Image

പ്രഭാസിന്റെ വിവാഹ വാര്‍ത്ത നിഷേധിച്ച് കുടുംബം

Published on 01 June, 2017
പ്രഭാസിന്റെ വിവാഹ വാര്‍ത്ത നിഷേധിച്ച് കുടുംബം

തെന്നിന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയമായിരിക്കുകയാണ് ബാഹുബലി നായകന്‍ പ്രഭാസിന്റെ വിവാഹം. പ്രഭാസിന്റെ വിവാഹം തീരുമാനിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു. റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ പേരക്കുട്ടിയെ ആണ് പ്രഭാസ് വിവാഹം ചെയ്യുന്നതെന്നും അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുമെന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് പ്രഭാസിന്റെ കുടുംബം രംഗത്തെത്തി.

പ്രഭാസിന് വേണ്ടി ഒരു വിവാഹാലോചനയും നടക്കുന്നില്ലെന്നും അദ്ദേഹം ഇപ്പോള്‍ പുതിയ ചിത്രമായ സാഹോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. എന്തായാലും ഈ വാര്‍ത്ത വന്നതോടെ അനുഷ്‌ക ആരാധകര്‍ സന്തോഷത്തിലാണ്. പ്രഭാസും അനുഷ്‌കയും കടുത്ത പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹിതരാമാകുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തി. ബാഹുബലി 2 ചിത്രീകരണം പൂര്‍ത്തിയായ ശേഷം പ്രഭാസ് വിവാഹിതനാകുമെന്ന് കുടുംബം വെളിപ്പെടുത്തുകയും ചെയ്തു. അതിന് ശേഷം ബാഹുബലി നായിക അനുഷ്‌കയുമായി ചേര്‍ത്തും ഗോസിപ്പുകള്‍ വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക