Image

രജനീകാന്തിന്റെ പ്രശംസ പിടിച്ചുപറ്റ് അപര്‍ണ ബാലമുരളി

Published on 30 May, 2017
രജനീകാന്തിന്റെ പ്രശംസ പിടിച്ചുപറ്റ് അപര്‍ണ ബാലമുരളി



ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ നായികയാണ് അപര്‍ണ ബാലമുരളി. താരം ഇപ്പോള്‍ കോളീവുഡിലും ശ്രദ്ധേയയാവുകയാണ്. ശ്രീ ഗണേഷ് സംവിധാനം ചെയ്ത എട്ടുതോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണയുടെ തമിഴ് സിനിമ അരങ്ങേറ്റം.

സിനിമ കണ്ടശേഷം തന്നെ വിളിച്ച് രജനികാന്ത് പ്രശംസിച്ചതായി അപര്‍ണ പറയുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണതെന്നും രജനി സാറിന്റെ പ്രശംസ മഹാഭാഗ്യമായി കാണുന്നുവെന്നും അപര്‍ണ പങ്കുവെച്ചു. മലയാളത്തിലായാലും, തമിഴിലായാലും നല്ല കഥാപാത്രങ്ങള്‍ വന്നാലേ സ്വീകരിക്കുകയുള്ളൂവെന്നും താരം വ്യക്തമാക്കി. ‘തൃശവപേരൂര്‍ ക്ലിപ്ത’മാണ് റിലീസിന് തയ്യാറെടുക്കുന്ന അപര്‍ണയുടെ മലയാള ചിത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക