Image

ഫോമാ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ സജീവമാകുന്നു

Published on 29 February, 2012
ഫോമാ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ സജീവമാകുന്നു
ന്യൂയോര്‍ക്ക്‌: കേരള കണ്‍വെന്‍ഷനും, ശൈത്യകാലവും സമ്മാനിച്ച ചെറിയ ഇടവേളയ്‌ക്കുശേഷം ഫോമയുടെ റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ വീണ്ടും സജീവമാകുന്നുവെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രസ്‌താവിച്ചു.

ജനുവരി 14-ന്‌ കോട്ടയത്ത്‌ നടന്ന കേരളാ കണ്‍വെന്‍ഷനു മുമ്പ്‌ മൂന്നു റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ ഫോമ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. മാര്‍ച്ച്‌ 17-ന്‌ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന അടുത്ത റീജിയണല്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ ധൃതഗതിയില്‍ നടന്നുവരുന്നു.

2014-ലെ കണ്‍വെന്‍ഷന്‌ വേദിയാകുവാന്‍ താത്‌പര്യപ്പെടുന്ന സ്ഥലമെന്നതിനാല്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയണല്‍ കണ്‍വെന്‍ഷന്‍ ചരിത്ര വിജയമാക്കുന്നതിനുള്ള തയാറെടുപ്പിലാണ്‌ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി.

ഡിട്രോയിറ്റ്‌, ഷിക്കാഗോ, വാഷിംഗ്‌ടണ്‍ ഡി.സി, ഫ്‌ളോറിഡ എന്നീ സ്ഥലങ്ങളും റീജിയണല്‍ കണ്‍വെന്‍ഷനുകള്‍ക്ക്‌ ഒരുങ്ങുന്നുവെന്ന്‌ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അറിയിച്ചു.

കോട്ടയത്ത്‌ നടന്ന കേരളാ കണ്‍വെന്‍ഷന്റെ വന്‍ വിജയം വര്‍ദ്ധിച്ച ആത്മവിശ്വാസമാണ്‌ ഫോമയ്‌ക്ക്‌ നല്‍കിയിരിക്കുന്നത്‌. രാഷ്‌ട്രീയ-സാംസ്‌കാരിക കേരളം നല്‍കിയ വന്‍ സ്വീകരണം ഫോമയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ വന്‍ ഊര്‍ജമാണ്‌ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക