നാദിര്‍ഷ സംവിധാനം ചെയ്ത് ദിലീപും ഇരുപത്തിയഞ്ചില്‍ പരം കലാകാരന്മാരും അണിനിരന്ന ദിലീപ് ഷോ അതിന്റെ പരിസമാപ്തിയിലേക്കു കടക്കുമ്പോള്‍ ജനഹൃദയങ്ങള്‍ കീഴടക്കി ഒരിക്കലും മറക്കാത്ത ഓര്‍മ്മകളുമായി ഈ കലാവിരുന്ന് മാറുകയാണ്. ഏറെ ആശങ്കകള്‍ക്ക് നടുവില്‍ ആരംഭിച്ച ഷോ ഒരു ആശങ്കയുമില്ലാതെ ഒരു മാസം പിന്നിടുമ്പോള്‍ ദിലീപ് എന്ന കലാകാരനെ ജനങ്ങള്‍, അമേരിക്കന്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുകയായിരുന്നു ഇതുവരെ. നാദിര്‍ഷ എന്ന കലാകാരനെയും സംഘത്തെയും അമേരിക്കന്‍ മലയാളികള്‍ ഓരോ ഷോ കഴിയുമ്പോളും അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു.
മലയാളികള്‍ തങ്ങളുടെ നെഞ്ചിലേറ്റിയ നടനാണ് ദിലീപ് പ്രത്യേകിച്ച് മലയാളി വീട്ടമ്മമാരും കുട്ടികളും അദ്ദേഹത്തിന്റെ ചില സിനിമകള്‍ എത്ര തവണ കണ്ടുകാണും എന്ന് പറയാന്‍ സാധിക്കില്ല. ഓരോ തവണ മീശമാധവന് പോലെയുള്ള ചിത്രങ്ങള്‍ ടി വിയില്‍ പ്രക്ഷേപണം ചെയുമ്പോള്‍ വീണ്ടും വീണ്ടും കാണുന്നത് അദ്ദേഹത്തിലെ വലിയ കലാകാരനെ നാം അംഗീകരിക്കുന്നതുകൊണ്ടാണ്. ആ അംഗീകാരം അദ്ദേഹം ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും സംശയമില്ലാതെ ലഭിക്കും എന്നതിന് തെളിവായിരുന്നു അമേരിക്കയിലുടനീളം ആയിരങ്ങള്‍ ഏറ്റുവാങ്ങിയ ജനപ്രിയ ഷോ.
തൊട്ടതെല്ലാം പൊന്നാക്കിയ യു ജി എം എന്റര്െ്രെടനെര് വളരെ പ്രതീക്ഷയോടെയാണ് ദിലീപ് ഷോ അമേരിക്കയില്‍ എത്തിച്ചത്. ഇപ്പോള്‍ ഒരു ഷോ അമേരിക്കയില്‍ കൊണ്ടുവരിക എന്നത് വളരെ ഭാരിച്ച പണച്ചെലവും, അതിലുപരി റിസ്കും ആണ്. അതു മനസ്സിലാകണമെങ്കില്‍ ഇപ്പോള്‍ കുറഞ്ഞുവരുന്ന ഷോയുടെ ബാഹുല്യം തന്നെ നോക്കിയാല്‍ മതി എന്നാല്‍ എല്ലാ റിസ്കും ഏറ്റെടുത്തു കൂടുതല്‍ പണം മുടക്കി മനോഹരമായ ഒരു ഷോ നമ്മുടെ ഇടയിലേക്ക് വരുമ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക, അത് ഉള്ളു നിറഞ്ഞു ആസ്വദിക്കുക. അതിനപ്പുറത്ത് നമുക്ക് ഒന്നും ചെയ്യാനില്ല എന്ന ചിന്തയായിരുന്നു അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ വേദികളില്‍ അവതരിപ്പിക്കുന്ന ദിലീപ് ഷോ ചിരിയും, ചിന്തയും കലര്‍ന്ന മികച്ച ഒരു ഷോ ആയിരിക്കുമെന്ന് സംഘാടകരും, അതിന്റെ അണിയറ ശില്പികളും അവകാശപ്പെട്ടിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് സന്ദേഹത്തിന്റെ ആവശ്യമില്ലായിരുന്നു. ഒരു പൂവ് ചോദിച്ചു, ദിലീപും, നാദിര്‍ഷയും, പിഷാരടിയും, ധര്‍മ്മജനും, കാവ്യാമാധവനും, സുബിയും, അങ്ങനെ എല്ലാ കലാകാരന്മാരും കൂടി ഒരു പൂക്കാലം തന്നെ തരികയായിരുന്നു.
ദിലീപ്ഷോ ഷോ ഇനിയും നോര്‍ത്ത് കരോലിന, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, ഫിലദെല്‍ഫിയാ എന്നീ സ്ഥലങ്ങളില്‍ കൂടി അവതരിപ്പിച്ചു കഴിയുപോളെക്കും അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ മായാതെ, മറയാതെ നില്ക്കും ഈ ഷോയിലെ ഓരോ നര്‍മ്മമുഹൂര്‍ത്തങ്ങളും, പാട്ടും, ഡാന്‍സും എല്ലാം..
ഇനിയും ഷോ നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍
5/26/2017 Friday Raleigh, NC Meymandi Concert Hall - Duke Energy Center for the Performing Arts 2 E South St, Raleigh, NC Lourdes Matha Syro-Malabar Catholic Church
Babu Kuttiath 919-800-1571
5/27/2017 Saturday New York, NY Tilles Center for the Performing Arts, 720 Northern Blvd, Greenvale, NY 11548
Center of Living 516-274-1810
5/28/2017 Sunday New Jercey, NJ John J. Breslin Thetare at Felician College, Lodi, NJ Malankara Archdiocese Syrian Orthodox Church
Joji Kavanal 914-409-5385
5/29/2017 Monday Philadelphia, PA Council Rock High School North, 62 Swamp Rd, Newtown, PA Kottayam Association
Geemon George 267-970-4267
After the Tampa show, more opinions from
Known artist friends that show had only old
Already seen items. Nothing new worth dollars.
Nadirsha even complained he did not get
Delicious food.