Image

രജനി ചിത്രം കാലായുടെ പേരും കഥയും മോഷ്ടിച്ചതാണെന്ന്‌ പരാതി

Published on 01 June, 2017
  രജനി ചിത്രം കാലായുടെ  പേരും കഥയും മോഷ്ടിച്ചതാണെന്ന്‌ പരാതി


കബാലി എന്ന ചിത്രത്തിനു ശേഷം സംവിധായകനായ പാ രഞ്‌ജിത്തും സൂപ്പര്‍ താരം രജനീകാന്തും ഒന്നിക്കുന്ന ചിത്രമായ കാലായുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കവേ പുതിയ ആരോപണമുയര്‍ന്നു. കാലായുടെ പേരും കഥയും തന്റെ കയ്യില്‍ നിന്ന്‌ മോഷ്ടിക്കപ്പെട്ടതാണെന്ന്‌ ആരോപിച്ച്‌ കെ രാജശേഖരന്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കി. ചെന്നൈ സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ മുമ്പാകെയാണ്‌ രാജശേഖരന്‍ പരാതി നല്‍കിയത്‌.

1995ല്‍ രജനീകാന്തിന്‌ വേണ്ടി തിരക്കഥ എഴുതുകയും കരികാലന്‍ എന്ന്‌ പേരിടുകയും ചെയ്‌തിരുന്നു. രജനീകാന്തിനെ നേരില്‍ കാണുകയും പ്രൊജക്ടിനെ കുറിച്ച്‌ സംസാരിക്കാമെന്ന്‌ പറയുകയും ചെയ്‌തിരുന്നുവെന്നും രാജശേഖരന്‍ പരാതിയില്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക