Image

കാമുകന്റെ ജാക്കറ്റ് സൂക്ഷിച്ച് വച്ച് പ്രിയങ്ക

Published on 28 May, 2017
കാമുകന്റെ ജാക്കറ്റ് സൂക്ഷിച്ച് വച്ച് പ്രിയങ്ക

അമേരിക്കന്‍ ടിവി പരമ്പരയായ ക്വാണ്ടീക്കോയിലൂടെ പ്രേക്ഷകമനം കീഴടക്കിയ ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര അഭിനയിച്ച ആദ്യ ഹോളിവുഡ് ചിത്രം ബേവാച്ച് തിയേറ്ററുകളിലെത്തി. മികച്ച അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. പ്രിയങ്ക അതിഥിയായെത്തിയ വിദേശ ടെലിവിഷന്‍ ഷോ ഡേര്‍ട്ടി ലോണ്ടറിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ച വിഷയമായി മാറിയിരിക്കുന്നത്. സെലിബ്രിറ്റികള്‍ അവരുടെ വിലപ്പെട്ട വസ്ത്രങ്ങളെയും മറ്റ് ആക്‌സസറികളെയും കുറിച്ച് ആരാധകരോട് സംസാരിക്കുന്ന പരിപാടിയാണിത്.

പ്രിയപ്പെട്ട വസ്തുക്കളില്‍ മുന്‍കാമുകന്റെ ജാക്കറ്റ് സൂക്ഷിച്ച് വച്ച പ്രിയങ്ക അവതാരകയായ ലോറ ബ്രൗണിനെ പോലും ഞെട്ടിച്ചു. ഒരു ജോടി ചെരുപ്പ്, ലെതര്‍ ജാക്കറ്റ്, ബാഗ്, ആഭരണങ്ങള്‍ എന്നിവയാണ് പ്രിയങ്ക ഡേര്‍ട്ടി ലോണ്ടറിയില്‍ പ്രദര്‍ശിപ്പിച്ചത്. ജാക്കറ്റ് എടുത്ത് വച്ച പ്രിയങ്ക പറഞ്ഞതിങ്ങനെ..

ഇതെനിക്ക് കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. ഈ ജാക്കറ്റിലാണ് ഞാന്‍ ജീവിക്കുന്നത്. വിമാനയാത്രകളില്‍ ഉപയോഗിക്കുന്നതാണിത്. ഇതെന്റെ മുന്‍ കാമുകന്റേതാണ്. പ്രിയങ്ക പറയുന്നത് കേട്ട ലോറയ്ക്ക് ഈ ജാക്കറ്റിന് കാമുകന്റെ ഗന്ധമുണ്ടോ എന്നതായിരുന്നു അറിയേണ്ടിയിരുന്നത്.

എന്റെ ദൈവമേ, ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതിന് എന്റെ ഗന്ധം മാത്രമേയുള്ളൂ പ്രിയങ്ക മറുപടി നല്‍കി. ഇപ്പോഴും ഇത് സൂക്ഷിക്കുന്നത് എന്തിന് എന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക പറയുന്ന ന്യായം ഇതാണ്:

സാധനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. ഇതിനോട് എനിക്ക് എന്തോ വലിയ ഇഷ്ടമാണ്. തിരികെ ചോദിച്ചപ്പോള്‍ ഞാന്‍ കൊടുത്തില്ല. ഇത് ധരിക്കുമ്പോള്‍ വല്ലാത്തൊരു ആശ്വാസമുണ്ട്. വിമാനയാത്രകളില്‍ എന്നോടൊപ്പം ഇതുണ്ടാകും. ഒരുപാട് പേര്‍ ഇതൊരു സൂപ്പര്‍ താരത്തിന്റെ ജാക്കറ്റാണെന്നാണ് പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക