Image

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 02 June, 2017
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
കോപ്പേല്‍: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത യുവജനങ്ങളെ അനുമോദിച്ചു. മെയ് 28 നു പരിശുദ്ധ മാതാവിന്റെ വണക്കമാസ  തിരുനാളിന്റെ സമാപനത്തില്‍  ദിവ്യബലിക്കു ശേഷം  സെന്റ് അല്‍ഫോന്‍സാ ഹാളില്‍ നടന്ന സിസിഡി ദിന പരിപാടിയിലാണ് പ്രത്യേക അനുമോദന സമ്മേളനം നടന്നത്. ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ  അനുമോദിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. സിസിഡി  അധ്യാപകരും  ഇടവകജങ്ങളും ആഘോഷവേളയില്‍ സന്നിഹിതരായിരുന്നു. 
 
സിസിഡി പഠനത്തിലും, ഇടവകയില്‍ നടക്കുന്ന മലയാളം സ്‌കൂള്‍ പ്രോഗ്രാമില്‍  ഉന്നത വിജയം നേടിയ കുട്ടികളെയും  ഇതോടൊപ്പം പ്രത്യേകം  അനുമോദിച്ചു. ഫാ ജോണ്‍സ്റ്റി തച്ചാറ, സണ്‍ഡേ സ്‌കൂള്‍ കോഡിനേറ്റേഴ്‌സ്  ജോം ജേക്കബ്, സിജാ പോള്‍ കരുമാട്ടിയില്‍  മലയാളം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ തോമസ് ചിറയത്ത്, പാരിഷ് സെക്രട്ടറി ജെജു ജോസഫ് കുട്ടിയില്‍  എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ വിതരണം ചെയ്തു.

ആത്മീയതയില്‍ കുട്ടികള്‍ക്ക് നൂറു മേനി വിജയം നേടാന്‍ സന്നദ്ധ സേവനം ചെയ്യുന്ന സണ്‍ഡേ സ്‌കൂള്‍ അധ്യാപകരേയും അറിവിന്റെ അക്ഷരലോകമൊരുക്കുന്ന മലയാളം സ്‌കൂള്‍  അധ്യാപകരേയും ഇതോടൊപ്പം ചടങ്ങില്‍  ആദരിക്കുകയുണ്ടായി.

പരിശുദ്ധ മാതാവിന്റെ വണക്കമാസ തിരുന്നാളിനോടനുബന്ധിച്ചു  പ്രത്യേക പ്രാര്‍ഥനകളും ദേവാലയത്തില്‍ നടന്നു. ഫാ. ജോണ്‍സ്റ്റി തച്ചാറ, ഫാ. അഗസ്റ്റിന്‍ നെല്ലരികയില്‍ എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മ്മികരായി. സിസിഡി ഡേയിലെ വിവിധ പരിപാടികള്‍ക്ക്  കൈക്കാരന്‍മാരായ ഫ്രാങ്കോ ഡേവിസ്, ഡെന്നി ജോസഫ്, ലിയോ ജോസഫ്, പോള്‍ ആലപ്പാട്ട് തുടങ്ങിവര്‍ നേതൃത്വം നല്‍കി.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക