Image

സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ജൂണ്‍ 9ന് ആരംഭിക്കുന്നു

മാത്യു വൈരമണ്‍ Published on 01 June, 2017
സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സ് ജൂണ്‍ 9ന് ആരംഭിക്കുന്നു
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ബ്രദറണ്‍ കോണ്‍ഫ്രന്‍സിന്റെ ഈ വര്‍ഷത്തെ സമ്മേളനം ജൂണ്‍ 9 മുതല്‍ 11 വരെ ഡെന്റണിലെ ക്യാമ്പ് കോപ്പസില്‍ നടക്കുന്നതാണ്. 'കാലങ്ങളെ തിരിച്ചറിയുക' എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫ്രന്‍സിന്റെ മുഖ്യ തീം. ജോ റീസ്, വര്‍ഗീസ് കുര്യന്‍, മീഖാ ടറ്റില്‍, സന്തോഷ് തോമസ് എന്നിവര്‍ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തും.

യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കുമായുള്ള പ്രത്യേക പ്രോഗ്രാമുകള്‍, സംഗീത പരിപാടികള്‍ തുടങ്ങിയ വിവിധ പ്രോഗ്രാമുകള്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നടക്കും. കോണ്‍ഫ്രന്‍സിന്റെ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതു വടക്കന്‍ ഫിലിപ്പ് സെക്രട്ടറി, റോജി വര്‍ഗ്ഗീസ് ട്രഷറര്‍, ജെറി മോഡിയില്‍ അസിസ്റ്റന്റ് ട്രഷറര്‍, നവീന്‍ സക്കറിയ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.Southwestbrethrenconference.com സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: മാത്യു വൈരമണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക