Image

സംഘമിത്രയില്‍ നിന്ന് ശ്രുതി ഹസ്സന്‍ പുറത്ത്

Published on 31 May, 2017
സംഘമിത്രയില്‍ നിന്ന് ശ്രുതി ഹസ്സന്‍ പുറത്ത്

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സംഘമിത്രയില്‍ നിന്ന് ശ്രുതി ഹസ്സന്‍ പുറത്ത്. സംഘമിത്ര എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടായിരുന്നു ശ്രുതി ഹസ്സന്‍ അഭിനയിക്കേണ്ടിയിരുന്നത്. ബാഹുബലി പോലെ രണ്ടുഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ച് നടത്തിയിരുന്നു.

ശ്രുതി ഹസ്സനെ വച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. ശ്രുതി സിനിമയില്‍ നിന്ന് പിന്‍മാറിയത് നിര്‍മ്മാതാക്കളായ ശ്രീ തെന്‍ട്രല്‍ ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സുന്ദര്‍ സി ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആര്യയും ജയം രവിയും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക