Image

40 ദിവസത്തെ വിലക്ക്‌ നീക്കി മണിക്കൂറുകള്‍ക്കകം കശ്‌മീരില്‍ വീണ്ടും ഇന്റര്‍നെറ്റ്‌ നിരോധിച്ചു

Published on 27 May, 2017
40 ദിവസത്തെ വിലക്ക്‌ നീക്കി മണിക്കൂറുകള്‍ക്കകം   കശ്‌മീരില്‍ വീണ്ടും ഇന്റര്‍നെറ്റ്‌ നിരോധിച്ചു


ശ്രീനഗര്‍: ഹിസ്‌ബുള്‍ മുജാഹിദ്ദിന്‍ കമാന്‍ഡറായിരുന്ന സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചതിനെ തുടര്‍ന്ന്‌ കശ്‌മീരില്‍ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. 

ഏപ്രില്‍ 17ന്‌ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന്‌ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച്‌ മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്‌.

ബുര്‍ഹാന്‍ വാനിക്ക്‌ ശേഷം ഹിസ്‌ബുള്‍ മുജാഹിദിന്‍ കമാന്‍ഡറായിരുന്ന സബ്‌സര്‍ ഭട്ടിനെ സൈന്യം വധിച്ചത്‌ വീണ്ടും പ്രക്ഷോഭം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ്‌ ഇന്റര്‍നെറ്റ്‌ സേവനങ്ങള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക