Image

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2017: യുവജനങ്ങള്‍ക്ക് വേണ്ടി മികച്ച പരിപാടികള്‍

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 01 June, 2017
ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2017: യുവജനങ്ങള്‍ക്ക് വേണ്ടി മികച്ച പരിപാടികള്‍
ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി നടത്തപെടുന്ന പരിപാടികള്‍ ഉജ്ജ്വലമാകും. യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ച്, യുവജനങ്ങളാല്‍ തന്നെ തെരെഞ്ഞെടുത്ത, അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധരായ പഗല്ഭരാണ് ക്‌നാനായ റീജിയന്റെ പ്രഥമ ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ എത്തുന്നത്.    ജൂണ്‍ 30 മുതല്‍ ജൂലൈ 2 വരെ ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്ന ഫാമിലി കോണ്‍ഫ്രന്‍സില്‍ യുവജനങ്ങള്‍ക്ക് വേണ്ടി ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവക ദൈവാലയത്തില്‍ വച്ച് നടത്തപെടുന്ന പരിപാടികളില്‍, ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ചിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്,  പ്രമുഖ വചന പ്രഘോഷകരായ ഫാ. തോമസ് ലോയ, ബ്രദര്‍ റെജി കൊട്ടാരം, ഡോ. മാര്‍ക്ക് നീമോ, ഡോ. അലക്‌സ് ഗോട്ടേയ്,  എന്നിവരാണ് എത്തുന്നത്.

ഇല്ലിനോയിസിലെ മദര്‍ ഓഫ് ഗോഡ് ബൈസന്റൈന്‍ കത്തോലിക്കാ ഇടവക വികാരിയായ ഫാ. തോമസ് ലോയ, അന്താരാഷ്ട്ര തലത്തില്‍ തന്നെ വളരെയധികം ആദരിക്കപ്പെടുന്ന വാഗ്മിയും വചന പ്രഘോഷകനുമാണ്. 2002 ലെ ആഗോള യൂത്ത് ഡേയ് ഉള്‍പ്പെടെ,  പ്രമുഖ െ്രെകസ്തവ കോണ്ഫറന്‌സുകളിലെ അറിയപ്പെടുന്ന വാഗ്മിയായ  അദ്ദേഹം, പൗരസ്ത്യ സഭകളുടെ കാര്യത്തില്‍ ഏറെ അറിയപ്പെടുന്ന വിദഗ്ധനാണ്.  അന്താരാഷ്ട്ര തലത്തില്‍ തന്നെ വചന പ്രഘോഷണത്തില്‍ അറിയപ്പെടുന്ന ബ്രദര്‍ റെജി കൊട്ടാരം, അമേരിക്കയില്‍ യുവജനങ്ങളുടെ നവീകരണത്തിനായി യുവജനങ്ങളാല്‍ തന്നെ നയിക്കപ്പെടുന്ന കൈറോസ് യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം നല്‍കുന്ന സുപരിചിതനായ വ്യക്തിയാണ്. വെസ്റ്റ് ആഫ്രിക്കയിലെ ഗാനയില്‍ ജനിച്ച് 37 രാജ്യങ്ങളിലായി കരിസ്മാറ്റിക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതും, അമേരിക്കയിലെ ലത്തീന്‍ കത്തോലിക്കാ സഭയിലെ അറിയപ്പെടുന്ന വചന പ്രഘോഷകനും വാഗ്മിയുമാണ് ഫാമിലി കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്ന ഡോ. മാര്‍ക്ക് നീമോ. ഹൂസ്റ്റണിലെ ഗാല്‍വേസ്റ്റണ്‍ അതിരൂപതയിലും അമേരിക്കയിലെ മറ്റ് കത്തോലിക്കാ രൂപതകളിലുമായി യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം കൊടുക്കുകയും, തനതായ ശൈലിയിലുള്ള വചന പ്രഘോഷങ്ങള്‍കൊണ്ട് യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരനാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഡോ. അലക്‌സ് ഗോട്ടേയ്.


ഫാമിലി കോണ്‍ഫറന്‍സിന്റെ ആദ്യ ദിനമായ ജൂണ്‍ 30 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ബ്രദര്‍ റെജി കൊട്ടാരത്തിന്റെ നേതൃത്വലുള്ള കൈറോസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപെടുന്ന സംവാദത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുക. തുടര്‍ന്ന് ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വി. കുര്‍ബ്ബാനയും കോണ്‍ഫറന്‍സിന്റെ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നടത്തപ്പെടും. ഉച്ച കഴിഞ്ഞ് ഡോ. മാര്‍ക്ക് നീമോയുടെ നേതൃത്വത്തിലുള്ള ക്ലാസ്സും, ഫെമിയ & ടോണി മാരൂറിന്റെ നേതൃത്വത്തിലുള്ള ക്ലാസ്സും നടത്തപ്പെടും. വൈകുന്നേരം ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പം ചേര്‍ന്നുള്ള കലാ പരിപാടികളില്‍ യുവജനങ്ങള്‍ പങ്കുചേരും.

ജൂലൈ 1 ശനിയാഴ്ച രാവിലെ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള വി. കുര്‍ബ്ബാനയോടെ പരിപാടികള്‍ ആരംഭിക്കും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായ അഭി. പണ്ടാരശ്ശേരില്‍ പിതാവിനോടൊപ്പം സംവാദിക്കുവാന്‍ യുവജനങ്ങള്‍ക്ക് അവസരം തുടര്‍ന്ന് ലഭിക്കും. തുടര്‍ന്ന് ബ്രദര്‍ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തിലാണ് ക്‌ളാസുകള്‍ നടത്തപ്പെടുക. ഉച്ചകഴിഞ്ഞ് ഫാ. തോമസ് ലോയയുടെയും ഡോ. അലക്‌സ് ഗോട്ടൈയുടെയും ക്ലാസ്സുകള്‍ നടത്തപ്പെടും. തുടര്‍ന്ന് യുവജനങ്ങള്‍ക്ക് വേണ്ടി വൈവിധ്യമാര്‍ന്ന കലാ കായിക മത്സരങ്ങളും പരിപാടികളും നടത്തപ്പെടും.

ജൂലൈ 2 ഞായറാഴ്ച രാവിലെ ബ്രദര്‍ റെജി കൊട്ടാരത്തിന്റെ നേതൃത്വലുള്ള പ്രത്യേക പരിപാടികളോടെയാണ് ഫാമിലി കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം യുവജനങ്ങള്‍ക്കായി ആരംഭിക്കുന്നത്. 12 മണിക്ക് മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും.  ഉച്ച കഴിഞ്ഞ് ക്‌നാനായ സമുദായത്തിന്റെയും ക്‌നാനായ പാരമ്പര്യങ്ങളുടെയും പ്രസക്തിയെപ്പറ്റി ഫാ. എബ്രഹാം മുത്തോലത്ത് നയിക്കുന്ന സംവാദം നടത്തപ്പെടും. തുടര്‍ന്ന് വിവിധ തരത്തിലുള്ള പാനലുകള്‍ രൂപീകരിച്ച് സംവാദങ്ങള്‍ നടത്തപ്പെടും. വൈകുന്നേരം ചിക്കാഗോ സെന്റ് മേരീസില്‍ നടത്തപെടുന്ന െ്രെകസ്റ്റ് വിന്‍ നൈറ്റ് എന്ന ആതമീയ സംഗീത നിശയോടെയാണ് ഫാമില്‍ കോണ്‍ഫറന്‍സിന്റെ യുവജനങ്ങളുടെ പരിപാടികള്‍ സമാപിക്കുന്നത്. 

യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത് യുവജനങ്ങള്‍ തന്നെ നേതൃത്വം നല്‍കുന്ന കമ്മറ്റിയാണ് എന്നതാണ് ഈ ഫാമിലി കോണ്‍ഫറന്‍സിന്റെ സവിശേഷത. സാബു മുത്തോലത്തിന്റെ മേല്‍നോട്ടത്തില്‍, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് മതബോധന സ്‌കൂളിന്റെ അസി. ഡി. ആര്‍.ഈ ആയ ടീന നേടുവാമ്പുഴയുടെ നേതൃത്വത്തിലുള്ള യുവജന കമ്മറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.  അവര്‍ക്കുവേണ്ടിയുള്ള പരിപാടികള്‍ നയിക്കുവാനുള്ളവരെയും അവര്‍ തന്നെയാണ് കണ്ടെത്തിയത് എന്നത് ഈ ഫാമിലി കോണ്‍ഫ്രന്‍സിനോടുള്ള യുവജനങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത് എന്ന് ഫാമിലി കോണ്‍ഫറന്‍സിന് ചുക്കാന്‍ പിടിക്കുന്ന ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു.

 സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തില്‍, കുടുംബങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകര്‍ന്നു നല്‍കുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്‌നാനായ റീജിയന്റെ ഫാമിലി കോണ്‍ഫ്രന്‍സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഫാമിലി കോണ്‍ഫ്രന്‍സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

ഫാ. തോമസ് മുളവനാല്‍ : 310 709 5111

ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254

ഫാ. ബോബന്‍ വട്ടംപുറത്ത് : 773 934 1644

ക്‌നാനായ റീജിയണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2017: യുവജനങ്ങള്‍ക്ക് വേണ്ടി മികച്ച പരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക