ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്ന ബാഹുബലിയുടെ
റെക്കോര്‍ഡിനെ റിലീസിന് മുന്നേ തകര്‍ത്തിരിക്കുകയാണ് സച്ചിന് എ ബില്ല്യന്‍
ഡ്രീംസ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ കഥ പറയുന്ന ചിത്രത്തില്‍ സച്ചിന് തന്നെ നായകനായി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
റിലീസിംഗ് തിയറ്ററുകളുടെ
എണ്ണത്തില്‍ സച്ചിന് ബാഹുബലി ദ കണ്‍ക്ലൂഷനെ കടത്തി വെട്ടും. ബാഹുബലി 6500
തിയറ്ററിലാണ് റിലീസ് ചെയ്തത്, അതേസമയം 7000 തിയറ്ററിലാണ് സച്ചിന്റിലീസ് ചെയ്തത് .
ഏറ്റവും അധികം ഇന്ത്യന്‍
ഭാഷകളില്‍ മൊഴിമാറ്റം ചെയ്യുന്ന ചിത്രമെന്ന റെക്കോര്‍ഡ് ഇനി സച്ചിന് സ്വന്തമാകും.
ആറ് ഇന്ത്യന്‍ ഭാഷകളിലാണ് സച്ചിന് മൊഴിമാറ്റി എത്തുന്നത്.
ഹിന്ദിയില്‍
ചിത്രീകരിച്ച ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലും മൊഴിമാറ്റി എത്തും. ബോളിവുഡില്‍
ഇന്നേവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ പ്രീമിയര്‍ ഷോയാണ് സച്ചിന് വേണ്ടി
ഒരുക്കിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിനെ തിരശീലയില്‍ പകര്‍ത്തുമ്പോള്‍
അണിയറയിലും പ്രമുഖരാണ്. ബ്രിട്ടീഷ് ചലച്ചിത്രക്കാരന്‍ ജെയിംസ് എര്സകിനാണ്
ചിത്രം സംവിധാനം ചെയ്യുന്നത്.
സംഗീതമൊരുക്കിയിരിക്കുന്നത് അക്കാദമി അവാര്‍ഡ്
ജേതാവായ എആര്‍ റഹ്മാനാണ്. വന്‍ ബജറ്റിലിറങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് രവി
ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സുമാണ്.