Image

സച്ചിന്റെ ജീവിതം സിനിമയായാല്‍ ആമിര്‍ നായകന്‍

Published on 30 May, 2017
 സച്ചിന്റെ ജീവിതം സിനിമയായാല്‍ ആമിര്‍ നായകന്‍
സച്ചിന്റെ ജീവിതചിത്രത്തിന്‌ മികച്ച പ്രതികരണമാണ്‌ ബോക്‌സ്‌ഓഫീസില്‍ നിന്ന്‌ ലഭിക്കുന്നത്‌. ആദ്യ ആഴ്‌ച പിന്നിടുമ്പോള്‍ ചിത്രം വാരിക്കൂട്ടിയത്‌ 27.75 കോടിയാണ്‌.

സച്ചിന്റെ ജീവിതം ഒരു ബോളിവുഡ്‌ ചിത്രമായി കാണണമെന്ന ആഗ്രഹം ഇപ്പോഴും ആരാധകര്‍ക്കുണ്ട്‌. 
സച്ചിന്റെ വേഷം സിനിമയില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തേക്കാള്‍ മികച്ചൊരാളെ കണ്ടെത്താന്‍ സാധിക്കാത്തതുകൊണ്ടാണ്‌ സംവിധായകന്‍ എര്‍സ്‌കിന്‌ സച്ചിന്‍ സിനിമ ഒരു ഡോക്യുമെന്ററിയായി അവതരിപ്പിക്കേണ്ടി വന്നത്‌.

ജീവിതം സിനിമയാകുകയാണെങ്കില്‍ ആ വേഷം ആര്‌ ചെയ്യണം? ചോദ്യം മറ്റാരോടുമല്ല സാക്ഷാല്‍ സച്ചിനോടു തന്നെയായിരുന്നു. കൃത്യമായ മറുപടിയും ഉടന്‍ തന്നെ വന്നു.
'എന്റെ ജീവിതം ആസ്‌പദമാക്കി മറ്റൊരു സിനിമ പുറത്തെത്തിയാല്‍ ആ റോളില്‍ ആമിര്‍ഖാന്‍ വരണമെന്നാണ്‌ ആഗ്രഹം. അദ്ദേഹത്തിനാവും ആ വേഷം ഏറ്റവും അനുയോജ്യം. ലഗാന്‍ സിനിമയാണ്‌ ആ തോന്നലിന്‌ കാരണം.'സച്ചിന്‍ പറയുന്നു.

ആമിര്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും അദ്ദേഹവുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും സച്ചിന്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക