Image

ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയെ സൈന്യം വധിച്ചു

Published on 27 May, 2017
ബുര്‍ഹന്‍ വാനിയുടെ പിന്‍ഗാമിയെ സൈന്യം വധിച്ചു

ശ്രീനഗര്‍: ബുര്‍ഹന്‍ വാനിയെ പിന്തുടര്‍ന്ന്‌ ഹിസ്‌ബുള്‍ മുജാഹുദീന്‍ കമാന്‍ഡറായി സ്ഥാനമേറ്റ സബ്‌സര്‍ ഭട്ട്‌ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 

പുല്‍വാമയിലെ ത്രാലില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ്‌ സബ്‌സര്‍ കൊല്ലപ്പെട്ടതെന്ന്‌ സൈനിക വക്താവ്‌ അറിയിച്ചു.

സബ്‌സറടക്കം എട്ടു പേരാണ്‌ ശനിയാഴ്‌ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌. ഇതില്‍ ആറുപേര്‍ രാംപൂരിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കൊല്ലപ്പെട്ടെന്നാണ്‌  സൂചന. 

കഴിഞ്ഞ വര്‍ഷം ജൂണില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും ഏറ്റുമുട്ടലിലുമാണ്‌ കാഷ്‌മീര്‍ താഴ്‌ വരയിലെ സ്ഥതിഗതികള്‍ ഇത്രയും വഷളായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക