Image

ഫൊക്കാന മറ്റു സംഘടനകള്‍ക്കു മാതൃക: ഉമ്മന്‍ ചാണ്ടി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 01 June, 2017
ഫൊക്കാന മറ്റു സംഘടനകള്‍ക്കു   മാതൃക: ഉമ്മന്‍ ചാണ്ടി
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നിറഞ്ഞ കവിഞ്ഞ സദസില്‍ മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്തു . ഫൊക്കാനാ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ  അദ്ദേഹം അങ്ങേയറ്റം  പ്രസംശിച്ചു സംസാരിച്ചു.അമേരിക്ക കേരളത്തില്‍നിന്ന് എത്രയോ വിദൂരത്താണെങ്കിലും മലയാളികളില്‍നിന്ന് ആ ദൂരം കുറയ്ക്കുന്നത് ഫൊക്കാനയുടെ മലയാളികളുമായുള്ള അടുത്ത ബദ്ധം പുലര്‍ത്തുന്നത് കൊണ്ടാണുന്നു  അദ്ദേഹം അഭിപ്രായപ്പെട്ടു.പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി നടന്ന കേരളാ കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത ഫൊക്കാനയുടെ 'സ്‌നേഹവീട് 'പദ്ധതിയാണ്. ജില്ലക്ക്
 ഒരു  വീട് എന്ന ആശയം  ഫൊക്കാന നടപ്പാക്കുകയും  ചെയ്തു. അര്‍ഹതയുള്ളവരെ  തേടിപ്പിടിച്ചു സഹായം എത്തിക്കുന്നതില്‍   ഫൊക്കാന മറ്റു സംഘടനകള്‍ക്കു മാതൃകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായുള്ള ആകസ്മിക കൂടിക്കാഴ്ചയാണ് സെബിയയുടെ ജീവിതം മാറ്റിമറിച്ച സംഭവം അദ്ദേഹം ഉല്‍ഘാടന വേളയില്‍ സദസുമായി പങ്കിട്ടു . ട്രെയിനില്‍ കമ്പാര്‍ട്ട്‌മെന്റ് മാറിക്കയറിയ സെബിയ ചെന്നുപെട്ടത് ഉമ്മന്‍ചാണ്ടിയുടെ മുന്നിലാണ്. ഭര്‍ത്താവ് മുസ്തഫയുടെ മരണത്തെത്തുടര്‍ന്ന് വഴിയാധാരമായ ഒരു കുടുംബത്തിന് ആ കൂടിക്കാഴ്ച അനുഗ്രഹമായി. സ്വന്തമായി ഒരു വീട് വേണം എന്ന ആഗ്രഹം അവര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ  അറിയിച്ചു. അദ്ദേഹം ഫൊക്കാന നേതാക്കളുമായി ആശയവിനിമയം നടത്തുകയും ,ഫൊക്കാന വീട് നിര്‍മിച്ചു നല്‍കാം എന്ന ഉറപ്പു നല്‍കുകയും ചെയ്തു. അങ്ങനെയാണ് ഫൊക്കാനയുടെ 'സ്‌നേഹവീട് 'പദ്ധതി എന്ന ജില്ലക്ക് ഒരു വീട് എന്ന പദ്ധിതിക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോഴും  കേരളത്തില്‍ വളരെ അധികം കുടുംബങ്ങള്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുംആയി ജീവിക്കുന്നുണ്ടന്ന് അദ്ദേഹം സദസിനെ ഓര്‍മിപ്പിച്ചു.

ഫൊക്കാന സ്വന്തം ആവശ്യം പോലെ കാണുകയും വളരെ പെട്ടന്ന് തന്നെ  വീട്   നിര്‍മ്മിച്ചു വിധവയായ ഒരു അമ്മയ്ക്കും രണ്ടു മക്കള്‍ക്കും തണല്‍ ആകുവാന്‍ ഫൊക്കാനായ്ക്കു സാധിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചു ഉള്ള സന്തോഷം മറ്റൊന്ന് കൂടിയാണ്.കാരണം ആ വിധവയുടെ മകളെ വിവാഹം കഴിക്കുവാന്‍ സാമ്പത്തികമായി പ്രാപ്തിയുള്ള ഒരു യുവാവും കുടുംബവും മുന്നോട്ടു വന്ന് ആ കുടുംബത്തിന് തണല്‍ ആകുന്നു. അതിനു തുടക്കം കുറിച്ചത് ഫൊക്കാനായാണ് എന്നു പറയുന്നതില്‍ സന്തോഷം ഉണ്ട്.അങ്ങേയറ്റം സന്തോഷത്തോടെയാണ് ഈ ചടങ്ങു ഉദ്ഘാടനം ചെയ്യുന്നത്. ഉമ്മന്‍ ചാണ്ടിയിയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

 ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ പെന്‍സല്‍വെനിയ മുന്‍ സ്പീക്കര്‍ ജോണ് പേര്‍സല്‍, അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാര്‍,  ആനി  പോള്‍ ,പി.പ്രസാദ്, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, കേരളാ കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, എക്‌സിക്കുട്ടിവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, വൈസ് പ്രസിഡണ്ട് ജോസ് കാനാട്ട്, നാഷണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍.ബി നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോര്‍ജ് ഓലിക്കല്‍, ടി എസ് ചാക്കോ, അലക്‌സ് തോമസ്, മാത്യു കൊക്കുറ, മോഡി ജേക്കബ്,സുധാ കര്‍ത്ത, ഡോ.മാത്യു വര്‍ഗീസ്, അബ്രഹാം കളത്തില്‍, സണ്ണി മറ്റമന എന്നിവര്‍ പ്രസംഗിച്ചു.

ഫൊക്കാന മറ്റു സംഘടനകള്‍ക്കു   മാതൃക: ഉമ്മന്‍ ചാണ്ടി   ഫൊക്കാന മറ്റു സംഘടനകള്‍ക്കു   മാതൃക: ഉമ്മന്‍ ചാണ്ടി   ഫൊക്കാന മറ്റു സംഘടനകള്‍ക്കു   മാതൃക: ഉമ്മന്‍ ചാണ്ടി
Join WhatsApp News
പാപ്പാൻ 2017-06-01 07:15:54
പൊങ്ങിയാൽ പൊങ്ങാത്ത ഫോക്ക് 'ആനയെ
പൊക്കുന്നുമ്മൻ ചാണ്ടി നിഷ്പ്രായസം
കൂടെ പൊങ്ങുന്നു ഭാരമേറിയ വാഹികളും
കൊള്ളിയാൻ പോലെ മിന്നുന്ന ഫോട്ടോ ഫ്‌ളാഷിൽ
മിന്നിത്തിളങ്ങുന്നു എത്ര മുഖങ്ങൾ
ജീവിത സാഫല്യം വന്നപോൽ
നിർവൃതരാണ് ഏവരും
നാളെ തിരികെച്ചെല്ലുമ്പോൾ
അമേരിക്കയിൽ നാലുപേരുടെ മുന്നിൽ
നിൽക്കണം ഞെളിഞ്ഞൊന്നു
കൊഞ്ഞനം കാട്ടണം
ഇത്തിരിയില്ലാത്ത ആമയെ നോക്കി
പറയണം 'ഫോ' 'ആമ' എന്ന്
ക്ളോണിങിലൂടെ ആനയിൽ നിന്ന്
ആമ ഉണ്ടാക്കിയ കുരുട്ടു ബുദ്ധികളെ നോക്കി
Philip 2017-06-01 11:02:31
അല്ല .. അറിയുവാൻ പാടില്ലാത്തതുകൊണ്ടു ചോദിക്കുകയാ ...എന്തിനാ ഇത്ര വലിയ കൺവെൻഷൻ ? കാരുണ്യ പ്രവർത്തനം ആണോ ഈ കൂട്ടരുടെ ലക്‌ഷ്യം ? പേരും ഫോട്ടോയും അടിച്ചു വരുവാൻ ആണോ ? 
Observer 2017-06-01 08:46:43
ഓരോ ഭർത്താക്കന്മാർ ഭാര്യമാരെ കഷ്ടപ്പെടുത്തുന്നതെ. ഈ പ്രായം ചെന്ന സമയത്ത് വിശ്രമിക്കേണ്ടവരെ കൊണ്ടുപോയി പരട്ട രാഷ്ട്രീയക്കാർക്ക് പൂത്താലം പിടിപ്പിക്കുന്നതേ? കഷ്ടം!  ഉമ്മൻ ചാണ്ടിയുടെ ഭാര്യ എവിടെപ്പോയി? വീട്ടിൽ വിശ്രമിക്കുകയായിരിക്കും
വായന തൊഴിലാളി 2017-06-01 10:35:50
ഈ ഉമ്മനും, തൊമ്മനും, ചെന്നിയും, മാണിയും, പിണറായിയും ഒക്കെ ചുമ്മാ ഒന്നും അറിയാതെ, ആരെയും, ഏതു അസ്സോസിയേഷനേയും പൊക്കി സംസാരിക്കും. ഫോക്കാനയാ വലിത് എന്ന് പറയും  ഇനി ഫോമായ കാണുമ്പോൾ ഫോമാ വലുത് എന്ന് പറയും . ചുമ്മാ ഫോട്ടോ എടുത്തു കുടൈ നിന്ന് ഞാൻ വലിയ ആളാ, നേതവാ എന്ന് ഈ ഫൊക്കാന -ഫോമാ പുങ്കന്മാർക് പറയാം അത്ര മാത്രം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക