Image

രഞ്‌ജിനി ജോസ്‌ ആലപിച്ച 'ദി ഡെസ്റ്റിനേഷന്‍' എന്ന മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു

Published on 29 May, 2017
രഞ്‌ജിനി ജോസ്‌ ആലപിച്ച 'ദി ഡെസ്റ്റിനേഷന്‍' എന്ന മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സംഗീത ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബലായ മ്യൂസിക്‌247, 'ദി ഡെസ്റ്റിനേഷന്‍' എന്ന മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു. രഞ്‌ജിനി ജോസ്‌ ആലപിച്ച `മലര്‍മഞ്ഞ്‌ വീഴുന്ന വനിയില്‍` എന്ന്‌ തുടങ്ങുന്ന ഒരു മനോഹരഗാനം ഇതിലുണ്ട്‌. ഡോ. അനസ്‌ കെ എ, പ്രദിപ്‌, ശ്രീലക്ഷ്‌മി എന്നിവര്‍ ചേര്‍ന്നാണ്‌ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്‌.

ഭിന്നശേഷിയുള്ള കുട്ടികളുടെ ഉന്നമനത്തിനായി പ്രവത്തിക്കുന്ന സെന്റര്‍ ഫോര്‍ എംപവര്‍മെന്റ്‌ ആന്‍ഡ്‌ എന്‍റിച്ച്‌മെന്റ്‌ (CEFEE) എന്ന എന്‍ജിഓയ്‌ക്ക്‌ സമര്‍പ്പണമായിട്ടാണ്‌ ഈ മ്യൂസിക്‌ വീഡിയോ നിര്‍മ്മിച്ചിട്ടുള്ളത്‌. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തോടെ ഭിന്നശേഷിയുള്ളവര്‍ക്ക്‌ വേണ്ടി CEFEE നടപ്പാക്കുന്ന 'ജ്യോതി 2017 തമസോമ: ജ്യോതിര്‍ഗമയ:' പദ്ധതിയുടെ തുടക്കം കുറിക്കുന്ന ചടങ്ങിലായിരുന്നു ആല്‍ബം ഔപചാരികമായി ലോഞ്ച്‌ ചെയ്‌തത്‌. നടന്‍ ജയറാം ആല്‍ബത്തിന്റെ ഒരു കോപ്പി എറണാകുളം ജില്ലാ കളക്ടര്‍ കെ മുഹമ്മദ്‌ വൈ സഫിറുള്ള കഅടന്‌ കൈമാറി.



ജീവന്‍ ജോസ്‌ സംവിധാനം നിര്‍വഹിച്ച ഈ മ്യൂസിക്‌ വീഡിയോ +VIBE  പ്രൊഡക്ഷന്‍ ഹൌസിന്റെ കീഴില്‍
ഒരു പറ്റം പ്രഗല്‍ഭ കലാകാരന്മാരുടെ ഒത്തൊരുമയുടെ ഫലമാണ്‌. ഡോണ്‍ പീറ്റര്‍, ടീന, Jr. . വിന്‍സെന്റ്‌, അരവിന്ദ്‌ ഗോപിനാഥ്‌, ഡോ.രംഗരാജന്‍, സെബി ബാസ്റ്റിന്‍, ഡോ. മേരി അനിത (CEFEE), അലീന എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്‌. ഛായാഗ്രഹണം ല്യൂക്ക്‌ ജോസും ചിത്രസംയോജനം സുബിന്‍ വേണുഗോപാലും ചെയ്‌തിരിക്കുന്നു. രെഹന അനസാണ്‌ ഈ മ്യൂസിക്‌ വീഡിയോ നിര്‍മിച്ചിരിക്കുന്നത്‌.

'ദി ഡെസ്റ്റിനേഷന്‍' ഒഫീഷ്യല്‍ വീഡിയോ ങൗ്വശസ247 (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=a4UevEyIyng

മ്യൂസിക്‌247)നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ ങൗ്വശസ247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247)നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
രഞ്‌ജിനി ജോസ്‌ ആലപിച്ച 'ദി ഡെസ്റ്റിനേഷന്‍' എന്ന മ്യൂസിക്‌ വീഡിയോ റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക