Image

കശാപ്പ്‌ നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ വി.ടി ബല്‍റാം

Published on 27 May, 2017
കശാപ്പ്‌ നിരോധനത്തില്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ വി.ടി ബല്‍റാം


തിരുവനന്തപുരം: കന്നുകാലി കശാപ്പു നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന്‌ ആദ്യം നോക്കെന്നു പറഞ്ഞുകൊണ്ടാണ്‌ ബല്‍റാമിന്റെ വിമര്‍ശനം.

`ഡാ മലരേ, കാളേടെ മോനെ.. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന്‌ ആദ്യം നോക്ക്‌.' എന്നു ഫേസ്‌ബുക്കില്‍ കുറിച്ചുകൊണ്ടാണ്‌ വി.ടി ബല്‍റാം രോഷം പ്രകടിപ്പിച്ചത്‌.


കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന്‌ നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്‌ ഉയരുന്നത്‌. ജനങ്ങള്‍ എന്ത്‌ ഭക്ഷണം കഴിക്കണമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നതെങ്ങനെയെന്നാണ്‌ സംഭവത്തോടു പ്രതികരിച്ചുകൊണ്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചത്‌.

ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറ വെയ്‌ക്കുന്നത്‌ എന്തു വിലകൊടുത്തും ചെറുക്കണമെന്നാണ്‌ കേന്ദ്രത്തിന്റെ തീരുമാനത്തോട്‌ പ്രതികരിച്ചുകൊണ്ട്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്‌ അച്യുതാനന്ദന്‍ പറഞ്ഞത്‌.

Join WhatsApp News
andrew 2017-05-27 05:05:28
'സവര്‍ണ്ണര്‍ ' എന്ന് വീമ്പ് ഇളക്കുന്നവര്‍ ഭാരതീയര്‍ അല്ല. പേര്‍ഷ്യന്‍ പ്രാന്തപ്രദേശങ്ങളില്‍ നിന്നും കുടിയേറിയവര്‍ ആണ് ഇവര്‍ . ഇവര്‍ അടിച്ചു ഏല്‍പിച്ച മതം ആണ് വേദ മതം. ഹിന്ദു മതം ആണ് ഇത് എന്ന് എല്ലാവരെയും കബളിപ്പിക്കാനും അവര്‍ക്ക് ഇന്ന് വരെയും കഴിഞ്ഞു. ഹിന്ദു മതം എന്ന ഒരു മതം ഇല്ല . ഹിന്ദു മതം എന്ന പേരില്‍ ഇന്ന് കാണുന്നത് വേദ മതത്തിന്‍റെ പ്രാകൃത രൂപം അയ അമ്പല മതം ആണ്. ' ഹിന്ദു ' മതത്തെ ഭാരതീയ / ഇന്ത്യന്‍ മതം എന്ന് വിളിക്കുന്നതാണ് യോചിച്ചത് . ഭാരതീയ മതം ചാര്‍വാക ചിന്തകള്‍ മുതല്‍ സര്‍വ ചിന്തകള്‍ ഉള്ള ഒരു മഹത്തായ സമുദ്രം തന്നെ. സവര്‍ണ്ണര്‍ സത്യം മനസിലാക്കി വിവേചനം നിര്‍ത്തണം , ഒരിക്കല്‍ ഇവരെ ഓടിച്ചു എന്നും വരും. വര്‍ഗീയത പരത്തുന്ന ശശികല യെ പോലെയുള്ള ഭ്രാന്തന്‍ വിഡ്ഢികളെ ജയിലില്‍ ഇടുന്നതും നല്ലത് തന്നെ . വേദ മതം വിഭാവനം ചെയ്ത സവര്‍ണ്ണര്‍ തന്നെ ആണ് യുദ മതത്തിനു തുടക്കം കുറിച്ചത്. ബാബിലോലോനിലെ കഠിന വേലയില്‍ നിന്നും മോചിതര്‍ ആയപ്പോള്‍ അവര്‍ യെരുസലേമില്‍ എത്തി ഇസ്രയേലിന്റെയും , സമരിയരുടെയും വേദ സാഹിത്യം യോചിപ്പിച്ചു പുതിയ പുരോഹിത വേദ സാഹിത്യം ഉണ്ടാക്കി . അതാണ് പഴയ നിയമം എന്ന ബൈബിള്‍ .ഈ കബളിപ്പിക്കല്‍ സത്യം എന്ന് കരുതി യേശു മതക്കാരും പുതിയ നിയമം ഉണ്ടാക്കി . ഇവയുടെ എല്ലാംതന്നെ തന്നെ പരിയംപുറ രഹസിയം - പണി എടുക്കാന്‍ മടിയുള്ള പുരോഹിത വര്‍ഗത്തെ പണി എടുക്കുന്നവന്‍ തീറ്റി പോറ്റുക എന്നതാണ് . മനുഷനെ ഭീഷണി പെടുത്തുവാന്‍ പുരോഹിതന്‍ ഉപയോഗിക്കുന്ന ദൈവം അവന്‍ തന്നെ. അവര്‍ണ്ണ കുലപാതകം , പീഡനം എന്നിവ ഇവര്‍ നിര്‍ത്തുന്നില്ല എങ്കില്‍ ഭാരതം ഉണരണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക