Image

റാഫാ റേഡിയോ ഒരുക്കുന്ന വെത്യസ്‌തമായ സംഗീത മത്സരം

Published on 25 May, 2017
റാഫാ റേഡിയോ ഒരുക്കുന്ന വെത്യസ്‌തമായ സംഗീത മത്സരം


നിങ്ങള്‍ കഴിവുള്ള ഒരു ഗായികയോ / ഗായകനോ ആണോ. നിങ്ങളുടെ കഴിവ്‌ ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല? എങ്കില്‍ ഈ മത്സരം നിങ്ങളുടേതാണ്‌. നിങ്ങള്‍ തീര്‍ച്ചയായും പങ്കെടുക്കണം. ഇതാ നിങ്ങള്‍ക്കായി വ്യത്യസ്‌തമായ ക്രിസ്‌തീയ സംഗീത മത്സരവുമായി റാഫാ റേഡിയോ.

എല്ലാവര്‍ക്കും തുല്യ പരിഗണയും പക്ഷാഭേദമില്ലാത്ത സൗകര്യങ്ങളും ലഭിക്കുവാനായി `SMULE" എന്ന മ്യൂസിക്കല്‍ ആപ്പ്‌ പ്ലാറ്റഫോം ആണ്‌ റാഫാ ഉപയോഗപ്പെടുത്തുന്നത്‌. പ്രായപരിധി 15 -35 വരെ.

സ്‌ത്രീ/പുരുഷ വിഭാഗങ്ങളില്‍ പ്രത്യേകം തിരഞ്ഞെടുപ്പുണ്ടായിരിക്കുന്നതാണ്‌. 
ഓഡിഷന്‍ മെയ്‌ 25 മുതല്‍ ആരംഭിക്കുന്നു. ലൈക്കുകളോ ഷെയറുകളോ വിജയത്തെ യാതൊരു കാരണവശാലും ബാധിക്കുകയില്ല. ക്രിസ്‌തീയ സംഗീത രംഗത്തെ പ്രമുഖ ഗായകരും സംഗീത സംവിധായകരും വിധികര്‍ത്താക്കളായി എത്തുന്നു, അവരുടെ തീരുമാനം അന്തിമമായിരിക്കും.

നിബന്ധനകള്‍ ചുവടെ കൊടുക്കുന്നു:

1. Smule ആപ്പ്‌ വഴി വേണം എല്ലാ മത്സരാര്‌ഥികളും പങ്കെടുക്കുവാന്‍
2. വിഡിയോ മാത്രമാണ്‌ മത്സരത്തിനായി പരിഗണിക്കുക.
3. റെക്കോര്‍ഡിങ്ങില്‍ ഓട്ടോ റ്റിയുന്‍ സൗകര്യം ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

പങ്കെടുക്കേണ്ട വിധം:
ഓഡിഷനായി മെയ്‌ 25 വൈകുന്നേരം ഇന്ത്യന്‍ സമയം 6:00 മണി മുതല്‍ smule-� @rafasupersinger എന്ന അക്കൗണ്ട്‌ സെര്‍ച്ച്‌ ചെയ്‌ത്‌ ഫോളോ ചെയ്‌ത ശേഷം `നല്ലൊരു നാളെ` എന്ന ഗാനം വീഡിയോ ആയി ജോയിന്‍ ചെയ്യുക. 

രണ്ടു പിച്ചുകളില്‍ ഇന്‍വിറ്റേഷന്‍ ഉണ്ടായിരിക്കുന്നതാണ്‌. നിങ്ങളുടെ സൗകര്യാര്‍ത്ഥമുള്ള മീഡിയം / ലോ കീയില്‍ പാടി ജോയിന്‍ ചെയ്യാവുന്നതാണ്‌.

ഓഡിഷനില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവരായിരിക്കും മത്സരാര്‍ത്ഥികള്‍. പിന്നീടുള്ള സ്‌റ്റേജുകളിലെ വീഡിയോ റാഫായുടെ Facebook പേജില്‍ അപ്‌ലോഡ്‌ ചെയ്യുന്നതാവും. May 25 ഇന്ത്യന്‍ സമയം 6:00 മുതല്‍ 7 ദിവസത്തേക്കാകും ഓഡിഷന്‍ ഉണ്ടായിരിക്കുന്നത്‌. 

തയ്യാറെടുപ്പുകള്‍ തുടങ്ങട്ടെ, റാഫാ സൂപ്പര്‍ സിങ്ങര്‍ നിങ്ങളാവാം. വിജയികളെ കാത്തിരിക്കുന്നത്‌ റാഫാ മീഡിയ പുറത്തിറക്കുന്ന ആല്‍ബങ്ങളില്‍ പാടുവാനുള്ള അവസരങ്ങളാണ്‌.

റാഫാ സൂപ്പര്‍ സിങ്ങര്‍ സീസണ്‍ 1 നെ പറ്റി ചിലത്‌.

1. ലക്ഷ്യം.?
പങ്കെടുക്കുന്നവരില്‍ നിന്നും മികച്ച ഒരു ഗായകനെയും ഗായികയെയും കണ്ടെത്തല്‍.

2. എന്ത്‌ കൊണ്ട്‌ smule
?
പല സംഗീത മത്സരങ്ങളും സോഷ്യല്‍ മീഡിയയില്‍ കാണുന്നത്‌ പലതും ലൈക്കും ഷെയറും അനുസരിച്ചു വിധിയെ സ്വാധീനിക്കുന്നവയാണ്‌. 

ഒരു സംഗീത മത്സരത്തിലൂടെ സംഘാടക സമിതിക്ക്‌ ഒരു പബ്ലിസിറ്റി കൂടെയാകുമെങ്കിലും ലക്ഷ്യത്തെ മറക്കുന്ന പ്രവര്‍ത്തി പോലെയാണ്‌ അത്‌ തോന്നുക. എന്നാല്‍ വളരെ ചെറിയ പ്രയത്‌നം കൊണ്ട്‌ എല്ലാവര്‍ക്കും ഒരേ പോലെ മത്സരിക്കാന്‍ ഒരു വേദി. അതാണ്‌ ഞങ്ങളെ smule ഒരു മത്സര മാധ്യമമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ച ഘടകം.

3. എന്ത്‌ കൊണ്ട്‌ വീഡിയോ.?
Smule എന്ന ആപ്പില്‍ സ്റ്റുഡിയോകളില്‍ റെക്കോര്‍ഡ്‌ ചെയ്യും പോലെ ഓരോ വരിയും ശരിയാകും വരെ പാടി പെര്‍ഫെക്‌റ്റ്‌ ആക്കി പോസ്റ്റ്‌ ചെയ്യാന്‍ സംവിധാനമുണ്ട്‌. അത്‌ കഴിവുള്ളവരെ പോലും അലസന്മാരാക്കും. 

 വീഡിയോ ആണെങ്കില്‍ രണ്ടുണ്ട്‌ കാര്യം. ഒന്ന്‌, ഒറ്റ ടേക്കില്‍ ഒരു പാട്ടിന്റെ ആദ്യാന്ത്യം പാടണം. രണ്ട്‌, ഈ വീഡിയോ, മത്സരം ഹോസ്റ്റ്‌ ചെയ്യുന്ന പേജില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും.

4. വീഡിയോ ഓപ്‌ഷന്‍ ഇല്ലാത്തവര്‍, ാൌഹല ഇല്ലാത്തവര്‍, വിഡിയോയില്‍ വരാന്‍ താല്‌പര്യമില്ലാത്തവര്‍. ഇവരെങ്ങനെ പങ്കെടുക്കും.?

നമ്മള്‍ ഒരു ഓപ്‌ഷന്‍ വെച്ചിരിക്കുകയാണ്‌. ഓഡിഷനായി ഒരു പാട്ട്‌. അര മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ്‌ ചെയത്‌ അപ്‌ലോഡ്‌ ചെയ്യാം. ഈ സൗകര്യം ഉള്ള ഏതു ഫോണും ഉപയോഗപെടുത്താം. സ്വന്തം ഫോണ്‍ നിര്‍ബന്ധമല്ല. 
അത്രയും നിങ്ങള്‍ക്ക്‌ ചെയ്യുവാന്‍ കഴിയുമെന്ന്‌ ഞങ്ങള്‍ കരുതുന്നു. 

അതില്‍ തിരഞ്ഞെടുക്കപെടുന്ന മത്സരാര്‍ത്ഥികള്‍ക്ക്‌ 4 റൌണ്ട്‌ മത്സരം. ചുരുക്കി പറഞ്ഞാല്‍ അവസാന റൌണ്ട്‌ വരെ പോകുന്ന Smule, Mobile, video ഒന്നും ഇല്ലാത്ത മത്സരാര്‍ത്ഥിക്കു ചിലവാകുന്നത്‌ ശരാശരി 34 മണിക്കൂര്‍. അത്രയും നിങ്ങള്‌ക്ക്‌ ബുദ്ധിമുട്ടാവില്ലെന്നു ഞങ്ങള്‍ അനുമാനിക്കുന്നു.

5. എന്തു കൊണ്ട്‌ ഞങ്ങള്‍ തരുന്ന ഗാനം തന്നെ പാടണം?
എല്ലാവര്‍ക്കും ഒരേ നിലവാരമുള്ള പാട്ടാവുമ്പോള്‍ പാട്ടിന്റെ മേന്മയില്‍ കഴിവ്‌ മുങ്ങി പോകയില്ല. ഓരോ റൌണ്ട്‌ പോകുന്നതനുസരിച്ച്‌ കട്ടി കൂടിയ പാട്ടുകളാവും ലഭിക്കുക. വെറുതെ ഒരു മത്സരമല്ല, പ്രത്യുതാ നിങ്ങളുടെ ഉള്ളിലെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ഒരു ചവിട്ടു പടിയാവാം ഇത്‌. (www.rafaradio.com)


Stay Tuned & Be Blessed
www.rafaradio.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക