Image

കേരളാ അസോസിയേഷന്‍ മെഡിക്കല്‍ക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 June, 2017
കേരളാ അസോസിയേഷന്‍ മെഡിക്കല്‍ക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസില്‍
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ, ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററിന്റെയും സംയുക്ത  ആഭിമുഖ്യത്തില്‍ ഡാലസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാര്‍ട്ടര്‍ ബ്ലഡ് കെയറുമായി സഹകരിച്ചു രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു.

ജൂണ്‍ 3  ശനിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ കേരളാ അസോസിയേഷന്‍ ഓഫീസ് ബില്‍ഡിങ്ങിലാണ് (3821 Broadway Blvd, Garland, TX-75043) ക്യാമ്പ്. ഇതോടൊപ്പം സൗജന്യ വൈദ്യപരിശോധനയും കുറഞ്ഞ നിരക്കില്‍ രക്ത പരിശോധനാഫലവും ലഭ്യമാണ്. ഡോ. സമര്‍ ഹാരീസ് എംഡി ക്യാമ്പില്‍ പങ്കെടുത്തു വൈദ്യ പരിശോധനള്‍ക്കു നേതൃത്വം നല്‍കും. 

സൗജന്യ മെഡിക്കല്‍ പരിശോധനക്കു താല്‍പ്പര്യമുള്ളവരും, രക്തദാനത്തിനു സന്മനസുള്ളവരും താഴെ പറയുന്ന നമ്പറില്‍   ബന്ധപ്പെട്ടു  രജിസ്റ്റര്‍  ചെയ്യണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഡോക്ടര്‍ വിസിറ്റ്  ബാബു മാത്യു,   2142938851
ബ്ലഡ്  ഡൊണേഷന്‍  ഐ വര്‍ഗീസ്,  2148686240
ബ്ലഡ് ടെസ്റ്റ് : റോയ് കൊടുവത്ത്, 9725697165

കേരളാ അസോസിയേഷന്‍ മെഡിക്കല്‍ക്യാമ്പും ബ്ലഡ് ഡ്രൈവും ശനിയാഴ്ച ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക