Image

കഷ്ടം കാവ്യേ, ദയനീയം ദിലീപേ! (റെജിസ് നെടുങ്ങാടപ്പള്ളി)

Published on 31 May, 2017
കഷ്ടം കാവ്യേ, ദയനീയം ദിലീപേ! (റെജിസ് നെടുങ്ങാടപ്പള്ളി)
സിനിമാ സ്‌ക്രീനില്‍ നിന്നും ഭൂമിയിലെ മണ്ണിലേക്കിറങ്ങി വരുന്ന താരങ്ങളുടെ സുന്ദരമുഖങ്ങളും ശരീരത്തിന്റെ അഴകളവുകളും കണ്ട് സായൂജ്യം അടയാന്‍ സ്റ്റേജ് ഷോയ്ക്ക് തള്ളിക്കയറുന്ന ഒരു കാലമുണ്ടായിരുന്നു അമേരിക്കന്‍ മലയാളികള്‍ക്ക്, അത് അന്ന് 90 കളില്‍. ഇന്ന് 2017ല്‍ ആ തലമുറ കുറ്റിയറ്റെന്ന് നാദിര്‍ഷയ്ക്കും കാവ്യയ്ക്കും ദിലീപിനും മാത്രമെന്തേ അറിയാത്തത്. ഒരു പക്ഷേ ഇവിടെ ന്യൂയോര്‍ക്കിലെ മലയാളികള്‍ കൂവാനും ചെരുപ്പെറിയാനും മുതിരാത്തതു കൊണ്ടായിരിക്കാം. നിങ്ങളിലെ സര്‍ഗ്ഗാത്മകതയെ ആസ്വദിക്കാനും നിങ്ങളെ സപ്പോര്‍ട്ടു ചെയ്യാനുമായി സ്റ്റേജിനു മുന്നില്‍ നിരന്നിരിക്കുന്ന നൂറുകണക്കിന് മലയാള കലാ പ്രേമികളെ കണക്കിന് കളിയാക്കിയതിന് എന്തു ന്യായീകരണമുണ്ട് നിങ്ങള്‍ക്ക്?

ഒരു ശരാശരി 'കാക്കാരിശ്ശി' നാടകത്തിന്റെയോ, അതുമല്ല, വെറുമൊരു പൊറാട്ടു നാടകത്തിന്റേയോ അമ്പലപ്പറമ്പു നിലവാരം പോലും നിങ്ങളുടെ തട്ടിക്കൂട്ട് ഷോയ്ക്കില്ലാതെ പോയല്ലോ കാവ്യേ, ദിലീപേ. കഷ്ടം ഇങ്ങനെയുള്ള ഉടായിപ്പു കലയുമായി എത്രനാള്‍ കാണികളെ പറ്റിക്കാന്‍ കഴിയും? ദയനീയം.

കേരളത്തിലോ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ, അങ്ങ് ഗള്‍ഫില്‍ പോലുമോ സബ് സ്റ്റാന്‍ഡാര്‍ഡ് നിലവാരത്തില്‍ പെര്‍ഫോം ചെയ്യാന്‍ ധൈര്യപ്പെടുമോ നാര്‍ദിഷേ നിങ്ങള്‍. എവിടെ നിന്നു കിട്ടി നിങ്ങള്‍ക്കീ ചങ്കൂറ്റം.
എനിക്കൊട്ടും തോന്നുന്നില്ല, ഇനിയുമൊരിക്കലും, ഇവിടെ ഇതുപോലെ മുന്നൊരുക്കമില്ലാത്ത പ്രദര്‍ശനങ്ങള്‍ നിങ്ങള്‍ക്ക് വില്‍ക്കാന്‍ സാധിക്കുമോയെന്ന്. ന്യൂയോര്‍ക്കിലെഅവതരണം കൊണ്ട് ഈ ഷോ വടക്കേ അമേരിക്കയില്‍ കഴിഞ്ഞെന്ന് പ്രത്യാശിക്കട്ടെ. നേരത്തെ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ മുന്തിയ കള്ളിന്‍ കുപ്പികള്‍ നിങ്ങള്‍ക്കോരുത്തര്‍ക്കായി ഞാന്‍ കൊണ്ടു വന്നു തന്നേനേ അങ്ങും കേരളത്തില്‍.

വര്‍ഷത്തില്‍ ഒന്നരപ്രാവശ്യം കേരളം സന്ദര്‍ശിക്കുന്ന ആളാണ് ഞാന്‍. വളരെ പെടാപാട്‌പ്പെട്ടാണ് ഞങ്ങള്‍ ഭൂരിപക്ഷം മലയാളികളും സമ്പത്തുണ്ടാക്കുന്നതും സമയം കണ്ടെത്തുന്നതും, ദയവു ചെയ്ത് ഇങ്ങനെയുള്ള വില കുറഞ്ഞ, മുന്നൊരുക്കം തീരെയില്ലാത്ത കൂതറ പരിപാടികളുമായി അമേരിക്കയിലെപ്രത്യേകിച്ചും ന്യൂയോര്‍ക്കിലെ മലയാള കലാ സ്‌നേഹികളെ കൊഞ്ഞനം കുത്തരുതേ ഭാവിയില്‍. കേരളത്തിലെ നിങ്ങളുടെ കോമഡികൂട്ടുകാരോടും ഇതൊന്നു പറഞ്ഞേക്കണേ.

വലിയ പ്രതീക്ഷയില്‍ ആനന്ദിക്കാനും ചിരിക്കാനും വന്നിട്ട്, വിതുമ്പല്‍ ഉള്ളിലൊതുക്കി പോരേണ്ടി വന്നു നിങ്ങളുടെ സ്‌പോണ്‍സര്‍മാരൊഴികെ ബാക്കിയേവര്‍ക്കും. സ്‌പോണ്‍സര്‍മാര്‍ക്ക് സെല്‍ഫിയും ഗ്രൂപ്പിയും എങ്കിലും എടുത്ത് മുതലാക്കാന്‍ കഴിഞ്ഞു.

എന്നെ പലരും വിലക്കിയിട്ടും ഒരു പ്രിയകൂട്ടുകാരന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണു പ്രകടനം കാണാന്‍ ഞാന്‍ എത്തിപ്പെട്ടത്. പകച്ചുപോകുകയും പ്ലിംങ്ങ് ആയിപോകുകയും ചെയ്ത എന്റെ 53ാമത്തെ പിറന്നാള്‍. ചില പേയ്ഡ് ലേഖനങ്ങളിലെ മാസ്സ് തള്ളുകള്‍ ഞാന്‍ കണ്ടിരുന്നു. പക്ഷേ, ദിലീപുണ്ടല്ലോ, നാദിര്‍ഷയുണ്ടല്ലോ, പിഷാരടി ഉണ്ടല്ലോ, റിമി ഉണ്ടല്ലോ എന്നൊക്കെ വല്ലാതെ കൊതിച്ചുപോയി. പേയ്ഡ് ലേഖനങ്ങളുടെ സത്യന്ധത എന്തുമാത്രമെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ടെനിക്ക്.

സത്യത്തില്‍ കോമാളികളായ ന്യൂയോര്‍ക്കിലെ ഞങ്ങള്‍ക്ക് നിങ്ങള്‍ വിധിച്ചത്.

നൂറില്‍ പതിനഞ്ചുമാര്‍ക്ക് പോലും നിങ്ങള്‍ക്ക് നേടാനായില്ലല്ലോ ദയനീയം.

കൂവാനും ചെരുപ്പെറിയാനും ഞങ്ങളും പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങും സമീപ ഭാവിയില്‍.
Join WhatsApp News
thampu 2017-05-31 07:56:42
Where are all those guys who proclaimed big things about Dileep Show in the paper... they made their money.
Thomas K Varghese 2017-05-31 08:02:20
100 percent agreeing with th writer.
Just a Reader 2017-05-31 19:43:26
They will come again and again and the pravasi malayalees will purchase  200,500,1000 dollar or even  5000 dollar tickets again and the very moment the plane takes off the runway, these so called entertainers  will flick  their middle finger at the Malayalees who brought the tickets.  They know that American malayalees are very vulnerable. I mean very VULNERABLE!!!
New Yorker 2017-05-31 14:09:45
ഇ  റെജിസിന്  എന്ത് പറ്റി  ഇങ്ങനെ  ഒക്കെ തോന്നാന്‍. മുണ്ട്  ഉടുത്ത്  ആണോ  പോയത് , എങ്കില്‍പ്പിന്നെ  ഒരു പരിപാടി അങ്ങ് കാട്ടാന്‍  മേലായിരുന്നോ ?
ഇല്ലെങ്കില്‍  അടുത്ത് നിന്ന ഏതെങ്കിലും  അച്ചായന്‍റെ  മുണ്ട് ....... ട്രാന്‍സ്പോര്‍ട്ട്  കണ്ടക്റ്റര്‍  പൊക്കി  കാണിച്ച പോലെ എങ്കിലും ....
ഈ പരിപാടിയുടെ  ഭാരം വഹിച്ച വരെ ആണ്  മുണ്ട് എങ്കിലും  പൊക്കി  കാണിക്കേണ്ടത് .
കാസ് കൊടുത്തു  കാണാന്‍ പോകുന്നവരെ  ഇനി  ചേരിപ്പോ , ചീഞ്ഞ തക്കാളിയോ  ഒക്കെ  എറിയാന്‍ തുടങ്ങണം  എന്ന്  തോന്നുന്നു .
ആയതായി പോയത്പോയി 2017-05-31 19:13:00
കയ്യിൽ കിടന്ന കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയിട്ട് എല്ലാ അവന്മാരും ഇരുന്നു മോങ്ങുന്നോ.  കാവ്യയുടെ ഒപ്പം നിന്ന് പടം എടുക്കാൻ പറ്റാതെ വന്നപ്പോൾ മുന്തിരിങ്ങ പുളിക്കുന്നു അല്ലെ. കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും. ആയിരം പണം പോയാലെന്താ മനസ്സിന്റെ തിടുക്കം തീർന്നല്ലോ .അണ്ടികളഞ്ഞ അണ്ണാനെപോലെ വീട്ടിൽ പൊക്കോ .ആരോടും മിണ്ടണ്ട പറ്റിയത് പറ്റി. ഒന്നുകിൽ പാൽപായസം കുടിച്ചു രമിക്കാം അല്ലെങ്കിൽ പുഴവെള്ളം കുടിച്ചു മരിക്കാം. മിണ്ടാതിരുന്നാൽ എല്ലാർക്കും നല്ലത് . എന്തിനാ അമ്മാവാ  എന്നെ തള്ളുന്നത് ഞാൻ നേരെയാവില്ല . അടുത്ത തവണ വന്നാലും ദിലീപി നെം കാവ്യയെം കാണാൻ ഞങ്ങളു പോം - പൊക്കോ പൊക്കോ എന്നിട്ടിരുന്നു മോങ്ങിക്കൊ .

American 2017-05-31 17:05:29
It was a very substandard program. We should not buy these types of craps anymore..
Anniemol 2017-06-01 11:57:18
As long as there will be badges for uncles, plaques for sponsors (which usually they buy for them self), local Malayalam channel reps, church and temple constructions American malayalees will be sitting in for all stage shows powered by Kerala artists. Where you approve or not!
റെജീസ് നെടുങ്ങാടപ്പള്ളി 2017-06-01 13:03:27
സത്യത്തിൽ  കോമാളികളായ  മലയാളികൾക്ക് അവർ വിധിച്ചത്  നാലര മണിക്കൂർ തടവും കുറഞ്ഞത് 6500. ഇന്ത്യൻ രൂപ പിഴയുമാണ് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക