Image

രജനീകാന്തിന്റെ കാലയില്‍ മമ്മൂട്ടിയും

Published on 02 June, 2017
രജനീകാന്തിന്റെ കാലയില്‍ മമ്മൂട്ടിയും


ഇന്ത്യന്‍ ചലച്ചിത്രലോകത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ദളപതി. സ്‌റ്റൈല്‍മന്നന്‍ രജനീകാന്തും ഒപ്പം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിച്ച ചിത്രം. ഇരുവരും വീണ്ടും ഒന്നിക്കുന്നതിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ആരാധകരെ ആവേശത്തിലാക്കി ഒടുവില്‍ അത് സംഭവിക്കുകയാണ്.

മമ്മൂട്ടിയും രജനിയും വീണ്ടും ഒന്നിച്ചേക്കുമെന്നാണ് സൂചന. കബാലിക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല കരികാനില്‍ രജനിക്കൊപ്പം മമ്മൂട്ടിയും എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അംബേദ്കറിന്റെ വേഷത്തിലാകും മമ്മൂട്ടി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ കാലാ ചരിത്രത്തിന് പ്രാധാന്യമുള്ള സിനിമയാണെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും മമ്മൂട്ടിയും രജനിയും ഒന്നിക്കണമെന്ന ആഗ്രഹമാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക