Image

കാരുണ്യത്തിന്റെ കൈകള്‍ കുഷ്ഠരോഗികള്‍ക്കായി

ജോയിച്ചന്‍ പുതുക്കുളം Published on 27 May, 2017
കാരുണ്യത്തിന്റെ കൈകള്‍ കുഷ്ഠരോഗികള്‍ക്കായി
മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (INASF -ഇന്‍സാഫ്) സ്‌നേഹാര്‍ദ്രമായ കാരുണ്യ ഹസ്തങ്ങള്‍ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ തള്ളപ്പെട്ട നിസ്സഹായരായ കുഷ്ഠരോഗികള്‍ക്ക് സഹായമായി നീളുന്നു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈവര്‍ഷം ഹൈദ്രബാദിലുള്ള ഗാന്ധിനഗര്‍ കുഷ്ഠരോഗ കോളനിയില്‍ സമ്പൂര്‍ണ്ണ സജ്ജീകരണത്തോടുകൂടിയ നഴ്‌സിംഗ് ക്ലിനിക്ക് നിര്‍മ്മിച്ച് നല്കുവാനുള്ള പദ്ധതിയുമായി മുന്നോട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുനൂറോളം കുഷ്ഠരോഗികള്‍ കഴിയുന്ന ഈ കോളനിയിലെ അന്തേവാസികള്‍ക്കായുള്ള വസ്ത്രങ്ങളും, അടുക്കള സാമിഗ്രികളും ഇന്‍സാഫ് വിതരണം ചെയ്തുവന്നിരുന്നു.

ഒരുവര്‍ഷം നീളുന്ന ഇരുപതാം വാര്‍ഷികാഘോഷങ്ങളും, ഇന്റര്‍നാഷല്‍ നഴ്‌സസ് ഡേ സെലിബ്രഷനും ഒരുമിച്ച് മെയ് 27-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണശബളമായ കലാപരിപാടികളോടുകൂടി നാലു രാജ്യങ്ങളിലെ നഴ്‌സസ് അസോസിയേഷനുകളുമായി കൈകോര്‍ത്ത് ആഘോഷിക്കുന്നു.

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹെഷ്യന്‍ നഴ്‌സസ് അസോസിയേഷന്‍, ഫിലിപ്പിനോ നഴ്‌സസ് അസോസിയേഷന്‍, ജമേക്കന്‍ നഴ്‌സസ് അസോസിയേഷന്‍ തുടങ്ങിയ രാജ്യങ്ങളിലെ നഴ്‌സിംഗ് സംഘടനാംഗങ്ങള്‍ വൈവിധ്യമാര്‍ന്ന കള്‍ച്ചറല്‍ പരിപാടികളും മാജിക് ഷോ, പ്രശസ്ത നര്‍ത്തകി ശ്രീരാധാ പോളിന്റെ ഒഡീസി നൃത്തം, വാദ്യമേളങ്ങള്‍ തുടങ്ങിയവ അരങ്ങേറും.

പരിപാടികളുടെ ഉദ്ഘാടനം ഫ്‌ളോറിഡ നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ലിയ കിണാര്‍ഡ് നിര്‍വഹിക്കും.

1997 മുതല്‍ സൗത്ത് ഫ്‌ളോറിഡയിലെ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ മാത്രമല്ല ബ്രോവര്‍ഡ്, മയാമി- ഡേയിസ് കൗണ്ടികളിലെ അനേകം മുനിസിപ്പല്‍ സിറ്റികളിലെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി സൗജന്യ ഹെല്‍ത്ത്- മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍, സൗജന്യ രക്തപരിശോധനാ ക്യാമ്പുകള്‍, ആരോഗ്യ ബോധവത്കരണ സെമിനാറുകള്‍ എന്നിവ ഇന്‍സാഫ് നടത്തി ഗവണ്‍മെന്റ്/ കൗണ്ടി , മുനിസിപ്പല്‍ സിറ്റികളുടേയും അംഗീകാരങ്ങളും, പ്രശസ്തി പത്രവും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ നേടിയിട്ടുണ്ട്.

പ്രവേശനം സൗജന്യമായ ഈ പരിപാടികളിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കാരുണ്യത്തിന്റെ കൈകള്‍ കുഷ്ഠരോഗികള്‍ക്കായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക