Image

ടേക്ക്‌ ഓഫില്‍ ലഭിച്ചത്‌ പുരുഷതാരങ്ങളെക്കാള്‍ കുറഞ്ഞ വേതനം: നടി പാര്‍വതി

Published on 01 June, 2017
ടേക്ക്‌ ഓഫില്‍ ലഭിച്ചത്‌ പുരുഷതാരങ്ങളെക്കാള്‍ കുറഞ്ഞ വേതനം: നടി  പാര്‍വതി

ടേക്ക്‌ ഓഫില്‍ ലഭിച്ചത്‌ പുരുഷതാരങ്ങളെക്കാള്‍ കുറഞ്ഞ വേതനമെന്ന്‌ നടി പാര്‍വതി
 ചിത്രത്തില്‍ മുഴുനീള കഥാപാത്രം ചെയ്‌ത പാര്‍വതിയ്‌ക്ക്‌ ഒപ്പം അഭിനയിച്ച പുരുഷ താരങ്ങളുടെ വേതനവുമായ്‌ താരതമ്യം ചെയ്‌ത്‌ നോക്കുമ്പോള്‍ കുറഞ്ഞ വേതനമാണ്‌ ലഭിച്ചതെന്നാണ്‌  വെളിപ്പെടുത്തല്‍.

 മാധ്യമ പ്രവര്‍ത്തകയും നടന്‍ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്‍ ഹഫിങ്ങ്‌ടണ്‍ പോസ്റ്റിലെഴുതിയ കോളത്തിലാണ്‌ പാര്‍വതിയ്‌ക്ക്‌ പുരുഷ സഹതാരങ്ങളേക്കാള്‍ കുറഞ്ഞ വേതനമാണ്‌ ലഭിച്ചതെന്ന്‌ പറയുന്നത്‌.

എഡിറ്റര്‍ എന്നനിലയില്‍ പേരെടുത്ത മഹേഷ്‌ നാരായണന്‍ ആദ്യമായി സംവിധാനം ചെയ്‌ത 'ടേക്ക്‌ ഓഫില്‍ പാര്‍വതിക്കൊപ്പം കുഞ്ചാക്കോ ബോബന്‍, അസിഫ്‌ അലി, ഫഹദ്‌ ഫാസില്‍ എന്നിവരും അണിനിരന്നിരുന്നു. ഇറാഖിലെ തിക്രിത്തില്‍ വിമതരുടെ പിടിയിലായി ആശുപത്രികളില്‍ ബന്ദികളാക്കപ്പെട്ട നഴ്‌സുമാരുടെ ജീവിതം പശ്ചാത്തലമാക്കിയ ചിത്രത്തില്‍ പാര്‍വതിയുടെ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക