Image

ഫോമ 2020 ഡാലസില്‍: ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

സ്വന്തം ലേഖകന്‍ Published on 02 June, 2017
ഫോമ 2020 ഡാലസില്‍: ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫോമയുടെ 2020ലെ രാജ്യാന്തര കണ്‍വന്‍ഷന്‍ ഡാലസില്‍ വച്ചു നടത്തുവാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തികരിച്ചതായി അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു.

കണ്‍വന്‍ഷന്‍ നടത്തിപ്പിനും മറ്റു ഭാവികാര്യങ്ങള്‍ക്കുമായി ചേര്‍ന്ന ജനറല്‍ ബോഡി യോഗം അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമാ മുന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനും നാഷണല്‍ കമ്മിറ്റിയംഗവുമായിരുന്ന ഫിലിപ്പ് ചാമത്തിലിനെ പ്രസിഡന്റ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്തായും അദേഹം പറഞ്ഞു.

അടുത്ത രണ്ടു മാസത്തിനുള്ളില്‍ ടെക്‌സസ്, ഒക്‌ലഹോമ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് പ്രോവിന്‍സിലെ മലയാളികളായ വ്യവസായികളെ ഉള്‍പ്പെടുത്തികൊണ്ട് സമഗ്രമായ ഒരു യോഗം വിളിച്ചു ചേര്‍ക്കുവാനും ജനറല്‍ ബോഡി തീരുമാനിച്ചു.

നോര്‍ത്തമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിദേശ മലയാളികളുടെ സാമുഹ്യസാംസ്ക്കാരിക സംഘടനയായ ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന വിദേശമലയാളികളുടെ ഒരു സംയുക്ത സമിതി ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഒപ്പം കാലദേശാന്തരങ്ങള്‍ക്കും വര്‍ഗവര്‍ണ്ണഭിന്നതയ്ക്കും അതീതമായി വിദേശ സ്വദേശ മലയാളയികളുടെ വ്യവസായിക സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്കായി കൂട്ടായ ശ്രമങ്ങള്‍ക്കു നേതൃത്വമേകുമെന്നും അദേഹം പറഞ്ഞു. ഫോമയിലെ എല്ലാ അംഗ സംഘടനകളുടെയും നോര്‍ത്ത് അമേരിക്കയിലെ മുഴുവന്‍ മലയാളികളുടെയും സമ്പൂര്‍ണ്ണ സഹകരണം അദേഹം അഭ്യര്‍ത്ഥിച്ചു.

അസോസിയേഷന്‍ സെക്രട്ടറി സാം മത്തായി,. ഫോമ സതേണ്‍ റീജിയണ്‍ ചെയര്‍മാന്‍ ബിജു തോമസ്, സജി നായര്‍, ഡാലസ് സ്‌ട്രൈക്കേഴ്‌സ് പ്രസിഡന്റ് സുനില്‍ തലവടി തുടങ്ങിയവര്‍ സംസാരിച്ചു.

ഫോമ 2020 ഡാലസില്‍: ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
ഫോമ 2020 ഡാലസില്‍: ഫിലിപ്പ് ചാമത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി
Join WhatsApp News
Just a Reader 2017-06-03 06:19:46
Can we expect a "MOONNAM MUNNANI",,,? We need lot more mega associations for our socio-economic-political needs. How lucky are those Kerala politicians/ Press people that they could come here for a 'political-vacation' frequently( for some it is an yearly thing, free of charge)without spending a dime from their pocket! Once they take off from the New York airport, they will have their last laugh at the malayalees...How lucky we are! We just had a 'MEGA SHOW' just like this recently.
പോരാട്ട വീരൻ 2017-06-02 22:40:59
ഇത്തവണ വല്ലതും നടക്കും . കുറേനാളായി മറ്റു രണ്ടു  ഗ്രൂപ്പകൾ ഫോമയിൽ USA ലും ഇന്ത്യയിലും കിടന്നു കളിച്ചു അത് ചെയ്തു  ഇത് ചെയ്തു  എന്ന് പറഞ്ഞു ചുമ്മാ അഹങ്കരിക്കുന്ന. മറ്റുള്ളവർക്ക്  സീറ്റും തരികയില്ല.  ഇത്തവണ അവന്മാരായോ അവളുമായോ  പൊട്ടിച്ചു പായിക്കണം. ഈ മൂന്നാം മുന്നണി നമ്മൾ ഒത്തു പിടിച്ചാൽ അവരെ വാല് ചുരുട്ടി പായ്ക്കാം. വിജയം നമ്മുടെ . ഒരുപിടി  ഹിലസ
Maliakel Sunny 2017-06-03 09:02:49
Let's start new one to mange both Fokana and Fomma 
Dallas vala 2017-06-03 11:40:33
'mange' is a skin disease caused by mites. Sunny means that ? it makes the skin loose hair.
കണ്ടാല്‍ അറപ്പ്  തോന്നിക്കുന്ന പൂട പൊഴിഞ്ഞ  മിര്‍ഗം  എന്നാണ്  mangeയുടെ  അര്‍ഥം.
മലയാളി സംഗടനകളുടെ  ഭാരവാഹികള്‍  അത്തരം എന്നാണോ  ഉദേസിക്കുന്നത് ?
പോയി , ഒരു കമ്മറ്റി മെമ്പര്‍  എങ്കിലും ആകാന്‍ ഉള്ള ചാന്‍സ്  കളഞ്ഞു കുളിച്ചു .
Observer of Association 2017-06-03 23:03:59
ഫോമാ ആയാലും ഫൊക്കാന ആയാലും അധികാരം വിട്ടു കൊടുക്കാത്ത സ്ഥിരം ഭാരവാഹികളെ ഇത്തവണ പൊട്ടിക്കണം . അതിനായ് ഏത്‌ ചെകുത്താനുവായി നമ്മൾ കൂട്ടു പിടിക്കണം. അല്ലെങ്കിൽ ചുമ്മാ ഒറ്റയാൾ പട്ടാളം, ഒറ്റയാൾ സംഘടനാ ആയി നടന്നു ചാകേണ്ടി വരും.  ഒറ്റയാൾ ആയാലും അവിടവിടെ പോയി വല്യ നേതാവായി നുഴ്ഞ്ഞു  കയറാം, ഇടിച്ചു കയറാം. വല്ല അവാർഡോ, പൊന്നാടയോ പിടിച്ചോണ്ട് വള്ളോര്‌ടയിലും സ്റ്റേജിൽ കയറി ആളാകാം. അതിനു ഒറ്റയാൾ സങ്കടന ആയാലും മതി. എന്നാലും ഫോമാ, ഫൊക്കാന കിട്ടിയാൽ കേരളത്തിലും പോയി വിലസാം.  കണ്ടില്ലേ. ആലപ്പുഴയിലെ ഫൊക്കാന നേതാവിന്റെ മുഖത്തെ പ്രസാദം, പിന്നെ വാൾപോസ്റ്റർ  cutout .
Mathew Abraham 2017-06-06 01:50:28
സ്ഥാനങ്ങൾ ഇല്ലാതെ നമുക്കെ നമ്മുടെ സംഘടനകളിൽ പ്രവർത്തിച്ചു കൂടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക