ബേവാച്ചിലെ പ്രിയങ്കയുടെ അഭിനയം നിലപാരം പുലര്‍ത്തുന്നുണ്ടെങ്കിലും കഥാപാത്രം ശരീര പ്രദര്‍ശനത്തിന് മുന്‍തൂക്കം നല്‍കുന്നതാണെന്നാണ് ഗാര്ഡിയന് പറയുന്നത്. കേവലം ഗ്ലാമര്ഗേളായി പ്രീയങ്കയ്ക്ക് ഒതുങ്ങേണ്ടിവന്നെന്നും ഗാര്ഡിയന് ചൂണ്ടികാട്ടുന്നു. വമ്ബന്‍ ഹിറ്റായ ടെലിവിഷന്‍ സീരീസായ ബേവാച്ചിന്റെ പുതിയ പകര്‍പ്പാണ് വെള്ളിത്തിരയിലെത്തിയത്.
സേത്ത് ഗോര്‍ഡന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ പ്രിയങ്കയ്ക്കൊപ്പം ഡൈ്വന്‍ ജോണ്സണ്, സാക് എഫ്രോണ്‍, അലക്സാണ്ട്ര ഡഡാറിയോ എന്നിവരാണ് പ്രധാനവേഷത്തിലെത്തുന്നത്. സിനിമ നിരൂപണ വെബ്സൈറ്റായ റോട്ടണ് ടൊമാറ്റോസില്‍ കേവലം 14 ശതമാനം പേര് മാത്രമാണ് ചിത്രം മികച്ചതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ചിത്രം ജൂണ്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തും. പ്രീയങ്കയുടെ ഗ്ലാമര്‍വേഷം ഇന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമോയെന്നതാണ് ഇനി അറിയാനുള്ളത്. നേരത്തെ ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ബിക്കിനി വേഷം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു