Image

നീളം കൂടിയ പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു

Published on 26 May, 2017
നീളം കൂടിയ പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന്‌ സമര്‍പ്പിച്ചു

ഗുവാഹത്തി : ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നുകൊടുത്തു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി, അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍ തുടങ്ങിയവര്‍ ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ്‌ പാലം രാജ്യത്തിനായി തുറന്നുകൊടുക്കുന്നത്‌.

9.15 കിലോമീറ്റര്‍ നീളമുള്ള ധോല ഫസാദിയ പാലം ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത്‌ നദിക്ക്‌ കുറുകെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നു. 

ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈ ബാന്ദ്രവോര്‍ളി പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളം കൂടുതലുണ്ട്‌ ധോലസാദിയ പാലത്തിന്‌.

അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്ന്‌ 540 കിലോമീറ്റര്‍ അകലെ സാദിയയിലാണ്‌ പാലം തുടങ്ങുന്നത്‌. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന്‌ 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ്‌ പാലം അവസാനിക്കുന്നത്‌.

ധോലസാദിയ പാലം തുറന്നുകൊടുക്കുന്നതോടെ അസമില്‍ നിന്ന്‌ അരുണാചലിലേക്കുള്ള യാത്രാസമയം നാല്‌ മണിക്കൂര്‍ കുറഞ്ഞുകിട്ടും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക