Image

മൂവാറ്റുപുഴയില്‍ കേരളത്തിലെ ആദ്യ ഡബിള്‍ ഡക്കര്‍ റോഡ്‌ വരുന്നു

Published on 27 May, 2017
 മൂവാറ്റുപുഴയില്‍ കേരളത്തിലെ ആദ്യ ഡബിള്‍ ഡക്കര്‍ റോഡ്‌ വരുന്നു

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ റോഡ്‌ മൂവാറ്റുപുഴയില്‍ വരുന്നു. നഗരത്തിലെ വെള്ളൂര്‍ക്കുന്നം സിഗ്‌നല്‍ ജംങ്ക്‌ഷന്‍ മുതല്‍ കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡ്‌ വരെ നിലവിലുള്ള റോഡിന്റെ മുകളില്‍ മറ്റൊരു റോഡ്‌ ഇരുനിലയായി നിര്‍മ്മിക്കുകയാണ്‌ ലക്ഷ്യം. 

ഇതിനായുള്ള സാധ്യത പഠനം ആരംഭിച്ചിട്ടുണ്ട്‌. 100 കോടി രൂപ വരെ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

എംസി റോഡും കൊച്ചി-ധനുഷ്‌കോടി ദേശീയപാതയും സംഗമിക്കുന്ന തിരക്കേറിയ നഗരമാണ്‌ മൂവാറ്റുപുഴ. നഗരത്തിലെ റോഡിന്‌ മുകളില്‍ മറ്റൊരു റോഡ്‌ നിര്‍മ്മിക്കുന്നതിന്‌ സാങ്കേതിക തടസമില്ലെന്നാണ്‌ പ്രാഥമിക നിഗമനം. 

സംസ്ഥാനത്ത്‌ നിര്‍മ്മിക്കുന്ന ആദ്യത്തെ ഡബിള്‍ ഡക്കര്‍ റോഡാണ്‌ മൂവാറ്റപുഴയിലേത്‌.
 65 കോടി രൂപ മുതല്‍ 100 കോടി രൂപ വരെ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതിയാണിതെന്നും, കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക