ്‌കോളര്‍ഷിപ്പ് 30 പേര്‍ക്ക്‌

Published on 24 May, 2017
വിര്‍ജീനിയയിലെ പിള്ള ഫൗണ്ടേഷന്‍  കോളജ്‌  സ്‌കോളര്‍ഷിപ്പ് 30 പേര്‍ക്ക്‌

വിര്‍ജീനിയ: വിര്‍ജീനിയയിലെ പിള്ള ഫൗണ്ടേഷന്‍ 2017ലെ കോളജ്‌ സ്‌കോളര്‍ഷിപ്പ്‌ പ്രോഗ്രാമിന്‌ തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികളുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു. വൈക്കം ഏരിയയില്‍ നിന്നുള്ള 12 സ്‌കൂളുകളില്‍ നിന്നാണ്‌ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. 

ഇതോടെ ഫൗണ്ടേഷന്റെ ഇക്കൊല്ലത്തെ സ്‌കോളര്‍ഷിപ്പ്‌ പ്രോഗ്രാമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം 95 ആയി. 2004 മുതല്‍ 350-ാളം കുട്ടികള്‍ക്കായി 159,000 ഡോളര്‍ ഈ പ്രോഗ്രാമിനായി ഫൗണ്ടേഷന്‍ സംഭാവന ചെയ്‌തുകഴിഞ്ഞു. 

പഠനത്തിനായി രണ്ട്‌ പ്രോഗ്രാമുകളാണ്‌ ഫൗണ്ടേഷന്‍ മുന്നോട്ട്‌ വെക്കുന്നത്‌. മൂന്നു വര്‍ഷത്തെ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ ചെയ്യുന്ന കുട്ടികള്‍ക്കായി വര്‍ഷത്തില്‍ 6000 രൂപയാണ്‌ ഫൗണ്ടേഷന്‍ വാഗ്‌ദാനം ചെയ്യുന്നത്‌. 

എന്നാല്‍ മൂന്നര വര്‍ഷത്തെ ജനറല്‍ നേഴ്‌സിംഗ്‌ ഡിപ്ലോമ കോഴ്‌സിന്‌ 10000 രൂപ നല്‍കും. പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സിന്‌ വര്‍ഷത്തില്‍ 15,000 രൂപയാണ്‌ നല്‍കുന്നത്‌.
തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്‌ മേല്‍പറഞ്ഞ ഏത്‌ കോഴ്‌സ്‌ വേണമെങ്കിലും തിരഞ്ഞെടുക്കാം.

 അംഗീകാരമുള്ള സ്ഥാപനത്തില്‍ പ്രവേശനം ലഭിച്ചതായി രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക്‌ മാത്രമേ സ്‌കോളര്‍ഷിപ്പ്‌ ലഭിക്കൂ. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കുന്നതിന്‌ മുന്നോട്ടുള്ള വര്‍ഷങ്ങളിലും സ്‌കോളര്‍ഷിപ്പ്‌ ലഭിക്കും. 

പഠനമികവും സാമ്പത്തിക പിന്നോക്കാവസ്ഥയും മാനദണ്‌ഡമാക്കിയാണ്‌ കുട്ടികളെ സ്‌കോളര്‍ഷിപ്പിന്‌ തിരഞ്ഞെടുത്തത്‌. 

ലാഭേഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പിള്ള ഫൗണ്ടേഷന്റെ സാരഥികളായ വൈക്കം പരിക്കപ്പള്ളി കുടുംബാംഗം മോഹന്‍ പ്രഭാകരന്‍പിള്ളയും ഭാര്യ ജയ പിള്ളയും 2004 മുതല്‍ പ്രദേശത്തെ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ്‌ നല്‍കിവരുന്നു.

സ്‌കോളര്‍ഷിപ്പിന്‌ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ പേര്‌ വിവരം:  
വിര്‍ജീനിയയിലെ പിള്ള ഫൗണ്ടേഷന്‍  കോളജ്‌  സ്‌കോളര്‍ഷിപ്പ് 30 പേര്‍ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക