Image

പിതൃദിനം വരുന്നു; അഛനെ വന്ദിക്കാം (ജൂണ്‍ 18, ഞായര്‍)

Published on 24 May, 2017
പിതൃദിനം വരുന്നു; അഛനെ വന്ദിക്കാം (ജൂണ്‍ 18, ഞായര്‍)
ഈ വര്‍ഷം ജൂണ്‍ 18 നാണ് അമേരിക്കയില്‍ പിതൃ ദിനമായി ആഘോഷിക്കുന്നത്. എഴുത്തുകാരുടെയും, വായനക്കാരുടെയും, അഭ്യുദയകാംക്ഷികളുടെയും കൂടെ ഈ സുദിനം ആഘോഷിക്കാന്‍ ഇ_മലയാളി തീരുമാനിച്ചിരിക്കുന്നു. മെയ് 25 മുതല്‍ ജൂണ്‍ 18 വരെ.

നിങ്ങളുടെ പ്രിയപ്പെട്ട പിതാവിന്റെ പടവും പേരും, ജന്മദേശവും ഒപ്പം നിങ്ങളുടെ (എല്ലാ മക്കളുടെയും) പൂര്‍ണ്ണ വിവരങ്ങള്‍, പേരും, താമസിക്കുന്ന സ്ഥലപ്പേരും ഉള്‍പ്പെടുത്തുക. 'മക്കള്‍ പിതാക്കളെ വന്ദിക്കുന്നു' എന്ന ഒരു പംക്തിയില്‍ ഇത് ഉള്‍പ്പെടുത്തും. മരിച്ചു പോയവരും ജീവിച്ചിരിക്കുന്നവരുമായ പിതാക്കളെ ഇങ്ങനെ ആദരിക്കാം. പടത്തിനു താഴെ അച്ഛനോടുള്ള നിങ്ങളുടെ സ്‌നേഹ പ്രകടനമാകാം. ചില ഉദാഹരണങ്ങള്‍ : എന്റെ അച്ഛന്‍, എന്റെ നല്ല സുഹൃത്ത്' എന്റെ അച്ഛന്‍, എന്റെ കണ്‍കണ്ട ദൈവം, എന്റെ അച്ഛന്‍, സ്‌നേഹസ്വരൂപന്‍, എന്റെ അച്ഛന്‍, ഇപ്പോഴും എന്റെ മാര്‍ഗദര്‍ശി, എന്റെ എല്ലാമെല്ലാം എന്റെ അച്ഛന്‍.

ലേഖനങ്ങള്‍ ഏറെ നീണ്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
നിങ്ങള്‍ എത്ര ഉയരത്തില്‍ എത്തിയാലും തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ അച്ഛനെ അവിടെ കാണുന്നു. ഇ_മലയാളിയുടെ താളുകളിലൂടെ പിതൃസ്‌നേഹത്തിന്റെ ഊഷ്മളത നമുക്ക് അനുഭവിച്ചറിയാം. എല്ലാ പിതാക്കള്‍ക്കും സ്‌നേഹനിര്‍ഭരമായ പിതൃദിനാശംസകള്‍ അര്‍പ്പിക്കാം.

സ്‌നേഹത്തോടെ
ഇ മലയാളി പത്രാധിപസമിതി

1) 
അനിര്‍വചനീയന്‍' (മഞ്ജുള ശിവദാസ് റിയാദ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക