Image

സല്‍മാന്‍ ചിത്രം ട്യൂബ്‌ ലൈറ്റിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.

Published on 27 May, 2017
സല്‍മാന്‍  ചിത്രം ട്യൂബ്‌ ലൈറ്റിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി.

സല്‍മാന്‍ ഖാന്‍ ചിത്രം ട്യൂബ്‌ ലൈറ്റിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനായ ലഷ്‌മണ്‍ ആയാണ്‌ സല്‍മാന്‍ ചിത്രത്തില്‍. സഹോദരന്‍ സൊഹെയ്‌ല്‍ ഖാന്‍ ജ്യേഷ്‌ഠനായി മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അതിര്‍ത്തി ഗ്രാമത്തിലെ കഥയാണ്‌ ട്യൂബ്‌ ലൈറ്റ്‌ പറയുന്നത്‌.  അന്തരിച്ച നടന്‍ ഓം പുരിയെയും ട്രെയിലറില്‍ കാണാം.

കബീര്‍ ഖാന്‍ ആണ്‌ ട്യൂബ്‌ ലൈറ്റിന്റെ സംവിധാനം. 2015ല്‍ വന്‍ ബോക്‌സ്‌ഓഫീസ്‌ വിജയം നേടിയ 'ബജ്‌റംഗി ഭായിജാന്‌' ശേഷമാണ്‌ ഇരുവരും ഒന്നിക്കുന്നത്‌. 
ഈദ്‌ റിലീസായ ട്യൂബ്‌ ലൈറ്റ്‌ ജൂണ്‍ 25ന്‌ തിയേറ്ററുകളിലെത്തും.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക