Image

മാര്‍ സേവേറിയോസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 24 May, 2017
മാര്‍ സേവേറിയോസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി
ഡബ്ലിന്‍: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ തേവേദ്രയോസ് രണ്ടാമനുമായി ഡബ്ലിനില്‍ വച്ച് കൂടിക്കാഴ്ച നടത്തി. 

കോപ്റ്റിക് സഭയുടെ ഡബ്ലിന്‍ ദേവാലയ കൂദാശയില്‍ മലങ്കര സഭയെ പ്രതിനിധീകരിച്ചു കൊണ്ട് അഭിവന്ദ്യ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ സെന്റ്. തോമസ് ഇടവക വികാരി ഫാ. അനിഷ് കെ. സാം, ഡബ്ലിന്‍ എക്യൂമെനിക്കല്‍ കമ്മിറ്റി അംഗങ്ങളായ ജോണ്‍ മാത്യു, ഗീവര്‍ഗീസ് ജോ ജോണ്‍സണ്‍ എന്നിവര്‍ പോയി സംബന്ധിക്കുകയും സഭയുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തു. 

കോപ്റ്റിക് പാത്രിയര്‍ക്കീസ് സ്‌നേഹപൂര്‍വ്വം സ്വീകരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. 
മാര്‍ സേവേറിയോസ് കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക