Image

ബാഹുബലി നായകന്‍ പ്രഭാസിന്റെ വിവാഹം ഉടന്‍

Published on 30 May, 2017
 ബാഹുബലി നായകന്‍ പ്രഭാസിന്റെ വിവാഹം ഉടന്‍


ബാഹുബലി  ചിത്രത്തിലെ നായകന്‍ പ്രഭാസിന്‌ ഇനി വിവാഹം. ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ട ആ വിവാഹത്തിന്‌ ഒടുവിലൊരു തീരുമാനമായതായാണ്‌ പുതിയ റിപ്പോര്‍ട്ട്‌.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബിസിനസ്‌ പ്രമുഖന്‍- റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ കുടുംബമാണ്‌ വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്‌. ഭൂപതി രാജയുടെ കൊച്ചുമകളാണ്‌ വധുവെന്നാണ്‌ അറിയുന്നത്‌.

രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട്‌ ചര്‍ച്ചയിലാണെന്ന്‌ തെലുങ്ക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകിച്ചിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുെമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക്‌ നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ബാഹുബലി 2 റിലീസായതിന്‌ പിന്നാലെ പ്രഭാസിന്റെ വധുവിന്റെ സ്ഥാനത്ത്‌ അനുഷ്‌കയണ്ന്നാരുന്നുപ്രചരണം. എന്നാല്‍ അനുഷ്‌കയും ഇത്‌ നിഷേധിച്ച്‌ രംഗത്തെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക