Image

കാശിഷ്‌ 2017' ചലച്ചിത്ര മേള: `നേക്കഡ്‌ വീല്‍സ്‌' മികച്ച ഡോക്യുമെന്ററി; രാജേഷ്‌ ജെയിംസ്‌ മികച്ച ഇന്ത്യന്‍ എമേര്‍ജിങ്‌ സംവിധായകന്‍

Published on 02 June, 2017
കാശിഷ്‌ 2017' ചലച്ചിത്ര മേള: `നേക്കഡ്‌ വീല്‍സ്‌' മികച്ച ഡോക്യുമെന്ററി; രാജേഷ്‌ ജെയിംസ്‌ മികച്ച ഇന്ത്യന്‍ എമേര്‍ജിങ്‌ സംവിധായകന്‍


മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ക്വീയര്‍ ഫിലിം ഫെസ്റ്റിവല്‍ `കാശിഷ്‌ 2017'ല്‍ മലയാളി സംവിധായകന്‍ രാജേഷ്‌ ജെയിംസ്‌ സംവിധാനം ചെയ്‌ത `നേക്കഡ്‌ വീല്‍സി'ന്‌ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം . സൗത്ത്‌ ഏഷ്യയിലെ ഏറ്റവും വലിയ എല്‍ജിബിറ്റിക്യൂ ചലച്ചിത്രമേളയിലാണ്‌ പുരസ്‌കാര നേട്ടം. 

മികച്ച ഡോക്യുമെന്ററിക്കുള്ള `കെഎഫ്‌ യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി' അവാര്‍ഡിന്‌ പുറമേ മികച്ച എമേര്‍ജിങ്‌ ഇന്ത്യന്‍ സംവിധായകനുള്ള `റിയാദ്‌ വാഡിയ' പുരസ്‌കാരവും രാജേഷ്‌ ജെയിംസ്‌ കരസ്ഥമാക്കി. `വജൂദ്‌' എന്ന ചിത്രത്തിന്റെ സംവിധായകനായ വിശാല്‍ ശ്രീവാസ്‌തവയ്‌ക്കൊപ്പം രാജേഷ്‌ മികച്ച എമേര്‍ജിങ്‌ ഇന്ത്യന്‍ സംവിധായകനുള്ള പുരസ്‌കാരം പങ്കുവെക്കും.

തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളജിലെ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകനായ രാജേഷ്‌ ജെയിംസിന്റെ മൂന്നാമത്തെ ഡോക്യുമെന്ററിയാണ്‌ `നേക്കഡ്‌ വീല്‍സ്‌'. ട്രാഫിക്‌ വാര്‍ഡന്‍ പദ്‌മിനിയുടെ ജീവിതം ആസ്‌പദമാക്കി തയ്യാറാക്കിയ `സീബ്ര ലൈന്‍സും' ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ 2016ലെ പികെ റോസി അവാര്‍ഡും രാജേഷ്‌ നേടിയിരുന്നു. ജിബിന്‍ ജോസാണ്‌ നേക്കഡ്‌ വീല്‍സിന്റെ ഛായാഗ്രാഹകന്‍. 

രാജേഷിന്റെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ്‌ ഡോക്യുമെന്ററിയുടെ പിന്നണി പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും.
സാമ്പ്രദായിക മുന്‍വിധികളെ പൊളിച്ചെഴുതി വ്യത്യസ്‌ത ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ളവര്‍ ഒന്നിച്ച്‌ ഒരു ട്രക്കില്‍ യാത്ര ചെയ്യുന്നതാണ്‌ നേക്കഡ്‌ വീല്‍സിന്റെ പ്രമേയം. ലഡനിലെ ഈസ്റ്റ്‌ എന്‍ഡ്‌ ഫിലിം ഫെസ്റ്റിവല്‍, ഗ്രീസില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിങ്ങനെ നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ഇതിനോടകം നേക്കഡ്‌ വീല്‍സ്‌ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌.

`ബോംഗേ' എന്ന ഇന്ത്യയിലെ ആദ്യ ഭിന്നലിംഗ ചിത്രത്തിന്റെ സംവിധായകനായ റിയാദ്‌ വാഡിയയുടെ സ്‌മരണാര്‍ത്ഥമാണ്‌ മികച്ച എമേര്‍ജിങ്‌ സംവിധായകനുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

ഫ്‌ലാവിയോ ആര്‍ ടാംബെലിനി സംവിധാനം ചെയ്‌ത ബ്രസീലിയന്‍ ചിത്രം ഗ്ലോറിയാ ആന്റ്‌ ഗ്രേസാണ്‌ മികച്ച കഥാ ചിത്രം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക