Image

വെളിച്ചെണ്ണയുടെ നാറ്റം (കവിത: ഡോ. പി. ഹരികുമാര്‍)

Published on 30 May, 2017
വെളിച്ചെണ്ണയുടെ നാറ്റം (കവിത: ഡോ. പി. ഹരികുമാര്‍)
1 ലാസ് വെഗാസില്‍
ഡോളറിരട്ടിച്ച വീക്കെന്റില്‍
മസാജുകാരിപ്പെണ്ണ്
നാറ്റം നടിച്ച നാള്‍തൊട്ട്
ക്രീമുകള്‍ തേച്ചു മണക്കുന്ന മകനേ
കാറ്റുകേറാതെ
ചേര്‌ത്തേടച്ചമ്മച്ചിയിത്ര നാള്‍
കരുതി വെച്ചെത്തിച്ച വെളിച്ചെണ്ണ
നിനക്ക് നാറ്റമാകുമീ
നാട്ടിലെത്തുമ്പോഴെന്നൊട്ടും
നിനച്ചില്ല ഞാന്‍.

കണ്ട ക്രീമൊക്കെ തേച്ചാല്‍
ക്യാന്‍സര്‍ വരുമെന്ന്
ടീവിയില്‍ കണ്ട നാള്‍ തൊട്ട്
ഉറക്കവുമൊട്ടു വരുന്നില്ലല്ലോ
മക്കളേ!

*********
1 ചൂതുകളിക്ക് പേരുകേട്ട സ്ഥലം
Join WhatsApp News
Observer 2017-05-31 09:55:54
ഇത് കവിതയല്ല ഡോ. ശശി.  നിങ്ങളും നിങ്ങളുടെ സുഹൃത്തും  കവിതയെന്നു പറഞ്‍ വായനാക്കാരുടെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഒരു ക്യാൻസറാണ്. വിദ്യാധരൻ മാസ്റ്ററെ ഞാനും വരുന്നു ലാസ് വാഗ്‌സിലേക്ക്
വിദ്യാധരൻ 2017-05-31 06:39:52
കനച്ച വെളിച്ചെണ്ണ
മണമുള്ള കവിത
തലച്ചോറിനെ
മരവിപ്പിക്കുമ്പോൾ
കൊതിച്ചുപോയി
നഷ്ടനേട്ടങ്ങൾ മറന്ന് 
പാപനഗരമാം
ലാസ് വേഗസിൽ
പോകുവാൻ
ചൂതാടുവാൻ
മുഗ്ധ മോഹിനി
പകരും മദ്യം
മോന്തുവാൻ
ക്രീമിട്ടു മെയ്യ്
തിരുമിപ്പിക്കുവാൻ 
vayanakaaran 2017-05-31 07:04:45
ശാസ്ത്രജ്ഞന്മാരായ കവികൾ -കുഞ്ഞാപ്പുവും,ഹരികുമാറും ഇത് പറഞ്ഞത് വേറൊരു ശാസ്ത്രജ്ഞൻ ശശി.  വിദ്യാധരൻമാഷിന്‌ പണിയായി.  ടെക്‌സാസ് മലയാളി സാഹിത്യകാരമാർ സൂര്യന്റെ തണലിൽ ഇരിക്കുമ്പോൾ ന്യുയോർക്ക് മലയാളി എഴുത്തുകാർ നിലാവിന്റെ ചൂടിൽ ഇരിക്കുന്നു. കവിത രംഗം കത്തി കയറുന്നുണ്ട്.  ഇവിടേക്ക് വരട്ടെ ന്യുയോർക്കിലെ പ്രഗത്ഭ കവികൾ  ശ്രീമാന്മാർ റജീസും, കെ.സി.ജയനും, ജയൻ വർഗീസും, ആവേശം പകരാൻ.എൽസി യോഹന്നാൻ കൊച്ചമ്മയെ വിസ്മരിക്കുന്നില്ല. അത് പക്ഷെ വേറെ ലൈൻ. പിന്നെ വാസുദേവ് ഇയ്യിടെ കവിതാ രംഗത്ത് വന്നയാൾ., അതിനു മുമ്പുള്ള മോൻസി, നന്ദകുമാർ  അങ്ങനെ കവികളുടെ നിര നീളുന്നു. വളരെ മുമ്പ് എഴുതി ഇപ്പോൾ എഴുതാത്ത ചെരിപുരവും. ഇ മലയാളി കാവ്യോത്സവം സംഘടിപ്പിച്ചിരുന്നു. ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്. കമന്റുകൾ കിട്ടുന്നത് നല്ല കവിതകൾക്കാണെന്നു ജന സംസാരം. വിദ്യാധരൻ മാഷ് മാർക്കിട്ടാൽ മതി.
കവിത ആസ്വാദകൻ 2017-05-30 23:47:14
ഫസ്റ്റ് ഓഫ് ഓൾ മൂക്കുകൊണ്ടു ഒന്ന് ഈ കവിത ആസ്വദിച്ചു നോക്കി .
വായനക്കാരൻ 2017-05-31 11:26:37

ആഴമില്ലാത്ത കവിതയുടെ അന്തരാളങ്ങൾ മുഴുവനും പ്രതീകങ്ങളാകുന്ന കൂർത്ത് മൂർച്ചയുള്ള പാറക്കഷണങ്ങൾ ഉള്ളതുകൊണ്ട് അതിൽ തട്ടി വായനക്കാർക്ക് ക്ഷതം ഏൽക്കാൻ സാധ്യതയുള്ളതുകൊണ്ടു അതിനു തുനിയുന്നില്ല. കരക്ക്‌ നിന്ന് ഭാഷയുടെ തെളിമയിലൂടെ നോക്കാൻ ശ്രമിക്കുമ്പോൾ ഭാഷയുമില്ല അച്ചടക്കവും ഇല്ലാത്ത കലങ്ങി മറിഞ്ഞ ഒരു ചെളിക്കുളം.  നല്ല ഭാഷ ചാതുര്യത്തോടെയും യുക്തിയോടെയും ഡോ. ശശി വായനക്കാരെ അതിൽ ചാടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരും അതിൽ വീഴുന്ന മട്ടില്ല. ആയിരക്കണക്കിന് വര്ഷങ്ങളിലെ ഭാരതീയ കാവ്യപാരമ്പര്യത്തെയാണ് നിങ്ങൾ എല്ലാംകൂടി തച്ചുടയ്ക്കാൻ ശ്രമിക്കുന്നത്. ചിലർ പാപ നഗരമായ ലാസ് വാഗ്‌സിലേക്ക് ഓടാൻ ശ്രമിക്കുന്നതിൽ കുറ്റം പറയാനാവില്ല .


Dr. Sasi 2017-05-31 09:48:37
കവിയുടെ അനുമാനത്തിന്റെ അന്തരാളങ്ങളിലേക്ക് ആഴ്ന്നു ചെന്ന് അതിലെ രസൗചിത്യം അനുഭവിക്കണമെങ്കില്‍ പരന്ന വായന പോരാ .പരന്നതിനൊന്നുംആഴമുണ്ടാകില്ല .അതുകൊണ്ടു ആഴത്തില്‍ വായിക്കാന്‍ പഠിക്കണം നമ്മള്‍ . ഒരമ്മയുടെ വ്യസനം ,വ്യഥ , മകന്റെ പുതിയ സംസ്‌കാരം , വെളിച്ചെണ്ണ എന്ന പ്രതീകാത്മകമായ നമ്മുടെ തനതായ ഭാരതീയ സംസ്‌കാരം , പുതിയ ജീവിത രീതിയുലുണ്ടാകാവുന്ന ക്യാന്‍സര്‍ ,ഇതെല്ലാം ഈ കവിതയിലെ യുക്തീ പൂര്‍വകമായ സൗന്ദര്യ ഘടകങ്ങളാണ് .കവിതയിലെ വികാര വിചാരങ്ങള്‍ ഒരു സാധാരണക്കാരന് അനുഭവതലത്തിലെത്തിക്കാന്‍ കഴിയുകയാണ് വ്യക്തി വിവേകത്തിന്റെ ലക്ഷ്യം .
നബൂരി 2017-05-31 13:37:53
അയ്യോ  ഇ ഹരികുമാറിനു  എന്ത് പറ്റി ? കനച്ച  എണ്ണ  തേച്ചോ ? അതോ ലാസ് വേഗാസില്‍ വലിച്ചു ഇരട്ടിച്ച  പണം  മസ്സാജ്  കാരി  പെണ്ണ്  കൊണ്ട്പോയോ ? ശശിയും കൂടെ ഉണ്ടായിരുന്നു എന്ന്  തോന്നുന്നു . ശിവ ശിവ , സന്ന്യാസി ആയി രാമ നാമം ചൊല്ലി  ഇരിക്ക് . ഇത്തരം നാറുന്ന കവിത എഴുതി  എന്തിനു പരിസര  മലിനീകരണം ?
സ്വന്തം അമ്മ 2017-06-01 06:38:54

അമ്മയുടെ ദുഃഖം

ഈ പോക്ക് ശരിയല്ല മോനെ
ഒരുപോക്കാണിതിൻറെ അന്ത്യം 
സ്നേഹത്തോടെ നിൻ അമ്മ
തന്നുവിട്ട വെളിച്ചെണ്ണ
ദൂരെത്തെറിഞ്ഞു നീ
ക്രീമും പുരട്ടി ലാസ് വാഗ്‌സിൽ
പോയി ചൂത് കളിച്ചും
പശു ഇറച്ചി കൂട്ടി മദ്യപിച്ചും 
മസാജ് ചെയ്‌തും തരുണീമണികളുമായി
ശയിപ്പതും നന്നല്ല മോനെ
ഗുണേറിയ ഹെറിപ്പിസ് പിന്നെ
ക്യാൻസറും വന്നുകൂടും
ഈ 'അമ്മ ജീവിച്ചിരിക്കുമ്പോൾ
ഇങ്ങനെ നിന്റ അന്ത്യം കാണുവാൻ
ഈ അമ്മക്കിഷ്ടമല്ല ആയതാൽ
'അമ്മ കൊടുത്ത് വിട്ട
നല്ല വെളിച്ചെണ്ണയിൽ കാച്ചിയ
എണ്ണ ഉച്ചിയിലും ദേഹത്തും പുരട്ടി
അരമണിക്കൂർ ഇരുന്നു കുളിച്ചും
കൂടാതെ ചവന്യപ്രകാശം ലേഹ്യം കഴിച്ചും
ഇടയ്ക്കിടെ കടുക്കാവെള്ളം കുടിച്ചും
മുടങ്ങാതെ യോഗ ചെയ്‌തും
അമേരിക്കയിലെ വൃത്തികെട്ട മലയാളിക്ക്
മാതൃകയായി പൊന്നുമോൻ ജീവിക്ക
പൊൻ അമ്മയുടെ കണ്ണീർ തുടയ്ക്ക
ക്ഷമിക്കണം കവിതയിൽ കുറവുണ്ടെങ്കിൽ
പഴയ നാലാം ക്ളാസുകാരിയാണമ്മ
നിനക്കുള്ളപോലെ വാലില്ലെനിക്ക്
എങ്കിലും ഇന്നത്തെ തലമുറയുടെ
വാലും തലയുമില്ലാത്ത കവിതയെക്കാൾ
ഭേദമായിരിക്കുമെന്നു കരുതുന്നു ഞാൻ


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക