Image

ജനസംഖ്യ: ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്‌?

Published on 25 May, 2017
ജനസംഖ്യ: ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്‌?
 ദില്ലി: ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തളളി ഒന്നാമത്‌ എത്തിയതായി റിപ്പോര്‍ട്ട്‌. 2011 ലെ സെന്‍സെസ്‌ പ്രകാരം 121 കോടി ആയിരുന്ന ജനസംഖ്യ  2015 ല്‍ 1. 28 കോടി കഴിഞ്ഞതായി കണക്കാക്കിയിരുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തളളി കഴിഞ്ഞു എന്നാണ്‌ വിദേശ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്‌. 

ആധാര്‍ എന്റോള്‍മെന്റ്‌ന്റെ ഭാഗമായി നടത്തിയ കണക്കെടുപ്പില്‍ ആണ്‌ നിലവില്‍ ഇന്ത്യ 128, കോടി കടന്നതായി കണ്ടെത്തിയത്‌. എന്നാല്‍ 2015 ന്‌ ശേഷം സെന്‍സെസ്‌ ഇതുവരെ എടുത്തിട്ടില്ല. 

 െചൈനയില്‍ നടന്ന ചില പുതിയ കണക്കെടുപ്പില്‍ മൊത്തം ജനസംഖ്യ 129 കോടിയില്‍ കവിയില്ലെന്നും, മുന്‍ ജനസംഖ്യ കണക്കെടുപ്പുകളില്‍ തെറ്റ്‌ സംഭവിച്ചിരുന്നതായും സ്റ്റാറ്റിറ്റിഷന്‍ യി ഫ്യൂഷിയന്‍ കണ്ടെത്തിയതായി ദേശീയ ദിനപത്രമായ ഗാര്‍ഡിയന്‍ റിപ്പാര്‍ട്ട്‌ ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക