Image

തീവ്ര വലതുപക്ഷ സംഘടനകളില്‍ നിന്ന്‌ വധഭീഷണി; ആശിഷ്‌ ഖേതന്‍ സുപ്രീം കോടതിയില്‍

Published on 25 May, 2017
തീവ്ര വലതുപക്ഷ സംഘടനകളില്‍ നിന്ന്‌ വധഭീഷണി; ആശിഷ്‌ ഖേതന്‍ സുപ്രീം കോടതിയില്‍


ന്യൂഡല്‍ഹി: തീവ്ര വലതുപക്ഷ സംഘടനകളില്‍ നിന്ന്‌ തനിക്ക്‌ വധഭീഷണണിയുള്ളതിനാല്‍ തനിക്ക്‌ സംരക്ഷം നല്‍കണമെന്ന ആവശ്യവുമായി മുന്‍ മാധ്യമ പ്രവര്‍ത്തകനും ആംആദ്‌മി പാര്‍ട്ടി നേതാവുമായ ആശിഷ്‌ ഖേതന്‍ സുപ്രീം കോടതിയില്‍. 

തന്റെ ജീവിതത്തിന്‌ തന്നെ വലതുപക്ഷ സംഘടനകള്‍ ഭീഷണി ഉയര്‍ത്തിയായി ആശിഷ്‌ ഖേതന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
അഭിനവ്‌ ഭാരത്‌, സനാതന്‍ സംസ്ഥ, ഹിന്ദു ജന്‍ ജാഗരണ്‍ സമിതി എന്നീ സംഘടനകളാണ്‌ തനിക്കു നേരെയുള്ള വധഭീഷണിക്കു പിന്നിലെന്ന്‌ ആശിഷ്‌ ഖേതന്‍ കോടതിയില്‍ പറഞ്ഞു.

വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന്‌ ഡല്‍ഹി പൊലീസില്‍ പരാതി സമര്‍പ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. നിരവധി വധഭീഷണി സന്ദേശങ്ങല്‍ വന്നു കൊണ്ടിരിക്കുന്നു. തനിക്ക്‌ നേരെ ഉയര്‍ന്ന വധഭീഷണികള്‍ സിബിഐ അന്വേഷിക്കണമെന്നും ആശിഷ്‌ ഖേതന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക