Image

വെളിച്ചത്തിലെ അഗ്നി (സി. ആന്‍ഡ്രൂസ്)

Published on 03 June, 2017
വെളിച്ചത്തിലെ അഗ്നി (സി. ആന്‍ഡ്രൂസ്)
(ഇംഗ്ലീഷില്‍ എഴുതിയ കവിതയുടെ രണ്ടു സ്വതന്ത്ര പരിഭാഷകള്‍ ഇംഗ്ലീഷ് കവിതയും താഴെ കൊടുക്കുന്നു)

(1)

ഈ ജഗത്തിന്റെ ജ്യോതി,
നിന്നിലെ ഊര്‍ജ്ജം തന്നെ.
ഉജ്ജ്വലിപ്പിക്കൂ നീയ്യാ,
പ്രപഞ്ചപ്രകാശത്തെ.
അന്നമായിട്ടും അല്ല മന്നയായിട്ടും,
നീയ്യാ വിളക്ക് തെളിയിക്കാന്‍,
ഇന്ധനം കരുതുക.
കെട്ടുപോകാതെ ദീപം,
നിത്യവും കരുതണം,
കെട്ടുപോയെങ്കില്‍ അഗ്നി,
മരണം സുനിശ്ചിതം.
മരണം ജനിക്കുന്നു,
നമ്മളോടൊപ്പം തന്നെ,
പിരിഞ്ഞ്‌പോകുന്നതും,
നമ്മളെ കൂട്ടി തന്നെ.
നക്ലശീലങ്ങള്‍,
നല്ല ചിന്തകള്‍ നിറയ്ക്കുന്നു,
വിളക്കില്‍ എണ്ണക്കിണര്‍.
ആ ദീപനാളം ചിലവേളയില്‍.
അനുരാഗി,യായിടും ചിരിച്ചിടും,
ഉന്മത്തനാക്കും നിന്നെ.
നീയ്യറിയാതെ അവള്‍,
ദാസനാക്കീടും നിന്നെ.
സൗരഭ്യം വമിക്കുന്ന
വീഞ്ഞില്‍നീ ആറാടിടും
അവള്‍തന്നെ ആശ്ശേഷത്തില്‍
ജീവഹാനിയും വരും.
ഓര്‍മ്മവേണമീ ദീപം
നിന്നുടെ വഴിക്കാട്ടി
എണ്ണയൊഴിച്ചീടുക
കത്തട്ടെനിറദീപം.
വെളിക്ലം നല്‍കുമ്പോഴും
കത്തുന്നു പാവം അഗ്നി
ജീവിതം അതേപോലെ
അഗ്നിയാണെല്ലാമെല്ലാം

(2)

ആ അഗ്നി അണഞ്ഞാല്‍
നിന്നിലെ ഊര്‍ജ്ജം ഈ പ്രപഞ്ചത്തിന്റെ
പ്രസരിപ്പാണ്
അതിനെ എപ്പോഴും ജ്വലിപ്പിച്ച് നിലനിര്‍ത്തുക
അന്നമായോ, മന്നയായോനീ എന്തുപേരു വിളിച്ചാലും
അതിനെ ദീപ്തമത്താക്കാനുള്ള
ഇന്ധനം എന്നും നിറച്ച് വയ്ക്കുക
നിന്നിലെ ആ അഗ്നി കെടുന്നനിമിഷം
നിന്റെമരണമാണ്
ആ മരണം നമ്മോടൊപ്പം ജനിച്ചതാണ്
അതുനമ്മെവിടാതെനമ്മോടൊപ്പം ജീവിതത്തില്‍ കൂടെയുണ്ട്
നിഷേധാത്മകതയാണുമരണം
നമ്മളിലെ ഊര്‍ജ്ജമാണ് ധനാത്മകതയെന്ന അഗ്നി
കഴിയുംവണ്ണം അതിനെ കത്തിച്ച് നിര്‍ത്തുക
അനിയന്ത്രിതമായലൗകിക കേളികള്‍കൊണ്ട്
നിന്നെമദിപ്പിക്കുന്ന, ഉന്മാദിയാക്കുന്ന
നിന്റെ കാമുകിയെപോലെ,
സുഗന്ധം പരത്തികൊണ്ട്‌നിന്നെ ഉന്മത്തനാക്കുന്ന വീഞ്ഞിനെപോലെ
നിന്നെ അതു ഉറക്കാതിരിക്കട്ടെ
എന്നാല്‍ ഒരിക്കല്‍ അവളുടെ തന്നെ ആലിംഗനത്തില്‍
നീ നിത്യനിദ്രയിലാണ്ടുപോകും

THE FIRE WITHIN YOU

C. ANDREWS

Fire within you is the energy of the Cosmos.
Keep it bright and burning,
give it the right fuel, ‘annem, manna,food ‘ what ever you want to name it.
Once the fire within you cools down, that is death.
Death we are born with, the very time we are born.
Death never left us, he was with us all the time.
Negativity is death, fire is positive energy
keep it burning as much as you can
like your new beloved intoxicated in sweet smelling wine
let her keep you awake in all that wild sensual games
but finally you fall to a sweet slumber in deep embrace.
**********
Join WhatsApp News
വിദ്യാധരൻ 2017-06-03 20:25:01
നീ തേടും ദൈവം നിന്നിൽ തന്നെ 
നീ തേടും ഊർജ്ജം നിന്നിൽ തന്നെ 
നീ ആരെ തിരയുന്നൊ അത് നീ തന്നെ 
               അതാണ് 'തത്ത്വമസി' 
നിന്റെ കണ്ണ് തുറക്കാത്തിടത്തോളം 
നിന്നെ നയിക്കും അന്ധകാരത്തിലൂടെ 
മതം പടച്ച കപട ദൈങ്ങളും ശിങ്കിടികളും
Tom Abraham 2017-06-04 07:39:45

Is not Fire, even ash, more particulate- radioactive. Is not passion more biochemical ? What does Science 101 teach you, about particles in Body, Mind, Spirit ? Who is confused ?


Ninan Mathulla 2017-06-05 03:07:48
The basic principle of science is that energy can not be created or destroyed. So what is the source of the energy? Without answering that question, is it not misleading others to say that God is the energy inside? So how man came into being? It is true that that energy is inside us. But that does not mean that it is not outside. Here is it not trying to establish one religious philosophy over another by bringing 'Tatvamasi'?
Sudhir Panikkaveetil 2017-06-04 10:42:59
ആയുർവേദം നാല് തരം അഗ്നിയെക്കുറിച്ച് പറയുന്നു, സാമാഗ്നി, വിഷമാഗ്നി,
തീക്ഷ്ണാഗ്നി, മന്ദാഗ്നി. ഇതിൽ സാമാഗ്നിയാണ്‌ ഉത്തമം  അത് മനുഷ്യർക്ക്
ഓജസ്സും, തേജസ്സും നൽകുന്നു. പൂർണ്ണ ആരോഗ്യം തരുന്നു.വാത,പിത്ത, കഫങ്ങളിൽ
നിന്നും രക്ഷ നൽകുന്നു. കവി ഇവിടെ ഉദ്ദേശിക്കുന്നത് പ്രചോദനത്തിന്റെ
അഗ്നിയാണ്. അതിനു പൂർണ്ണ ആരോഗ്യവും ആവശ്യമാണ്. അന്നം എന്ന ഇന്ധനം
ആവശ്യമുണ്ട്.അത് ശരിയായ വിധത്തിൽ ഉപയോഗിക്കണം. അഗ്നി കെട്ടുപോയാൽ പിന്നെ
ത്രിദോഷങ്ങൾ  ആക്രമിക്കുകയായി. അഗ്നിയാണ് സൂക്ഷിച്ച് കൈകാര്യം
ചെയ്തതില്ലെങ്കിൽ അപകടമാണ്. അഗ്നിയെ ശരിയായ വിധത്തിൽ കെടാതെ നിറുത്തുക.
ജീവിതത്തിന്റെ  വിജയവും പരാജയവും നിങ്ങളിൽ നില നിൽക്കുന്ന അഗ്നിയെ
അപേക്ഷിച്ചിരിക്കുന്നു. ശ്രീ ആൻഡ്രുസ് എന്ന കവി ഒരു ഗുരുവും
പ്രവാചകനുമാണ്. അദ്ദേഹം പറയുന്നു, എഴുതുന്നു കണ്ണുള്ളവർക്ക് കാണാം
ചെവിയുള്ളവർക്ക് കേൾക്കാം. ഈ കവിതയിലെ പ്രധാന പ്രമേയം
പ്രചോദനമുൾക്കൊള്ളുക എന്ന സന്ദേശമാണ്. അതില്ലെങ്കിൽ ജീവിതം വിരസം.
vayanakaaran 2017-06-07 11:41:18
ഹിന്ദു മതം എന്ന് കേട്ടാൽ കോപം വരുന്നത് രസകരമാണ്. തത്വമസി എന്ന തത്വം " കിങ്ഡം ഓഫ് ഗോഡ് ഈസ് വിത്തിന് യു" എന്നത് തന്നെയല്ലേ.  ദയവ് ചെയ്ത് മത സഹിഷ്ണത ഇല്ലാത്തവർ സാഹിത്യം വായിക്കരുത്. ആൻഡ്രുസ് നല്ല ആശയം നിറഞ്ഞ ഒരു കവിത എഴുതി. അതിനെ മതമാക്കി മാറ്റുന്നത് എത്ര ലജ്‌ജാകരം. വിശ്വാസത്തിൽ നിൽക്കുന്നതിനു ആൻഡ്രുസ്സിനും മറ്റു വായനക്കാർക്കു പ്രശ്നമില്ല. പിന്നെ എന്തിനു അദ്ദേഹം  ഹിന്ദു മതത്തിനോടുള്ള വെറുപ്പും വിദ്വേഷവും കാണിക്കുന്നു. ഒരു ഗുണം ഹിന്ദുക്കൾ വഴക്കിനൊന്നും വരില്ലെന്നാണ്. ഹിന്ദുമത സംഘടനയുടെ നേതാവ്  സുരേന്ദ്രൻ നായർ ഇത് കാണുമോ എന്ന് കൂടി
സംശയമാണ്~.ശശികല മാദം ഇത് കാണുമോ?
വിദ്യാധരൻ 2017-06-08 07:34:42
 ഗുരുവിനെ തേടി ചെല്ലുന്നവന് ഗുരു ഉപദേശിച്ചു കൊടുക്കുന്ന വാക്യമാണ് തത് ത്വം അസി (അതു നീ ആകുന്നു ). നീ ഏതൊന്നിനെ തേടുന്നു അത് നിന്നിൽ ഉണ്ട്.  വായനക്കാരൻ പറഞ്ഞ 'ദൈവരാജ്യം നിന്നിൽ തന്നെ' എന്ന ഉപദേശവുമായി ഇതിന്  വളരെ സാമ്യമുണ്ട്. 'ദൈവരാജ്യം' അല്ലെങ്കിൽ 'തത് ത്വം അസി' എന്നിൽ ഉണ്ട് എന്ന് തിരിച്ചറിയുന്ന നിമിഷം എനിക്ക് മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയും. കാരണം സ്നേഹം എന്നിലെ ദൈവത്തിന്റ ഏറ്റവും വലിയ സവിശേഷതയാണ്.  എന്റെ അയലത്തുക്കാരനെ (അത് നൈനാൻ മാത്തുള്ളയായാലും ) ദൈവമായി കണ്ടെങ്കിലേ എനിക്ക് അവരെ സ്നേഹിക്കാൻ കഴിയുകയുള്ളു. ഈ തത്വമാണ് യേശുവിന്റെ പഠനത്തിലെ കേന്ദ്രബിന്ദു എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.
          എന്നാൽ ദൈവം പുറത്തുള്ള ഒരു വ്യക്തിയാണ് എന്ന് സങ്കൽപ്പിച്ചു തുടങ്ങുമ്പോൾ എല്ലാ പ്രശനങ്ങളൂം ആരംഭിക്കുന്നു.  അപ്പോഴാണ് ദൈവം ആരാണ് എങ്ങെനെയുണ്ടായി എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നത്. മനുഷ്യന്റെ മനുഷ്യന്റെ പരിമിതമായ അറിവുകൊണ്ടു അവൻ സൃഷ്ടിക്കുപിന്നിലെ സാങ്കേതിക തത്ത്വം എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും. 1:2 അനുപാതത്തിൽ ഓക്സിജനും (അമ്ലജനകവും) ഹൈഡ്രജനും (ജ്വലനി) യും ചേർന്നാണ് വെള്ളം ഉണ്ടായിരിക്കുന്നത് എന്ന് കണ്ടുപിടിച്ച മനുഷ്യന് ആ കഴിവ് അവനിൽ നിക്ഷിപ്‌തമായിരിക്കുന്നു എന്ന് അംഗീകരിക്കാൻ എന്തെ പ്രയാസം? നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ ഞാൻ ചെയ്യുന്നത് ഒക്കെയും നിങ്ങൾക്ക് ചെയ്യാൻ കഴിയും എന്ന് ശിഷ്യന്മാരെ പഠിപ്പിച്ച ഗുരു യേശു ശിഷ്യന്മാരോട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചത് സൃഷിടിക്കാനും പുലർത്താനും നശിപ്പിക്കാനും കഴിവുള്ള ദൈവം നിന്നിൽ തന്നെയുണ്ട് അല്ലെങ്കിൽ 'തത് ത്വം അസി' അല്ലെങ്കിൽ ദൈവരാജ്യം നിങ്ങളിൽ തന്നെയുണ്ട് എന്നാണ്. 'നമ്മളുടെ ഉള്ളിരിക്കുന്ന ഈ സത്യത്തെ തിരിച്ചറിയുമ്പോൾ അത്  നിങ്ങളെ എല്ലാവിധ അന്വേഷണങ്ങളിൽ നിന്ന് വിമുക്തമാക്കും" 

Ninan Mathulla 2017-06-08 03:36:14
I wish Vaayanakkaran will explain what is 'Tatvamasi' instead of misleading people. Please connect it then with creation and explain where man came from if both man and God the same. My question was to Vidhyadharan and he choose not to respond, and now Vaayanakkaran is talking for andrew. Nothing is personal here or against any religion. I am trying to make sense of 'Tatvamasi'. Is it intolerance that make a person respond like this without answering the question?
me, parabrahmam 2017-06-08 07:53:02
ആരാ ഈ പരബ്രഹ്മം? അതിന്റെ ആവശ്യം എന്ത്? ആ കക്ഷി എവിടെ ജീവിക്കുന്നു? അതോ ജീവനില്ലെ?
മനുഷ്യനും ജീവ ജാലങ്ങളും സ്വയം ഉണ്ടായി എന്നു വിശ്വസിക്കുന്നര്ക്കു വിശ്വസിക്കാം. അതിനു സ്രുഷ്ടാവ് ഉണ്ടേന്നു കരുതുന്നവര്‍ക്ക് അങ്ങനെയും.
യേശു ദൈവ പുത്രനാണെന്നും മരിച്ച് ഉയിര്‍ത്തു എന്നതുമാണു അടിസ്ഥാന ക്രൈസ്തവ വിശ്വാസം. യേസു വെറും മനുഷ്യനായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയും ആകാം. ഇസ്ലാം രൂപം കൊണ്ടതു തന്നെ ആ തത്വം പറഞ്ഞാണ്. എന്നിട്ട് പ്രവാചകനു അവര്‍വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നു 
Thomas Vadakkel 2017-06-08 07:40:49

ശ്രീ നൈനാൻ മാത്തുള്ള 'തത്ത്വമസി'യെപ്പറ്റിയും മനുഷ്യനെ സൃഷ്ടിച്ചതാരെന്നും വിവരിക്കാൻ ശ്രീ വിദ്യാധരനോടും വായനക്കാരനോടും ആവശ്യപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യനെ സൃഷ്ടിക്കുന്നത് അവന്റെ അപ്പനും അമ്മയും എന്നറിഞ്ഞാൽ പോരെ. കൂടുതൽ സംശയം വരുമ്പോഴാണ് നമ്മളെ സൃഷ്ടിച്ചവനെപ്പറ്റി അതിലുപരി അന്വേഷിച്ചു നടക്കുന്നത്? അതിനുത്തരം കിട്ടില്ല, മാത്തുള്ള!!! 

കുറച്ചുകൂടി ലോജിക്കായി ചിന്തിച്ചാൽ 'ഞാൻ' എന്ന വ്യക്തിയും ദൈവവും തമ്മിൽ തിരിച്ചറിയാൻ സാധിക്കും. അതിനു ശ്രീ കൂവള്ളൂരിന്റെയടുത്തു പോയി യോഗാ പഠിക്കൂ! സമുദ്രത്തിന്റെ മീതെ യേശുവിനു നടക്കാൻ സാധിച്ചത് യോഗ പഠിച്ചതുകൊണ്ടായിരുന്നു. അപ്പോൾ 'ഞാൻ' ദൈവത്തെയും 'ഞാൻ' എന്ന സൃഷ്ടിയും സ്രഷ്ട്ടാവിനെയും കാണും. തത്ത്വ മസിയും മനസിലാകും.    

യേശു ദൈവമായിരുന്നോ? എങ്കിൽ മനുഷ്യനായ ദൈവം എങ്ങനെ സൃഷ്ടിയും സൃഷ്ടാവും ആവും. അങ്ങനെ വിശ്വസിക്കാൻ നൈനാൻ മാത്തുള്ളയ്ക്ക് കഴിയുമെങ്കിൽ 'തത്ത്വമസി'യുടെ ബാല പാഠം പഠിച്ചെന്നു വിചാരിക്കാം. 

'ഞാൻ' ദൈവം എന്ന് ചിന്തിക്കുന്നവൻ സ്വന്തം മക്കൾക്കെങ്കിലും ജന്മം കൊടുക്കുന്നുണ്ട്. യേശു അതുപോലും ചെയ്യാതെ അവിവാഹിതനായി ജീവിച്ചു. എന്നിട്ടു പറയുകയാണ് 'ഞാനും പിതാവും ഒന്നാണെന്ന്'. അത് തന്നെയാണ് തത്ത്വമസി. യേശു മരിച്ചു. ദൈവം അവിടെ മരിക്കുകയായിരുന്നു. അതുപോലെ 'ഞാൻ' ദൈവവും മരിക്കും. സ്വർഗ്ഗവും പരമാത്മാവും പിന്നീടുള്ള കഥ. മനുഷ്യൻ ദൈവത്തെ സൃഷ്ടിക്കുകയായിരുന്നു. അല്ലാതെ ദൈവം മനുഷ്യനെ സൃഷ്ടിക്കുകയല്ലായിരുന്നു. ബൈബിൾ സദാ സമയം വായിക്കാതെ വയലാറിന്റെ പാട്ടുകൾ നൈനാൻ മത്തുള്ളായ്ക്ക് ഒന്നുറക്കെ പാടാമോ? 

വിസ്ഫോടന തത്ത്വങ്ങൾക്കും പരിണാമ വാദങ്ങൾക്കും ലോജിക്കുണ്ട്. അസത്യങ്ങളായ പഴയ ബൈബിൾ കഥകളിലെ ആ ദൈവത്തിന്റെ ലോജിക്കെവിടെ? ഇന്നുള്ള തെളിവുകൾ വെച്ചുകൊണ്ട് ദൈവം ഇല്ലെന്നും പറയാൻ സാധിക്കില്ല; അതുപോലെ ദൈവം ഉണ്ടെന്നും പറയാൻ സാധിക്കില്ല. യേശുവിനെ എനിക്കിഷ്ടമാണ്. പക്ഷെ യേശുവിനെ പഴയ നിയമത്തിലെ യഹൂദന്റെ ദൈവവുമായി വെള്ളപൂശാതെ നോക്കുക. 

ബൈബിൾ എന്ന് പറയുന്നത് മനുഷ്യരെഴുതിയ വെറും കഥകൾ മാത്രമാണ്. അന്ന് ആ പുസ്തകം എഴുതിയവരുടെ ഉദ്ദേശ്യം ജീവിതത്തെപ്പറ്റി മനസിലാക്കാൻ വേണ്ടിയായിരിക്കാം. ഇന്ന് ആ പുസ്തകം കാണിച്ചു ഭയപ്പെടുത്തിക്കൊണ്ടു പാസ്റ്റർമാർക്കും പുരോഹിതർക്കും പണമുണ്ടാക്കണം. ദൈവത്തിന്റെ വചനമെന്നു പറഞ്ഞു കൊട്ടിഘോഷിച്ചുകൊണ്ടു ഉപദേശികൾ നാടുമുഴുവൻ വയറ്റിൽ പിഴപ്പിനായും വചന പുസ്തകത്തെ ദുരുപയോഗം ചെയ്യുന്നു.

പഴയ നിയമത്തിലെ ദൈവത്തെ തിന്മയായും നാശമായും അസന്മാർഗിയായും ചിത്രീകരിച്ചിട്ടുണ്ട്. അതിലും എത്രയോ നല്ലതാണ് ഒരു അന്വേഷകന്റെ ഉള്ളിലുള്ള നല്ലവനായ 'ഞാൻ' എന്ന ദൈവം!  അതാണ്‌ തത്ത്വമസി. ആരുമെന്നെ സൃഷ്ടിച്ചതല്ല. ഞാൻ ആരെയും സൃഷ്ടിക്കുന്നുമില്ല. ഒരു അന്വേഷകന് പരബ്രഹ്മത്തെ തേടാം. അതും അവന്റെ യേശുവെന്ന ദൈവംപോലെ ഒരു ഭാവന മാത്രം. 

ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പെഴുതിയ പഴയ നിയമത്തിലെ അസന്മാർഗിയായ ദൈവത്തെക്കാൾ എന്നിലെ സന്മാർഗിയായ ദൈവത്തെ കണ്ടെത്തുകയല്ലേ മെച്ചം? എന്നെ ആരും സൃഷ്ടിച്ചില്ല. ഞാൻ ആരെയും സൃഷ്ടിക്കുന്നുമില്ല. ഞാൻ അങ്ങനെ ഉണ്ടായി എന്നു മാത്രം ചിന്തിച്ചാൽ മതിയാകും. 

ദൈവം അനാദിയെന്നു പറയുന്നു. ആരാണ് അനാദിയായി അദ്ദേഹത്തെ കണ്ടത്? അതും മനുഷ്യന്റെ ഭാവനയിലെ യുക്തി രഹിതമായ ചിന്തകൾ മാത്രമാണ്. ദൈവം കാണപ്പെടാതെ മേഘങ്ങൾക്കുള്ളിൽ വസിക്കുന്നുവെന്നു വിശ്വസിക്കുന്നു. എന്ത് വിഡ്ഢിത്വം? ആർക്കും നിത്യമായി ജീവിക്കാൻ സാധിക്കില്ല. 

മരിച്ച യേശുവിനു ലോകത്തെ രക്ഷിക്കാൻ ഇനി വരാൻ കഴിയില്ല. അദ്ദേഹം മനുഷ്യനായിരുന്നു. ശരിയല്ലേ? എങ്കിൽ മരിച്ച മനുഷ്യൻ എങ്ങനെ മടങ്ങി വരും? മരിച്ചു പോയെങ്കിൽ ഇന്ദ്രിയങ്ങളില്ലാതെ സ്വർഗം എങ്ങനെ കാണും.? എല്ലാവരും പറയുന്നു, സർവ്വ ജീവജാലങ്ങളെയും സൃഷ്ടിച്ചത് ദൈവം ദൈവം എന്ന്. എന്നാൽ ഞാൻ പറയുന്നു, അവകൾ സ്വയം ഉണ്ടായി. നൈനാൻ മാത്തുള്ള അത് സമ്മതിച്ചില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല. എന്നാൽ ഒരു ദൈവ വിശ്വാസിക്ക്, പാസ്റ്റർക്ക് ഒരു മനുഷ്യൻ ദൈവമെന്നു പറഞ്ഞു വിശ്വസിപ്പിച്ചേ മതിയാവൂ. കഴിയുന്നതും കുടുംബത്തിൽ പാസ്റ്റർമാരെ  അടുപ്പിക്കാതെയിരിക്കുക! 
fanatic-Christian 2017-06-08 15:34:32
ക്രിസ്തുവും ക്രിസ്തുമതവും ശരിയല്ല എന്ന് ഒരു കൂട്ടര്‍. മറ്റു മത വിശ്വാസങ്ങളെ അംഗീകരിക്കാന്‍ അസഹിഷ്ണുതയുള്ള അക്കൂട്ടര്‍ പറയുന്നത് നിങ്ങള്‍ നിരീശ്വര വാദികള്‍ ആകാനാണ്. അത് ഓരോരുത്തരും തീരുമാനിക്കേണ്ട കാര്യമല്ലെ? ക്രൈസ്തവ വിരോധം നേരിട്ടു പറയാന്‍ വയ്യ. അതിനാല്‍ വളഞ്ഞ വഴി.എല്ലാ വിശ്വസങ്ങളും പല വഴികളാണെന്ന തത്വം ഹിന്ദുത്വ അനുകുലികള്‍ മറക്കുന്നു 
ദൈവം 2017-06-08 13:51:49

ഞാൻ ദൈവം
ഉച്ച ഉറക്കത്തിനു കിടന്നതാണ്
താഴെ ബഹളം കേട്ട് ഞെട്ടി ഉണർന്നു
ഈ-മലയാളിയിലെ പ്രതികരണ കോളം
സ്ഥിരം യുദ്ധക്കളം
ഞാൻ ഉണ്ടെന്നും ഇല്ലെന്നും വാദം
എന്റെ കാവൽക്കാരൻ മാത്തുള്ള ഒരു വശത്ത്
അന്ത്രയോസ് വിദ്യാധരൻ
ബാബു തെക്കേലും വടക്കേലും
വായനക്കാരനും മറ്റൊരു വശത്ത്
നടുക്ക് എന്റെ ചങ്ങാതി കാലൻ
അന്തപ്പനെ കണ്ടില്ല
മാത്തുള്ള വാളെടുത്ത് വെട്ടിയതായിരിക്കും
എന്തായാലും കാഹള ധ്വനി കേൾക്കുന്നു
മരിച്ചവർ ഉയർത്തെഴുന്നേൽക്കുമായിരിക്കും
എന്തായാലും ഞാൻ പിടിക്കോടപ്പെടും
ഇത്രയുനാൾ എന്റെ കാവൽക്കാർ
എന്നെ കാത്തു ഇപ്പോൾ മാത്തുള്ള മാത്രം
എത്ര അച്ചന്മാർ ബിഷപ്പുമാർ ഉണ്ടായിരിക്കുന്നു
ഒന്നിനേം കാണുന്നില്ല
ഇടയനെ വെട്ടുന്നതും ആടുകൾ
ചിതറുന്നതുമായ ദിവസം എത്തിയിരിക്കുന്നു
എന്റെ കാര്യം കട്ടപ്പുക!
പാവം മാത്തുള്ള! എന്താവുമോ എന്തോ


Ninan Mathullah 2017-06-08 10:07:15

Appreciate Vidhyadharan trying to explain it calmy based on his knowledge to the best of his ability. About Thomas Vadakkel I do not have much hope. Most of the arguments are ‘muttatharkam’, the same strategy used by the intolerant group in India. The hatred towards priests and pastors and thus to Christians is clearly evident in the writing. In the words of Sukumar Azhikode, in his book ‘Tatvamasi’ it is foolishness to think that Vedas written a thousand years before Christ and Sancharacharyar’s commentary written a thousand years ago can explain all the things as we see and understand it today. Still some act as if it is the solution to all the problems we face. Such people live in the past boasting about their heritage, and they have nothing to contribute to people living now. They use that past to come to power, and exploit others. When Jesus said the kingdom of heaven is in you, it meant the experience of the kingdom of heaven and not literally heaven. To give literal meaning for symbolic expressions is not right. We are not here to win argument. People need to live in peace and all need to prosper. To prosper peace and love is necessary. With the current climate in India one group trying to impose its views on another is not the way for peace and prosperity.

കാലൻ 2017-06-08 12:37:19
ഇതാ വേറൊരു മതഭ്രാന്തനും അടിമയും സകലവും സൃഷ്‌ടിച്ച ദൈവത്തിന്റെ കഥയും പറഞ്ഞു വന്നിരിക്കുന്നു. തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിപ്പിച്ചു വിട്ടത് അതേപടി പ്രതികരണത്ത കോളത്തിൽ കൊണ്‌ടുവന്നു ശർദ്ദിച്ചിരിക്കുന്നു. തത്ത്വമസിയുടയും ദൈവരാജ്യം നിന്നിൽ എന്ന് പരാജത്തിന്റെയും അർഥം മനസ്സിലാക്കാത്ത ഇവന്മാരെ കണ്ടാൽ യേശുപോലും മൂക്കത്ത് വിരലുവച്ചുപോകും യേശു വെള്ളത്തിന്റെ മീതെ നടന്നോ മരിച്ചവരെ ഉയർപ്പിച്ചോ എന്ന് ചിന്തിച്ചു സമയക്കളയാതെ ജീവിച്ചിരിക്കുന്നടത്തോളം കാലം മനുഷ്യ ജീവിതത്തെ ഉല്കൃഷ്ടമാക്കാൻ ശ്രമിക്കുക.  ഞാൻ അതുഭുത പ്രവർത്തികൾ ചെയ്യുന്നതുകൊണ്ട് നിങ്ങൾ എന്നെ തിരയുന്നു എന്ന് പറഞ്ഞതിന്റെ അർഥം അങ്ങനെ അദ്ദേഹം ചെയ്യിതില്ലാരയിരുന്നെങ്കിൽ ആംഡ്‌റൂസിനെ അന്തപ്പനേം ഒക്കെ നിരീശ്വരവാദികൾ എന്ന് വിളിക്കുന്നതുപോലെ യേശുവിനെയും നിരീശ്വരവാദി എന്ന് വിളിച്ചേനെ.  അതുഭുതങ്ങൾ ചെയ്യുന്നവരെ ഒക്കെ നിങ്ങൾ ദൈവം ആക്കിയുട്ടുണ്ട്.  'അമ്മ ദൈവം അച്ചൻ ദൈവം അങനെ എത്ര എത്ര ദൈവങ്ങൾ വന്നു മനുഷ്യനെ ചൂഷണം ചെയ്യുത് കടന്നുപോയി.  നിനക്ക് നിന്നിൽ വിശ്വാസം ഇല്ലാതെ വരുമ്പോൾ എല്ലാം തലതിരിയും. അപ്പോൾ മറ്റുള്ളവരുടെ നിയന്ത്രണത്തിൽ നീ ആകുകയും ഇങ്ങനെ വിഡ്ഢിത്തരങ്ങൾ പുലമ്പിക്കൊണ്ടിരിക്കും. ഭയമാണ് മനുഷ്യനെ ഈ അവസ്ഥയിൽ എത്തിക്കുന്നത്. ഒരു കാര്യം ഞാൻ ഉറപ്പിച്ചും പറയാം. ഞാൻ കാലത്തിന്റെ ദൈവമായ കാലനാണ്. ഒരു ദിവസം ഞാൻ വരും നിന്നെ ഒക്കെ കൂട്ടികൊണ്ടു പോകാൻ. അതുവരെ അടിച്ചുപൊളിച്ചു ജീവിച്ചോ. പപരസ്പരം സ്നേഹിച്ചോ വെറുത്തോ എങ്ങനെ വേണേലും പക്ഷെ ഒരു ദിവസം 'സമയമാം രഥത്തിൽ യാത്ര ചെയ്യാൻ തയാറായി ഇരുന്നോ

THOMAS THEKKEL 2017-06-08 10:17:52
യേശുയോഗ അഭ്യസിച്ചിട്ടില്ല അതിന്റെ ആവിശ്യവും ഇല്ല.സകലവും സൃഷ്‌ടിച്ച ദൈവത്തിനു വെള്ളത്തിന് മീതെ നടക്കാൻ മാത്രമല്ല കൊടുങ്കാറ്റിനെ ശാന്തമാക്കാനും മരിച്ചവരെ ഉയർപ്പിക്കാനും കഴിയും.ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല.മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് ദൈവത്തെ അളക്കാൻ ശ്രമിക്കുന്ന ബുദ്ധി ഹീനരെ നിങ്ങള്ക്ക് കടലിലെ വെള്ളം ചിരട്ട കൊണ്ട് കോരി പറ്റിക്കാൻ കഴിയില്ല .ദൈവം മനുഷ്യനെ സൃഷ്ടിച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്നാതാണ് ശരി.വയലാറിന് തെറ്റ് പറ്റിയതാണ്.ക്ഷമിക്കുക.അതെ ചിത്രത്തിൽ തന്നെ "കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു" എന്നും പാടിയിട്ടുണ്ട്.അതൊന്നും കാര്യമായിട്ട് എടുക്കേണ്ടതില്ല ."പൊട്ടിത്തെറി,പരിണാമ" സിദ്ധാന്തങ്ങൾ വെറും മുത്തശ്ശി കഥകൾ മാത്രം.പൊട്ടിത്തെറി യിൽ കൂടി ഈ ലോകത്തു ഒന്നും ഉണ്ടായിട്ടില്ല.പൊട്ടിത്തെറി ഒരു നശീകരണം മാത്രം .മനുഷ്യനോടുകൂടി പരിണാമ0 നിന്നുപോയതു എന്തുകൊണ്ട്.A പരിണമിച്ചു B ആയെങ്കിൽ A യുടെ സ്ഥാനം എവിടെ ?ബൈബിൾ വെറും കഥകൾ അല്ല അത് ചരിത്രം ആണ്.അത് എഴുതിയത് മനുഷ്യരാണ്.മനുഷ്യരാൽ എഴുതപ്പെട്ട നിത്യ സത്യങ്ങൾ ആണ്.യേശു മരിക്കുക മാത്രമല്ല മൂന്നാം നാൾ ഉയർത്തെഴുനേൽക്കുകയും നാല്പതാം നാൾ സ്വർഗാരോഹണം ചെയ്യുകയും ചെയ്തു."ഗലീല പുരുഷന്മാരെ നിങ്ങൾ ആകാശത്തേക്ക് നോക്കി നില്കുന്നത് എന്ത്".അവൻ പോയതുപോലെ തിരിച്ചു വരും.എന്നാൽ ഇനി വരുന്നത് രക്ഷിക്കാനാണ് ന്യായ വിധിക്കാനാണ്.         
THOMAS THEKKEL 2017-06-09 07:20:57
സഹോദരാ താങ്കൾക്ക് ഒരിക്കലും കാലൻആകാൻ കഴിയില്ല.താങ്കൾ കാലന്റെ അടിമ മാത്രം.സ്വന്തമായി മതം (അഭിപ്രായം) ഇല്ലാത്ത വെറും അടിമ.ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു.എന്നാൽ മത ഭ്രാന്തൻ അല്ല.എനിയ്ക്ക് യുക്തമെന്നു തോന്നുന്നത് വിശ്വസിക്കാനും അതനുസരിച്ചു പ്രവർത്തിക്കണതും എനിക്ക് അവകാശം ഉണ്ട്.ആ അവകാശം ഞാൻ ഒരു കാലനും പണയം വെച്ചിട്ടില്ല.ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു എന്ന് ഡേവിഡ് പറഞ്ഞത് അന്നുള്ളവരെ മാത്രം ഉദ്ദേശിച്ചല്ല ഇനി വരാനുള്ള കാലൻ മാരെ കൂടി ഉദ്ദേശിച്ചാണ്.അവർ അരാജക വാദികൾ ആണ്.അവർ സമൂഹത്തിനു ശാപം ആണ്.അവർ കാലന്റെ അടിമ നുകത്തിൽ നിന്നും പുറത്തു വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കാം .കാലന്റെ എല്ലാ അടിമകൾക്കും സ്വാതന്ദ്ര്യം ആശംസിക്കുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക