Image

അക്ഷയ് കുമാറിനും സൈന നെഹ്വാളിനും മാവോവാദികളുടെ ഭീഷണി

Published on 29 May, 2017
അക്ഷയ് കുമാറിനും സൈന നെഹ്വാളിനും  മാവോവാദികളുടെ ഭീഷണി


ബോളിവുഡ് താരം അക്ഷയ് കുമാറിനെതികെ മാവോവാദികള്‍. ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ബൈലാഡിലയില്‍ നിന്നാണ് അക്ഷയ്ക്ക് എതിരായ മാവോവാദികളുടെ കുറിപ്പുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

സുക്മാ ജില്ലയില്‍ ഏപ്രില്‍ 24നുണ്ടായ മാവോവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 25 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് അക്ഷയും സൈനയും സാമ്ബത്തിക സഹായം നല്‍കിയതാണ് മാവോവാദികളെ പ്രകോപിപ്പിച്ചത്.

ജവാന്‍മാരെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ച് അക്ഷയ് കുമാര്‍ ഈ അടുത്ത് അഭ്യന്തര സെക്രട്ടറി രാജീവ് മെര്‍ഷിയെ കണ്ടിരുന്നു. മരണപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സഹായങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു മൊബൈല്‍ ആപ്പ് നിര്‍മ്മിച്ചു നല്‍കാമെന്നും അക്ഷയ് അഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരുന്നു. ഇതിലൂടെ ഏത് പൗരനും കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് സാമ്പത്തികമായും അല്ലാതെയും സഹായങ്ങള്‍ നല്‍കാനുള്ള അവസരമൊരുക്കാനാണ് താരം ഉദ്ദേശിച്ചത്.

ബാഡ്മിന്റ്ണ്‍ താരം സൈന നെഹ്വാളിനെതിരെയും മാവോവാദികള്‍ കുറിപ്പിറക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക