Image

ഹോളീവുഡ് സുന്ദരിമാരെ പിന്തള്ളി ഹോട്ടസ്റ്റ് വുമണ്‍ ദീപിക

Published on 02 June, 2017
ഹോളീവുഡ് സുന്ദരിമാരെ പിന്തള്ളി ഹോട്ടസ്റ്റ് വുമണ്‍ ദീപിക

ഈ വര്‍ഷത്തെ ഹോട്ടസ്റ്റ് വുമണായി ബോളീവുഡ് സുന്ദരി ദീപിക പദുക്കോണിനെ തിരഞ്ഞെടുത്തു. ഹോളിവുഡ് സുന്ദരിമാരെയും പ്രിയങ്ക ചോപ്രയെയും പിന്തള്ളിയാണ് ലോകപ്രശസ്തമായ മാക്‌സിം മാഗസിന്റെ ഹോട്ടസ്റ്റ് വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ദീപിക സ്വന്തമാക്കിയത്.

ഹെയ്‌ലി ബാള്‍ഡ്വിന്‍, എമ്മ വാട്‌സണ്‍, എമ്മ സ്‌റ്റോണ്‍, കെന്‍ഡാല്‍ ജെന്നര്‍ തുടങ്ങി പലരെയും പിന്നിലാക്കിയാണ് ദീപിക ഒന്നാം സ്ഥാനം നേടിയത്. മാക്‌സിം മാഗസിന്‍ അവരുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ഇതിനു പിന്നാലെ ദീപിക മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലെ ചിത്രവും തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അടുത്തിടെ പുറത്തിറങ്ങിയ ദീപികയുടെ ഹോളിവുഡ് ചിത്രം ട്രിപ്പിള്‍ എക്‌സ് സീരീസ് താരത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക