Image

ഒന്ന്‌ മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കി

Published on 25 May, 2017
ഒന്ന്‌ മുതല്‍ 10 വരെ ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം ഭാഷാപഠനം നിര്‍ബന്ധമാക്കി. മലയാള ഭാഷാ പഠന ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കുകയായിരുന്നു.

 ഇതുവരെ മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസ്‌ മുതല്‍ മലയാളം പഠിപ്പിക്കണം. 2017-18 അക്കാദമിക്‌ വര്‍ഷം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ സര്‍ക്കാര്‍, എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌, സിബിഎസ്‌ഇ, ഐസിഎസ്‌ഇ എന്നിവയടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെല്ലാം ഒന്നാം ക്ലാസ്‌ മുതല്‍ 10ാം ക്ലാസ്‌ വരെ മലയാളം പഠനം നിര്‍ബന്ധമാവും. 

സ്‌കൂളുകളില്‍ മലയാളത്തില്‍ സംസാരിക്കുന്നതില്‍ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ പുതിയ നിയമപ്രകാരം ഒരു സ്‌കൂളിനും അധികാരമുണ്ടാവില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക