Image

പെണ്ണുകാരണം (ലേഖനം: സാം നിലമ്പള്ളില്‍)

Published on 27 May, 2017
പെണ്ണുകാരണം (ലേഖനം: സാം നിലമ്പള്ളില്‍)
ഒരുപെണ്ണിനെ തട്ടിക്കൊണ്ടുപോയാല്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പയ്യന്‍ വിചാരിച്ചിട്ടുണ്ടാകില്ല. സാധാരണ പെണ്ണായിരുന്നെങ്കില്‍ അവളുടെ ആങ്ങളമാരോ അല്ലെങ്കില്‍ പെണ്‍കോന്തനായ ഭര്‍ത്താവോ വന്ന് ചില്ലറഅടിപിടിയില്‍ കലാശിക്കുമായിരുന്നു എന്നല്ലാതെ രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ഉണ്ടാകുമായിരുന്നോ? ഇവിടെ പ്രശ്‌നമായത് പെണ്ണ് ഒരുത്തന്റെ ഭാര്യയായിപ്പോയതാണ്; അതും ഒരു രാജാവിന്റെ പത്‌നി. അവളാണെങ്കില്‍ ലോകസുന്ദരി. ഒന്നുപെറ്റവളാണെങ്കിലെന്താ സൗന്ദര്യത്തിന് ഒരുകുറവും വന്നിട്ടില്ല. പ്രസവശേഷം സൗന്ദര്യം അല്‍പം കൂടിയിട്ടുണ്ടെന്നാണ് തോഴിമാരുടെ അഭിപ്രായം.

(മലയാളി പെണ്ണുങ്ങളുടെ കൂട്ടല്ലല്ലോ ഗ്രീസിലെ സ്ത്രീകളുടെകാര്യം. മലയാളി പെണ്ണുങ്ങള്‍ പെറ്റുകഴിഞ്ഞാല്‍ വയറുംചാടി കവിളുംവീര്‍ത്ത് വര്‍ക്കത്തില്ലാത്ത വഹകളായിത്തീരും. വയറുനിറയെ ആഹാരവുംകഴിച്ച് ഒരുജോലിയും ചെയ്യാതെ ടീവിയും കണ്ടുകൊണ്ടിരുന്നാല്‍ അങ്ങനെയല്ലെ സംഭവിക്കു. വിശപ്പടക്കാന്‍ മാത്രമുള്ള ആഹാരവുംകഴിച്ച് വേണ്ടത്ര വ്യായാമവുംചെയ്ത് വേണ്ടാത്തകാര്യങ്ങള്‍ ചിന്തിച്ച് മനസ് വിഷമിപ്പകാകതെ ജീവിച്ചാല്‍ അറുപത് വയസുവരെയെങ്കിലും സൗന്ദര്യംനഷ്ടപ്പെടാതെ സൂക്ഷിക്കാം. അണിഞ്ഞൊരുങ്ങി സുന്ദരിയായി നടക്കുന്ന ഭാര്യയെ ഏതുഭര്‍ത്താവാണ് പ്രേമിക്കാതിരിക്കുക?)

ഇവിടെ പറഞ്ഞുവരുന്നത് സ്പാര്‍ട്ടയിലെ രാജപത്‌നിയായ ഹെലന്റെ കാര്യമാണ്.സൗന്ദര്യധാമം എന്നൊക്കെ പറയാറില്ലെ, അതാണവള്‍. ലോകത്തില്‍ അവളെപ്പോലെ സൗന്ദര്യവതികള്‍ ഇല്ലെന്നാണ് മഹാകവി ഹോമറിന്റെ അഭിപ്രായം. നയതന്ത്ര ദൗത്യവുമായിവന്ന ട്രോയിലെ രാജകുമാരന്‍ ,പാരീസ് ,അവളെക്കണ്ട് ഭ്രമിച്ചുപോയതില്‍ അതിശയമില്ല. വയസ്സനും ദുശ്ശാഢ്യക്കാരനും മുന്‍കോപിയുമായ ഭര്‍ത്താവിനെ മടുത്തപെണ്ണ് സുന്ദരനും യുവാവുമായ പാരീസിനെ ആദ്യനോട്ടത്തില്‍തന്നെ ഇഷ്ടപ്പെട്ടുപോയി.

ഹെലനും പാരീസും നേരിട്ടുകാണുന്നത് വിശിഷ്ടാഥിതിയുടെ ബഹുമാനാര്‍ത്ഥം നടത്തപ്പെട്ട രാജകീയ വിരുന്നില്‍വെച്ചണ്. അവിടെ രാജാവിന്റേയും രാജ്ഞിയുടേയും മധ്യത്തിലാണ് പാരീസിന് ഇരിപ്പിടം, തൊട്ടുതൊട്ടില്ലെന്ന മട്ടില്‍. തന്റെ ശരീരത്തിന്റെ ഗന്ധം പാരീസ് ആസ്വദിക്കുന്നത് ഹെലന്‍ തിരിച്ചറിഞ്ഞു. അവിടെ നടക്കുന്ന ചടങ്ങുകളില്‍ അവന്‍ ശ്രദ്ധിക്കുന്നില്ലെന്നും കണ്‍കോണുകളില്‍കൂടി തന്നെ വീക്ഷിക്കുന്നുണ്ടെന്നും മനസിലാക്കിയപ്പോള്‍ അവളുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു. പെട്ടന്നാണ് പാരീസ് അവളുടെനേരെ തിരിഞ്ഞത്.

“ഹെലന്‍ നല്ലപേര്, എനിക്കിഷ്ടപ്പെട്ടു.” അവന്‍ മൊഴിഞ്ഞു.

“നിന്റെ പേരും നല്ലതാണ്, പാരീസ്.” അവള്‍ ശരിക്കും അവനെ വീക്ഷിച്ചു.

`ചെറുപ്പക്കാരന്‍, ആരോഗ്യവാന്‍, സുന്ദരന്‍, ഉത്തമപുരുഷന്‍,’ ഹെലന്‍ പാരീസിനെ വിലയിരുത്തി. അവന്റെ കണ്ണുകളില്‍ വിഴിയുന്ന പ്രേമത്തിന്റെ അലകള്‍ അവള്‍ കണ്ടു. അവളുടെ കണ്ണുകളില്‍ അവന്‍ കണ്ടത് പ്രേമമോ, കാമമോ? രണ്ടും ഉണ്ട്. പിന്നെന്തെല്ലാം ഒറ്റനോട്ടത്തില്‍ അവന്‍കണ്ടു. സുന്ദരമായ മുഖത്ത്‌മൊത്തം പുഞ്ചിരി പൊട്ടിവിടരുകയാണ്, ചുണ്ടുകളിലും കണ്ണുകളിലും കവിളിലെ നുണക്കുഴികളിലും എല്ലാം. കാര്‍മേഘവര്‍ണ്ണമുള്ള മുടി പ്രശോഭിതമായ മുഖത്തിന് പരിവേഷംചാര്‍ത്തുന്നു. തീയില്‍ ചുട്ടെടുത്ത ചെമ്പുതകിടിന്റെ നിറമുള്ള അവളുടെ കവിളുകള്‍; ചുംബനത്തിനായി കൊതിക്കുന്ന ചെഞ്ചുണ്ടുകള്‍; സ്വര്‍ണ്ണ നിറമുള്ള നീണ്ട കഴുത്ത്; ചുവന്ന പട്ടിനാല്‍ പൊതിഞ്ഞിരിക്കുന്ന അവളുടെ ശരീരം; അതിനുള്ളില്‍ ത്രസിക്കുന്ന മുഴുത്തസ്തനങ്ങള്‍. ഇതെല്ലാം അവന്‍ ആസ്വദിക്കുന്നുണ്ടെന്ന് അവള്‍ മനസിലാക്കിയതിന്റെ പ്രകടനമാണ് ആ ചെഞ്ചുണ്ടുകളില്‍ വിരിഞ്ഞിരിക്കുന്ന കള്ളച്ചിരി.

കിളവനും വിഢിയുമായ ഭര്‍ത്താവിനെ അവള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കാതിരിക്കാന്‍ പാരീസ് മണ്ടനല്ല. തടിമാടനായ മെനെലോക്കസ്സിന്റെ തലക്കകം പൊള്ളയാണെന്ന് അവന്‍ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. സുന്ദരിയായ ഹെലനെ സ്വന്തമാക്കാനുള്ള അയാളുടെ ഒരേയൊരു അര്‍ഹത സ്പാര്‍ട്ടയിലെ രാജാവാണ് എന്നുള്ളതുമാത്രമാണ്.

തന്റെ സമീപത്തിരിക്കുന്ന സൗന്ദര്യധാമത്തിന്റെ സാമീപ്യം നിലനിറുത്താന്‍ അവന്‍ കൊതിച്ചു. കൈനീട്ടി അവളുടെ വിരലുകളെ സ്പര്‍ശ്ശിച്ചാലോ, പക്ഷേ, ഇത്രയും ആളുകളുടെ മധ്യത്തില്‍വച്ച് എങ്ങനെ? ഇടതുകയ്യിലെ ചറുവിരല്‍ അനക്കി തുടയില്‍ താളംപിടച്ചപ്പോള്‍ അവളും അതുപോലെ ചെയ്യുന്നത് ശ്രദ്ധിച്ചു. പിന്നീട് മോതി—രവിരല്‍ അനക്കി. പ്രതികരണം പ്രോല്‍സാഹജനകമായിരുന്നു. അങ്ങനെ വിരലുകളില്‍കൂടി അവര്‍ സംസാരിച്ചു.

`നിന്നെ എനിക്ക് ഇഷ്ടമായി, ഹെലന്‍.’ അവന്റെ ചെറുവിരല്‍ പറഞ്ഞത് അവള്‍ക്ക് മനസിലായി.

`എനിക്ക് നിന്നെയും.’ അവളുടെ ചെറുവിരല്‍ പറഞ്ഞത് അതാണ്.

`നീ എന്റെകൂടെ ട്രോയിയിലേക്ക് വരുന്നോ?’ അവന്റെ മോതിരവിരല്‍ ചോദിച്ചു.

`നീ കൊണ്ടുപോകുമെങ്കില്‍.’

അവന്റെ നടുവിരല്‍ പറഞ്ഞത് എന്താണ്? കൊണ്ടുപോകാമെന്നോ ഇല്ലെന്നോ.

“എനിക്ക് ഇന്നുരാത്രി ക്രീറ്റിലേക്ക് അത്യവശ്യമായി പോകേണ്ടതുണ്ട്.” പാരീസിനെ സ്വപ്നലോകത്തില്‍നിന്ന് ഉണര്‍ത്തിക്കൊണ്ട് മെനെലോക്കസ്സ് പറഞ്ഞു. “താങ്കള്‍ ഇന്നുരാത്രി എന്റെ കൊട്ടാരത്തിലാണ് താമസിക്കുന്നത്. ഞാനിവിടെ ഇല്ലെങ്കിലും അങ്ങയുടെ സുഖവാസത്തിന് ഒരുകുറവും വരില്ല. ഹെലന്‍ എല്ലാകാര്യങ്ങളും നോക്കിക്കൊള്ളും.”

ഭര്‍ത്താവിന്റെ നിര്‍ദ്ദേശംകേട്ട് ഹെലന്‍ ഉള്ളാലെ ചിരിച്ചു. `അതെ ഇവന്റെ എല്ലാകാര്യങ്ങളും ഞാന്‍ നോക്കിക്കൊള്ളാം.’

അന്നുരാത്രി തന്റെ വിശ്വസ്ഥയായ തോഴിയോട് അവളുടെ വസ്ത്രങ്ങളെല്ലാം ഉരിയാന്‍ ഹെലന്‍ കല്‍പിച്ചു. എന്നിട്ട് തന്റെ വസ്ത്രങ്ങള്‍ ധരിച്ച് രാജ്ഞിയുടെ മഞ്ചത്തില്‍ ശയിച്ചുകൊള്ളണം. തോഴിയുടെ വസ്ത്രങ്ങള്‍ ധരിച്ച് മുഖംമറച്ചുകൊണ്ട് അവള്‍ പാരീസിന്റെ മുറിയിലേക്ക് പോയി. മുറിയുടെ വാതിലില്‍ കാവല്‍നില്‍ക്കുന്ന രണ്ട് പട്ടാളക്കാര്‍ അവളെക്കണ്ട് ചിരിച്ചു. “ഉം ചെല്ല് ചെല്ല് . ഇടക്കൊക്കെ ഞങ്ങളക്കൂടി പരിഗണിക്കണം.” ഒരുത്തന്‍ പറഞ്ഞു. അതിഥിയെ സല്‍ക്കരിക്കാന്‍ തോഴിയെ രാജ്ഞി പറഞ്ഞുവിട്ടതാണെന്നാണ് അവര്‍ വിചാരിച്ചത്.

പാരീസ് ഉറങ്ങതെ കിടക്കുകയായിരുന്നു. ഹെലനെപ്പറ്റിയുള്ള ചിന്ത അവന്റെ ഉറക്കം കെടുത്തി. സ്പാര്‍ട്ടയിലെ രാജ്ഞിയെപ്പറ്റി അവന്‍ കേട്ടിട്ടുണ്ട്. അവള്‍ അതിസുന്ദരിയാണെന്നും കേട്ടിരിക്കുന്നു. പക്ഷേ, തന്റെ മനസിനെ മഥിക്കുന്ന മാദകസൗന്ദര്യം അവള്‍ക്കുണ്ടെന്ന് വിചാരിച്ചില്ല. ഇപ്പോള്‍ തന്റെ ഹൃദയത്തെയിട്ട് അവള്‍ പന്താടുകയാണ്. അവളെ കണ്ടപ്പോള്‍മുതല്‍ തന്റെ സ്ഥിരത നഷ്ടപ്പെട്ടിരിക്കുന്നു. താന്‍ അവളുടെ അടിമയായി തീരുകയാണോ? അവളുടെ കാല്‍ച്ചുവട്ടില്‍വീണ് ആ പാദങ്ങളെ ചുംബിച്ചാലും തന്റെ ഹൃദയത്തില്‍ എരിയുന്ന തീ അണയുകയില്ല.

ഒരുനിഴല്‍ മുറിയിലേക്ക് കടന്നുവരുന്നതുകണ്ട് അവന്‍ ഭയന്നു. കിടക്കയുടെ സമീപം സൂക്ഷിച്ചിരുന്ന ഉടവാള്‍ വലിച്ചെടുത്തു.

“ആരാണത്?”


“ഭയപ്പെടേണ്ട.” നിഴല്‍ പറഞ്ഞു. “അങ്ങയുടെകൂടെ ശയിക്കാന്‍ രാജ്ഞി പറഞ്ഞുവിട്ടതാണ് എന്നെ.”

“വേണ്ട. എനിക്ക് നിന്നെ ആവശ്യമില്ല. തിരികെ പൊയ്‌ക്കൊള്ളു.നിന്റെ രാജ്ഞിയോട് പറഞ്ഞേക്ക് ഞാന്‍ അത്തരക്കാരനല്ലെന്ന്.”

“പക്ഷേ, രാജ്ഞിതന്നെ വന്നാലോ?”

അതവനെ കുഴക്കുന്ന ചോദ്യമായിരുന്നു. എന്തുമറുപടി പറയണമെന്ന് അറിയാതെ സ്തബ്ധനായി നില്‍ക്കുന്ന അവന്റെ മുന്‍പില്‍ മൂടുപടംമാറ്റി ഹെലന്‍ പ്രത്യക്ഷപ്പെട്ടു. താന്‍ സ്വപ്നംകാണുകയാണോയെന്ന് പാരീസ് സംശയിച്ചു. സ്പാര്‍ട്ടയിലെ രാജ്ഞി തന്റെ കിടക്കമുറിയില്‍ നില്‍ക്കുന്നു. അവന് വിശ്വസിക്കാന്‍ സാധിച്ചില്ല.

“ഹെലന്‍ ഇത് നീതന്നെയാണോ. എനിക്ക് വിശ്വാസം വരുന്നില്ല.”

“ഞാന്‍തന്നെ. എന്താ എന്നെ ഇഷ്ടമില്ലേ? ഇല്ലെങ്കില്‍ ഞാന്‍ തിരികെ പൊയ്‌ക്കൊള്ളാം.”

“എനിക്ക് നിന്നെ മാത്രമെ ഇഷ്ടമുള്ളു, ഹെലന്‍. ഞാന്‍ നിന്നെമാത്രം വിചാരിച്ച് കിടക്കുകയായിരുന്നു.” അവന്‍ നീട്ടിയ കൈകളിലേക്ക് അവള്‍ചെന്നു. രണ്ട് അണക്കെട്ടുകള്‍ തകര്‍ന്ന് കൂടിച്ചേര്‍ന്ന ജലപ്രവാഹംപോലെ അവന്‍ ഒന്നായിത്തീര്‍ന്നു. അവന്റെ ചുംബനപ്പെരുമഴയില്‍ വീര്‍പ്പുമുട്ടുമ്പോള്‍ അവള്‍ ചിന്തിച്ചു. ഇന്നുവരെ ഒരു ചുടുചുംബനം ഭര്‍ത്താവില്‍നിന്ന് തനിക്ക് കിട്ടിയിട്ടില്ല. മൃഗീയമായ ആവേശത്തോടെ തന്നെ ഭോഗിക്കുകയായിരുന്നു അയാളുടെ വിനോദം. പേടമാനിനെ കടിച്ചുകീറുന്ന സിംഹത്തിന്റെ ആര്‍ത്തിയോടെ തന്നെ കീഴടക്കുക—യായിരുന്നു അയാള്‍ ഇത്രനാളും. ആവശ്യംകഴിഞ്ഞാല്‍ എച്ചില്‍പാത്രം ഉപേക്ഷിക്കുന്ന തിമ്മനെപോലെ എഴുന്നേറ്റുപോകും. വെറുപ്പോടെ, അവജ്ഞയോടെ അയാള്‍ക്ക് കീഴടങ്ങുകയേ മാര്‍ക്ഷമുണ്ടായിരുന്നുള്ളു.

പാരീസ് എത്രയോ വ്യത്യസ്ഥന്‍. ഒരു പനിനീര്‍പുഷ്പത്തെ കൈകാര്യം ചെയ്യുന്നതുപോലെയാണ് ഇവന്‍ തന്നെപ്രാപിക്കുന്നത്. അവന്റെ ചുണ്ടുകള്‍ തന്റെ ശരീരത്തിന്റെ എല്ലാഭാഗങ്ങളിലും മുദ്രവെയ്ക്കുന്നത് അവള്‍ അറിഞ്ഞു. മുലഞെട്ടുകള്‍ അവന്റെചുണ്ടില്‍ അകപ്പെട്ടപ്പോള്‍ അവള്‍ പുളഞ്ഞു. `പാരീസ്, എന്റെ ഹൃദയനാഥാ നീയെന്നെ ഉപേക്ഷിച്ചിട്ട് പോകുമോ?’ ആവേശം അല്‍പം അടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.

“ഹെലന്‍, എന്റെ പ്രിയപ്പെട്ടവളെ, നീ എനിക്കുള്ളതാണ്. നമ്മള്‍ ഇന്നുരാത്രി ഇവിടെനിന്ന് രക്ഷപെടുന്നു. ഞാന്‍വന്ന കപ്പല്‍ തുറമുഖത്ത് കിടപ്പുണ്ട്. അവിടെ എത്തിച്ചേരാന്‍ സാധിച്ചാല്‍ നമ്മളെ പിടികൂടാന്‍ ആര്‍ക്കും സാധിക്കില്ല. നേരം വെളുക്കുമുന്‍പ് നമ്മള്‍ നടുക്കടലില്‍ എത്തിയിരിക്കും.”

നിമിഷങ്ങള്‍ക്കുള്ളില്‍ അവര്‍ ഒന്നായിത്തീര്‍ന്നു.

ഹെലനേയും പാരീസിനേയും കാണാനില്ല എന്നവാര്‍ത്ത കാട്ടുതീപോലെയാണ് സ്പാര്‍ട്ടയിലെങ്ങും വ്യാപിച്ചത്. ക്രീറ്റില്‍ പോയിരുന്ന മെനെലോക്കസ് ക്രൂദ്ധനായി പാഞ്ഞെത്തി. ഭ്രാന്തനെപ്പോലെ അയാള്‍ അലറി. തന്റെ കപ്പല്‍പടയെ അയാള്‍തന്നെ നയിച്ചു. കടലില്‍മൊത്തം അരിച്ചുപെറുക്കിയെങ്കിലും ഹെലനേയും പാരീസിനേയും കണ്ടുകിട്ടിയില്ല.

അന്യരാജ്യത്തെ രാജ്ഞിയേയും കട്ടുകൊണ്ടുവന്ന മകനെ പ്രിയം രാജാവ് ശാസിച്ചു. “വേണ്ടായിരുന്നു മോനെ. ഇനി ഇതിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ആരുകണ്ടു? മെനെലോക്കസ് ഒരു ഭ്രാന്തനാണ്. അയാള്‍ അടങ്ങിയിരിക്കുമെന്ന് വിചാരിക്കുന്നുണ്ടോ.?”

“എന്തായാലും സംഭവിച്ചത് സംഭവിച്ചു.” ഹെക്ട്ടര്‍ അനുജനെ പിന്‍താങ്ങി. “മെനെലോക്കസ് വരട്ടെ. നമുക്ക് അയാളെ സമാധാനിപ്പച്ച് തിരിച്ചയക്കാം. ഹെലനെ തിരിച്ചയക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. അവള്‍ നിന്റെ ഭാര്യയായി ഇവിടെത്തന്നെ വാഴും. അധവാ യുദ്ധത്തിനാണ് അയാളുടെ പുറപ്പാടെങ്കില്‍ നമ്മളും മോശക്കാരല്ലെന്ന് കാണിച്ചുകൊടുക്കാം. ട്രോയിയിലെ കോട്ട തകര്‍ക്കാന്‍ ഗ്രീസിലെ പട മൊത്തംവന്നാലും സാധ്യമല്ലെന്ന് മനസിലാകുമ്പോള്‍ വന്നതുപോലെ തിരികെ പൊയ്‌ക്കൊള്ളും.”

അഭിമാനത്തിന് ക്ഷതമേറ്റ മെനെലോക്കസ് മുറിവേറ്റ സിംഹത്തെപ്പോലെ അലറി. ജനങ്ങളുടെ മുന്‍പില്‍ പരിഹാസപാത്രമായി തീര്‍ന്നതിലാണ് അയാള്‍ക്ക് ക്ഷീണം. പ്രജകള്‍ പറഞ്ഞ് ചിരിക്കുകയാണ്. “സ്വന്തം ഭാര്യയെ സൂക്ഷിക്കാന്‍ കഴിയാത്തവനാണോ നിങ്ങടെ രാജ്യം ഭരിക്കുന്നത്?” കഴിഞ്ഞദിവസം ആഥന്‍സില്‍ പോയപ്പോള്‍ അവിടുള്ളവര്‍ ചോദിച്ചതാണ്. “അന്യരാജ്യത്തുനിന്ന് വന്ന ഒരുത്തനേയും രാജ്ഞിയേയും ഒന്നിച്ചുകിടത്തിയിട്ട് മെനെലോക്കസ് എവിടപ്പോയെടോ?”

ജനങ്ങളുടെ സംസാരം മെനിലോക്കസ്സിന്റെ ചെവിയിലും എത്തുന്നുണ്ട്. പണ്ടേ ഭ്രാന്തനായ അയാള്‍ പേപിടിച്ച പട്ടിയെപ്പോലെ ഓടിനടന്നു. എന്തുചെയ്യണമെന്ന് അറിയില്ല. ഒറ്റക്കുപോയി യുദ്ധംചെയ്യാന്‍ സ്പാര്‍ട്ടയുടെ പട ശക്തമല്ല. അയല്‍ രാജ്യങ്ങളുമായി സഖ്യമുണ്ടാക്കി ഗ്രീസിന്റെ മൊത്തം സേനയെ ട്രോയിക്കെതിരെ നയിക്കുകയേ മാര്‍ക്ഷമുള്ളു.

`ഇത് സ്പാര്‍ട്ടയുംടെമാത്രം പ്രശ്‌നമല്ല. ഗ്രീസിന് മൊത്തത്തില്‍ സംഭവിച്ച അഭിമാനക്ഷതമാണ്. തങ്ങളുടെ ആഥിത്യമര്യാദയെ ട്രോയിയില്‍നിന്ന് വന്നവന്‍ ചൂഷണം ചെയ്യുകയല്ലേ ഉണ്ടായത്? ഇത് വഞ്ചനയല്ലാതെ മറ്റെന്താണ്? ഹെലന്‍ അവന്റെകൂടെ ഇറങ്ങിപ്പോയതാവില്ല. അവന്‍ ബലപ്രയോഗത്തിലൂടെ അവളെ തട്ടിക്കൊണ്ട് പോയതാണ്. ഇതിന് പ്രതികാരം ചെയ്യേണ്ടത് ഗ്രീസിലെ എല്ലാ രാജ്യങ്ങളുടേയും കടമയാണ്.’ മെനെലോക്കസ് പറയുന്നതില്‍ കാര്യമുണ്ടെന്ന് ഗ്രീസിലെ ചെറുരാജ്യങ്ങള്‍ക്കും (City States) തോന്നി. ട്രോയിയെ പാഠംപഠിപ്പിക്കാന്‍ ഒരു മഹാസഖ്യം രൂപംകൊള്ളുകയായിരുന്നു.

ദൈവപരിവേഷമുള്ള മനുഷ്യര്‍ പ്രത്യക്ഷമായും ദൈവങ്ങള്‍ പരോക്ഷമായും പങ്കെടുത്ത യുദ്ധമാണ് `ഇല്ല്യഡ്’ എന്ന മഹാകാവ്യത്തില്‍ ഹോമര്‍ വര്‍ണിക്കുന്നത്. ഹെക്ട്ടര്‍, അഘിലസ്സ്, ഒഡീഷ്യസ്സ് തുടങ്ങിയ യുദ്ധവീരന്മാരുടെ അതിമാനുഷികമായ ധീരപ്രവൃത്തികള്‍കണ്ട യുദ്ധമാണ് ട്രോയിയുടെ മണ്ണില്‍ ഇരുപതുവര്‍ഷം അരങ്ങേറിയത്. ഇല്ല്യഡിലെ അതിപ്രധാനമായ മല്ലയുദ്ധമാണ് ഹെക്ട്ടറും അഘിലസ്സുംതമ്മില്‍ നടന്നത്. ഗ്രീക്ക് പടനായകനായ അഘിലസ്സ് മരണത്തിന് അതീതനാണ്. കുഞ്ഞായിരുന്നപ്പോള്‍ അവന്റെ അമ്മ മകനെ ദിവ്യനദിയായ സ്റ്റിക്ക്‌സില്‍ മുക്കി. കാലില്‍പിടിച്ച് തലകീഴായാണ് മുക്കിയത്. പാദങ്ങള്‍മാത്രം വെള്ളത്തില്‍ മുങ്ങിയില്ല. അതുകാരണം പാദങ്ങളില്‍ മുറിവേല്‍പിച്ചാല്‍ മാത്രമേ അവന്‍ മരിക്കത്തുള്ളു. അഘിലസ്സിന്റെ പാദം (Achilles’ heel)എന്ന പ്രശസ്തമായ പദപ്രയോഗം ഉണ്ടായത് അങ്ങനെയാണ്. ശത്രുവിന്റെ ബലഹീമായവശം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മല്ലയുദ്ധത്തില്‍ ഹെക്ക്ട്ടറിനെ അഘിലസ്സ് കൊല്ലുന്നു. ഒരു പെണ്ണുകാരണം ജീവന്‍ നഷ്ടപ്പെട്ടത് അനേകായിരങ്ങള്‍ക്ക്.

ഇരുപത് വര്‍ഷം യുദ്ധംചെയ്തിട്ടും ട്രോയിയെ കീഴ്‌പ്പെടുത്താനും ഹെലനെ വീണ്ടെടുക്കാനും സാധിക്കാഞ്ഞതിനാല്‍ ചതിപ്രയോഗിക്കാന്‍ ഗ്രീസ് തീരുമാനിച്ചു. അങ്ങനെയാണ് കുപ്രസിദ്ധമായ ട്രോജന്‍കുതിരയുടെ അവതരണം. ( Trojan Horse). ഒരുവലിയ മരക്കുതിരയെ ഉണ്ടാക്കി തീരത്ത് സ്ഥാപിച്ചശേഷം ഗ്രീക്ക്പട പിന്‍വാങ്ങി. കുതിരയുടെ ഉള്ളില്‍ യോദ്ധാക്കളായ പടയാളികളെ ഒളിപ്പിച്ചിട്ടാണ് ഗ്രീക്കുകാര്‍ തിരികെപ്പോയത്. തങ്ങളുടെ പരാജയത്തിന്റെ പ്രതീകമായിട്ട് ശത്രുക്കള്‍ സ്ഥാപിച്ച സ്മാരകമാണ് കുതിരയെന്ന് വിചാരിച്ച് ട്രോയിയിലെ പട്ടാളക്കാര്‍ അതിനെ കോട്ടക്കുള്ളില്‍ കൊണ്ടുവന്നു. അന്നുരാത്രി കോട്ടക്കുള്ളില്‍ വിജയാഘോഷമായിരുന്നു. എല്ലാവരും മദ്യപിച്ച് ലക്കുകെട്ട് മയങ്ങിയപ്പോള്‍ കുതിരക്കുള്ളില്‍ ഒളിച്ചിരുന്ന ഗ്രീക്കുകാര്‍ പുറത്തിറങ്ങി. മയങ്ങിക്കിടന്ന ട്രോജന്മാരെ വകവരുത്തി ഹെലനേയുംകൊണ്ട് തിരികെപ്പോരുന്നതാണ് ഇല്ല്യഡിലെ കഥ.

ഇതിലെ കഥക്ക് നമ്മുടെ രാമായണവുമായി സാമ്യമില്ലേയെന്ന് സംശയം തോന്നാം. സംശയം ശരിയാണ്. മധ്യേഷ്യയില്‍നിന്ന് വന്ന ആര്യന്മാരാണല്ലോ രാമയണകഥയും കൊണ്ടുവന്നത്. രാമനെന്ന രാജാവിനെ കഥാപാത്രമാക്കിക്കൊണ്ട് ഭാരതീയസംസ്കാരത്തിന്റെ പാശ്ചാത്തലത്തില്‍ വാല്‍മീകി എഴുതിയകഥയാണ് രാമായണം. സീതയെ വീണ്ടെടുക്കാന്‍ ലങ്കയില്‍ പോയി യുദ്ധംചെയ്തതും ഹെലനെ വീണ്ടെടുക്കാന്‍ ട്രോയിയില്‍പോയതും തമ്മില്‍ സാമ്യമുണ്ട്.

sam3nilam@yahoo.com.
Join WhatsApp News
benoy 2017-05-28 07:48:32

It is absolutely absurd to assume that Iliad has any similarities with Ramayana. In Ramayana, Sitha was abducted by Ravana. But in Iliad, Helen eloped with Paris. Apart from the fact that in both epics there is the description of a war, no similarities are present. Instead of similarities, the story lines in both epics are contradictory. Again, the Aryans did not come from Greece. They came from Persia and surroundings. 

Ninan Mathullah 2017-05-28 12:07:58
In secular history books Greece City states were at war always especially between Sparta and Greece. It is hard to imagine they unite against Troy except in mythology books. Besides Trojans were more relater to Spartans than Greeks. Spartans came from elsewhere and settled in Greece islands after subduing the natives.Persians and Spartans were cousin brothers. Alexander the Great was not really Greek but Macedonian related to Spartans. Alexander conquered Greece by force and they joined the fight against Persians at gun point. Alexander conquered Persians, and it can be considered a family feud as after conquering Persians he accepted Persians as equals into the empire encouraging his soldiers to marry Persian women.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക