Image

ബീഫ് നിരോധനത്തെ പരിഹസിച്ച് യുവതാരങ്ങള്‍

Published on 28 May, 2017
ബീഫ് നിരോധനത്തെ പരിഹസിച്ച് യുവതാരങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ ബീഫ് നിരോധനത്തെ പരിഹസിച്ച് യുവതാരങ്ങള്‍. ഈ രാജ്യത്ത് അറസ്റ്റ് ചെയ്യപ്പെടാതെ കഴിക്കാവുന്ന ആഹാരത്തിന്റെ ലിസ്റ്റ് പറഞ്ഞുതരുമോ എന്നാണ് വിനീത് ശ്രീനിവാസന്‍ ചോദിക്കുന്നത്. കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന ചിത്രം അജു വര്‍ഗീസ് പങ്കുവച്ചു.

അറസ്റ്റ് ചെയ്യപ്പെടാതെ എനിക്കീ രാജ്യത്ത് കഴിക്കാവുന്ന ആഹാരം എന്തൊക്കെയാണ്? ഏതൊക്കെ സംസ്ഥാനങ്ങളില്‍നിന്ന് എന്തൊക്കെ കഴിക്കാം? ഓരോ താലൂക്കില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ആഹാരത്തിന് ഉപയോഗിക്കാവുന്ന മൃഗങ്ങള്‍ ഏതൊക്കെ? ആരെങ്കിലും ഒരു ലിസ്റ്റ് തരുമോ? ഞാന്‍ ഇന്നത്തെ ഇന്ത്യയ്ക്കുവേണ്ടി മാറിയ, അങ്ങേയറ്റം അനുസരണാശീലമുള്ളയാളാണ്. ഇതിനകം ഞാന്‍ ആരെയെങ്കിലും അവഹേളിച്ചിട്ടുണ്ടെങ്കില്‍ അങ്ങേയറ്റം ഖേദമുണ്ടെന്ന് അറിയിക്കുന്നു. വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക