Image

അയര്‍ലന്‍ഡ് പ്രൊവിന്‍സ് ജനറല്‍ബോഡിയും തിരഞ്ഞെടുപ്പും 27ന്

Published on 24 May, 2017
അയര്‍ലന്‍ഡ് പ്രൊവിന്‍സ് ജനറല്‍ബോഡിയും തിരഞ്ഞെടുപ്പും 27ന്


      ഡബ്ലിന്‍: ആഗോള മലയാളികളുടെ ഏററവും വലിയ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അയര്‍ലന്‍ഡ് പ്രൊവിന്‍സ് ജനറല്‍ ബോഡി യോഗവും 201719 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും മേയ് 27 ന് ഉച്ചകഴിഞ്ഞു രണ്ടിനു പാമേഴ്‌സ് ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഹാളില്‍ ചേരുമെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത്, പ്രസിഡന്റ്, ദീപു ശ്രീധര്‍, സെക്രട്ടറി മാര്‍ട്ടിന്‍ പുലിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു. പുതിയതായി സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാം.

അന്‍പതില്‍പരം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളുള്ള കൗണ്‍സിലിന് അയര്‍ലന്‍ഡിലെ കോര്‍ക്കിലും യൂണിറ്റുകളുണ്ട് .അയര്‍ലന്‍ഡില്‍ വിവിധ കൗണ്ടികളില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുവാനും കൗണ്‍സില്‍ ഉദ്ദേശിക്കുന്നു .

വിവരങ്ങള്‍ക്ക് :
മാര്‍ട്ടിന്‍ സ്‌കറിയ (ഡബ്ലിന്‍ ):0863151380
ഷാജു കുര്യന്‍ (കോര്‍ക്ക് ) 0873205335


റിപ്പോര്‍ട്ട് :രാജു കുന്നക്കാട്ട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക