Image

തൊണ്ടിമുതലും ദൃക്‌സാക്ഷിയും: ടീസര്‍ പുറത്തിറങ്ങി

Published on 02 June, 2017
തൊണ്ടിമുതലും ദൃക്‌സാക്ഷിയും: ടീസര്‍ പുറത്തിറങ്ങി

കൊച്ചി: 'മഹേഷിന്റെ പ്രതികാര'ത്തിനുശേഷം ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്യുന്ന 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ മുഖ്യവേഷങ്ങള്‍ ചെയ്യുന്ന ഫഹദ്‌ ഫാസിലും സുരാജ്‌ വെഞ്ഞാറമ്മൂടും ടീസറിലുണ്ട്‌. ചിത്രം ജൂണില്‍ റംസാനോട്‌ അനുബന്ധിച്ച്‌ തീയറ്ററുകളിലെത്തും

ഫഹദിന്റെ ഫാസിലിന്റെ നായികയായി പുതുമുഖമായ നിമിഷ സജയന്‍ ആണ്‌ അഭിനയിക്കുന്നത്‌. ഒരു മാലമോഷണ കേസുമായി ബന്ധപ്പെട്ടു പോലിസ്‌ സ്റ്റേഷനിലെത്തുന്നവരുടെ ജീവിത സന്ദര്‍ഭങ്ങളിലൂടെ നീങ്ങുന്ന സിനിമയില്‍ വിവിധ തസ്‌തികകളില്‍ സര്‍വീസിലുള്ള 24 പോലിസ്‌ ഉദ്യോഗസ്ഥരും വേഷമിടുന്നു. പുതുമുഖം നിമിഷയാണ്‌ നായിക.അലന്‍സിയര്‍ ,സൗബിന്‍ താഹിര്‍,വെട്ടുകിളി പ്രകാശ്‌ തുടങ്ങിയവരും താരനിരയിലുണ്ട്‌. കാസര്‍കോടായിരുന്നു ചിത്രീകരണം.

രാജീവ്‌ രവിയാണ്‌ ഛായാഗ്രാഹകന്‍. സജീവ്‌ പാഴൂരാണ്‌ രചന . മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയിലൂടെ സംസ്ഥാന അവാര്‍ഡ്‌ നേടിയ ശ്യാം പുഷ്‌ക്കരന്‍ ക്രിയേറ്റീവ്‌ ഡയറക്ടറായി പ്രവര്‍ത്തിയ്‌ക്കുന്നു. സന്ദീപ്‌ സേനന്‍, അനീഷ്‌ എം തോമസ്‌ എന്നിവരാണ്‌ നിര്‍മാണം. ഗാനങ്ങള്‍ റഫീക്ക്‌ അഹമ്മദ്‌ എഴുതി ബിജിബാല്‍ സംഗീതം നല്‍കിയിരിക്കുന്നു. കിരണ്‍ ദാസ്‌ എഡിറ്റിങ്ങും ജ്യോതിഷ്‌ ശങ്കര്‍ കലാസംവിധാനവും സമീറ സനീഷ്‌ വസ്‌ത്രാലങ്കാരവും നിര്‍വഹിയ്‌ക്കുന്നു.

നീ കൊ ഞാ ചായ്‌ക്ക്‌ ശേഷം സന്ദീപ്‌ സേനനും അനീഷ്‌ എം.തോമസും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക