Image

ആഹാരത്തിനായി കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കുമ്മനം

Published on 26 May, 2017
ആഹാരത്തിനായി കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന്   കുമ്മനം
തിരുവനന്തപുരം: ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിച്ചത് മാധ്യമങ്ങളാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങള്‍ പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്‍മാരും പ്രതികരണം നടത്തിയത്. 

കെ.പി.സി.സി അധ്യക്ഷനാകട്ടെ ഇത് റംസാന്‍ മാസത്തെ അട്ടിമറിക്കാനാണെന്ന് വരെ പറഞ്ഞു.
ജമ്മു കശ്മീര്‍ അടക്കം 20 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുള്ളതാണ്. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്യേശ ശുദ്ധി വ്യക്തമാണ്. രാജ്യത്തിന്റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റേയും കടമയാണ്. 

കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്‌നമാണ്. ആഗോള താപനം ഉള്‍പ്പടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാലി സമ്പത്തിന്റെ നാശം കാരണമാകുന്നുണ്ട്. 

കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്റെ ഉത്തരവ്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷിക ചന്തകളാണ്. ഇവിടം വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവിന്റെ സാരാംശം. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉദ്യേശിച്ച് പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഡലക്ഷ്യത്തോടെയാണെന്നും കുമ്മനം പറഞ്ഞു.  
Join WhatsApp News
നാരദന്‍ 2017-05-26 13:13:51
ഓ  അങ്ങനെ  എങ്കിൽ  മലയാളി  അസോസിയേഷൻസ് , സ്ഥിരം  സ്റ്റേജ്  തൊഴിലാളികള്‍ , സ്ഥിരം  ഫോട്ടോ  തൊഴിലാളികള്‍  എന്നിവരെയും  നിരോദിക്കണം . അവര്‍  മീതൈന്‍   ഒത്തിരിയൊത്തിരി  ഇറക്കി  വിടുന്നവര്‍ ആണ് .
andrew 2017-05-26 12:04:06

യേശു പശുവിനെ തിന്നോ, പോത്തിനെ തിന്നോ എന്നത് 2017 ല്‍ പ്രസക്തി ഇല്ല. മാത്രം അല്ല; സുവിശേഷങ്ങള്‍ ചരിത്രം അല്ല. എന്നാല്‍ സുവിശേങ്ങളില്‍ കാണുന്നതിന്‍റെ  വെളിച്ചത്തില്‍ :- ശീമോന്‍, ലാസര്‍, എന്നിവരുടെ വീട്ടില്‍ നിന്നും ഭഷണം കഴിച്ചു എങ്കില്‍ ഇറച്ചി കഴിച്ചു എന്ന് അനുമാനിക്കാം, കാരണം ഗലീല, യഹൂദ്യ ജനങ്ങള്‍ ഇറച്ചി ഭഷിച്ചിരുന്നു. മാത്രം അല്ല, യഹൂദ പെസഹായുടെ പ്രദാന വിഭവ൦ ആടിന്‍ ഇറച്ചി ആണ്. യേശുവും ശിഷ്യന്മാരും പെസഹ അനുഷ്ടിച്ചു  എന്ന് സുവിശേഷങ്ങളില്‍ കാണാം.

 Eating Pork, Beef, long living fish etc. are not healthy. Pork has several parasites harmful to humans. Beef too is very close to it. In addition cattle emits Methane gas which in turn affect the Ozone layer around the Earth. Cattle dung pollutes drinking water. So it is better to stop large scale cattle farms and eating beef.

Chicken meat produce heat and can trigger piles, if it doesn’t generate health problems; you may prefer to eat Poultry including but not limited to  meat like Turkey. Short lived & topical fishes like Sardine, Smelts are good too.   

Wish you all good health

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക