തൃശൂര്‍ :മലയാളി നടി ജ്യോതി കൃഷ്ണയുടെ
വിവാഹ നിശ്ചയം കഴിഞ്ഞു. തൃശൂരില്‍ വെള്ളിയാഴ്ചയായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്
നടന്നത്. ക്ളാസ്മേറ്റ്സിലൂടെ ഏവരുടെയും പ്രിയങ്കരിയായ നടി രാധികയുടെ സഹോദരന്
അരുണ്‍ ആനന്ദ രാജയാണ് വരന്. നവംബര്‍ 19നാണ് വിവാഹം. ദുബായില്‍ ജോലിക്കാരനാണ്
അരുണ്‍.
ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ലൈഫ് ഓഫ് ജോസൂട്ടി,
ഡോള്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് ജ്യോതി
കൃഷ്ണ. മഞ്ജുവാര്യര്‍ നായികയാകുന്ന ആമിയിലും ജ്യോതി സുപ്രധാന
വേഷത്തിലെത്തുന്നുണ്ട്. മാധവിക്കുട്ടിയുടെ സുഹൃത്തായ മാലതിക്കുട്ടിയുടെ
കഥാപാത്രമാണ് ജ്യോതികൃഷ്ണയ്ക്ക്.