Image

അറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു

സാജു വട്ടക്കുന്നത്ത്‌ Published on 25 May, 2017
അറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു
അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ ദേവാലയത്തില്‍ വച്ച് ഈ വര്‍ഷം ബിരുദാന്തരികളാകുന്ന ഹൈസ്‌ക്കൂള്‍, കോളേജ്, ഉന്നത ബിരുദം നേടിയവര്‍ എന്നിവരെ അസ്സോസിയേഷനും കെ.സി.വൈ.എല്‍. യും ചേര്‍ന്ന് സംയുക്തമായി അനുമോദിക്കുകയും മൊമെന്റോകള്‍ നല്‍കി പ്രശംസിക്കുകയുമുണ്ടായി.

മെയ് 21-ാം തീയതി 10.30 ന് ഇടവക വികാരി ഫാ.ജമി പുതുശ്ശേരിയും, ഫാ.ജോസഫ് പൊറ്റമ്മേലും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചതിനെ തുടര്‍ന്ന് 8 ഹൈസ്‌ക്കൂള്‍ ഗ്രാജുവേറ്റ്‌സിനെയും 9 കോളേജ് ബിരുദധാരികളെയും, 7 ഹയര്‍സ്റ്റഡീസ് നടത്തിയവരെയും സംയുക്തമായി അനുമോദിക്കുകയുണ്ടായി. കെ.സി.വൈ.എല്‍. ഡയറക്ടര്‍ ജിമ്മി വെള്ളാപ്പള്ളി ഏവര്‍ക്കും സ്വാഗതം പറയുകയും എല്ലാവരെയും പരിചയപ്പെടുത്തുകയുണ്ടായി. അസ്സോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുര, സെക്രട്ടറി മാത്യു പുല്ലാഴി എന്നിവര്‍ അനുമോദനം നടത്തുകയുണ്ടായി.
 വികാരിയുമായി ചേര്‍ന്ന് ജസ്റ്റിന്‍ പുത്തന്‍പുര ഏവര്‍ക്കും മൊമെന്റോകള്‍ വിതരണം ചെയ്യുകയുണ്ടായി. ജോയിന്റ് സെക്രട്ടറി ജസ്സി പുതിയകുന്നേല്‍ കോര്‍ഡിനേറ്റര്‍ ആയി ചടങ്ങ് ഭംഗിയാക്കി.

SAT യ്ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ നോയല്‍ അല്കസ് അനി മറ്റത്തിന് സാബു മന്നാകുളം സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡ് നല്‍കുകയുണ്ടായി. വിവിധ കഴിവുകളില്‍ നിപുണരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കുകയുണ്ടായി.
സ്മിത ജയിംസ് പുല്ലാനപള്ളി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് ജോബി വാഴക്കാല നേതൃത്വം നല്‍കിയ സ്‌നേഹവിരുന്നോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.


അറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചുഅറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചുഅറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചുഅറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക