Image

സ്‌പെല്ലിംഗ് ബീയില്‍ മലയാളി ബാലിക അനന്യ വിനയ് കിരീടം ചൂടി

Published on 02 June, 2017
സ്‌പെല്ലിംഗ് ബീയില്‍ മലയാളി ബാലിക അനന്യ വിനയ് കിരീടം ചൂടി
വാഷിംഗ്ടണ്‍, ഡി.സി. 
ഒന്നര ദശാബ്ദത്തിനു ശേഷം മലയാളിയായ അനന്യ വിനയ് സ്‌പെല്ലിംഗ് ബീ കിരീടം ചീ ചൂടി.

അത്യുജ്വല പ്രകടനത്തില്‍ തന്നേക്കാള്‍ മുതിര്‍ന്നവരെയും തോല്പിച്ചാണു കാലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ നിന്നുള്ളആറാം ക്ലാസ് വിദ്യാര്‍ഥിനി അനന്യ(12) ഒന്നാമതെത്തിയത്

തിരുവനന്തപുരം പൂജപ്പുര വിനുഭവനില്‍ വിനയ്ശ്രീകുമാറിന്റെയും തൃശ്ശൂര്‍ ചേലക്കോട്ടുകര പൊലിയേടത്ത് വീട്ടില്‍ ഡോ. അനുപമയുടെയും മകളാണ്. 

ഒന്നര ദശാബ്ദം മുന്‍പ് ജോര്‍ജ്ഏബ്രഹാം തമ്പി സ്‌പെല്ലിംഗ് ബീ കിരീടം ചൂടിയ ശേഷം ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്.

ഫഗ്മാന്‍ എലമെന്ററി സ്‌ക്കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്.

പന്ത്രണ്ട് മണിക്കൂര്‍ നീണ്ട മത്സരത്തിനൊടുവില്‍, അവസാന റൗണ്ടില്‍ MAROCAIN എന്ന വാക്ക് ശരിയായി ഉച്ചരിച്ചാണ് അനന്യ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.  പ്രത്യേക ഇനം തുണിയുടെ പേരാണ് MAROCAIN 

ചോദിച്ച വാക്കുകളൊക്കെ തനിക്ക് അറിയാമായിരുന്നുവെന്നു അനന്യ പറഞ്ഞു. രണ്ടാം വര്‍ഷമാണു സ്‌പെല്ലിംഗ് ബീ മത്സരത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം 172-)ം സ്ഥാനത്തായി. അതിനു ശേഷം ഒരു ടണ്‍ പഠിച്ചുവെന്നു അനന്യ.

ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന പുത്രി തികച്ചും ലക്ഷ്യബോധത്തോടെയാണു മുന്നേറിയതെന്നു പിതാവ് വിനയ് ശ്രീകുമാര്‍ പറഞ്ഞു. വിജയത്തില്‍ അതിശയം തോന്നിയില്ല. രണ്ടു വര്‍ഷം കൂടി അനന്യക്കു മത്സരത്തില്‍ പങ്കെടുക്കാമായിരുന്നു.
സ്‌പെല്ലിംഗിനൊടൂ പ്രത്യേക താല്പര്യം പുതിക്കുണ്ടെന്നു അമ്മ ഡോ. ഡോ. അനുപമ പോളിയേടത്ത് പറഞ്ഞു. മത്സരം കാണാന്‍ മുത്തശി ഇന്ത്യയില്‍ നിന്ന് എത്തിയിരുന്നു.

മത്സരം രസകരമാണെന്നും അതിനായി കൂടുതല്‍ പേര്‍ രംഗത്തു വരണമെന്നും അനന്യ പറഞ്ഞു. അനന്യയുടെ ഇഷ്ട വാക്ക് spizzerinctum ആണു. അര്‍ഥം വിജയിക്കാനുള്ള ത്വര. മറ്റൊന്ന് ഫിലോമെല്‍, അര്‍ഥം രാക്കുയില്‍. രാക്കുയിലായി മാറിയ രാജകുമാരിയുടെ കഥയില്‍ നിന്നാണു അതു വന്നത്
ഓരൊ വാക്കിനു പിന്നിലും ഒരു കഥയുണ്ടെന്നു അനന്യ പറയുന്നു.

മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന അനന്യ ഭാവിയില്‍ ഡോക്ടറോ, ശാസ്ത്രജ്ഞയോ എഴുത്തുകാരിയോ ആകാന്‍ ആഗ്രഹിക്കുന്നു.

രണ്ടാം സ്ഥാനത്ത് ഒക്ലഹോമയില്‍ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാര്‍ഥി രോഹന്‍ രാജീവ് (14) ഇരുപത്തൊന്നാം റൗണ്ട് വരെ പിടിച്ചു നിന്നു.

ഉറക്കവം ക്ഷീണവുംമത്സരാര്‍ഥികളില്‍ പ്രകടമായിരുന്നു. രാത്രി പതിനൊന്നരക്കു ശേഷമാണു മണിക്കൂറുകള്‍ നീണ്ട മത്സരം അവസാനിച്ചത്. കാണികളും അക്ഷരര്‍ഥത്തില്‍ ക്ഷീണിച്ചു.

മീരാ ദെധിയക്കു മൂന്നാം സ്ഥാനം ലഭിച്ചു. 1988-90 കാലത്ത് സ്‌പെല്ലിംഗ് ബീയില്‍ മത്സരിച്ച ലക്ഷ്മി നായരുടെ പുത്രിയാണു മീര. 

അമിത വിശ്വാസവും അല്പം അഹങ്കാരവുമായി വന്നവരൊക്കെ നേരത്തെ പുറത്താകുന്ന കാഴ്ചയാണു കണ്ടത്. അവസാനമായപ്പോഴേക്കും അവശേഷിച്ച് ആറു പേരും ഇന്ത്യാക്കാരായിരുന്നു.

പത്തു വര്‍ഷമായി ഇന്ത്യാക്കാര്‍ തുടരുന്ന ജൈത്ര യാത്ര വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു
ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക്, 40,000, 30,000, 20,000 ഡോളര്‍ വീതം ലഭിക്കും. ഫൈനലില്‍ എത്തിയവര്‍ക്കെല്ലാം സമ്മാനമുണ്ട്.

കഴിഞ്ഞ വര്‍ഷം നിഹാര്‍ ജങ്കയും ജെയറാം ഹത്വാറും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ മത്സരം ഇത്തവണ കടുത്തതായിരുന്നു. എന്നിട്ടും കുട്ടികള്‍ അനായാസം സ്‌പെല്ലിംഗ് പറയൂന്നത് ആവേശം പകരുന്നതായിരുന്നു. (see video below home page)

Ananya said she knew every word she got in the Bee, according to the blog page of Scripps Spelling Bee. That's after finishing quickly last year - she was eliminated on multivalent, and tied for 172nd place in her first appearance at the Bee.

"It was kind of intense," she said of 21 rounds of head-to-head competition with Rohan Rajeev, speller 235 and an Oklahoma eighth grader in his first Bee.

Ananya said she's studied a ton since last year's defeat. 

Her father, Vinay Sreekumar, said Ananya is highly self-motivated.

"I'm really excited and happy to see she won. She deserved it," he said. "It's not a surprise for me. She worked hard for it."

Ananya had two more years of eligibility, but she wanted to get it done this year, her dad said.

"She came here to win and she knew she could do it," he said.

Anu Poliyedath, Anaya's mother, said her daughter has a passion for spelling.

Ananya's grandmother came from India to watch, and family was texting from India. A group of friends was also watching in California, at their home theater. They DVRed the Bee so Ananya and her family can watch it later, and they, too, texted support.

"I'm proud she was so confident," Anu said.

Ananya's favorite word is spizzerinctum, which means ambition to succeed.

“It motivates me,” she said. “I hope I get a word I know and I just keep going."

Ananya likes to volunteer because she likes to help people. She’d like to be a doctor, scientist or a writer, and she likes reading mythology and adventure stories.

“I like finding stories behind words, investigating them further,” she said.

One of her favorites is Philomel, a word that means nightingale. It comes from the tale of a princess who was turned into a nightingale.

Ananya said she thought the words she got were easy ones. And she suggested others might want to start spelling, too.

"Just get started," she said. "It's really fun." 

"It's like a dream come true, I'm so happy right now," said Ananya Vinay. "It was interesting to go back and forth for so many rounds."

Rohan Rajeev’s sister, Raina, taught him the alphabet when he was two, he said. As a child, she was diagnosed with generalized dystonia.

Because of that, he wants to be a neurologist. Raina is watching at home, as is Rohan’s mother.

“She’s been my motivation,” he said.
സ്‌പെല്ലിംഗ് ബീയില്‍ മലയാളി ബാലിക അനന്യ വിനയ് കിരീടം ചൂടി
സ്‌പെല്ലിംഗ് ബീയില്‍ മലയാളി ബാലിക അനന്യ വിനയ് കിരീടം ചൂടി
സ്‌പെല്ലിംഗ് ബീയില്‍ മലയാളി ബാലിക അനന്യ വിനയ് കിരീടം ചൂടി
സ്‌പെല്ലിംഗ് ബീയില്‍ മലയാളി ബാലിക അനന്യ വിനയ് കിരീടം ചൂടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക