Image

ആകാശമിടിഞ്ഞു വീഴുന്നു ? (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 04 June, 2017
ആകാശമിടിഞ്ഞു വീഴുന്നു ? (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
ഡൊണാള്‍ഡ് ട്രമ്പ് 'പാരീസ് കരാര്‍ (കാലാവസ്ഥ)' എന്ന നിര്‍ബന്ധിതമല്ലാത്ത ഒരുകരാറില്‍നിന്നും അമേരിക്ക പിന്‍വാങ്ങുന്നു എന്നുപറഞ്ഞപ്പോള്‍ മുതല്‍ തുടങ്ങിഭൂമിയുടെ താപനിലയുടെ ഉയര്‍ച്ച. രാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടെ കൈനീട്ടം വാങ്ങി ജീവിതം നയിക്കുന്ന പണ്ഡിതരുടേയും രക്തവും ഈച്ചൂടില്‍ തിളക്കുവാന്‍ തുടങ്ങി. ഗര്‍ജനമിതാണ് ഭൂമിക്കി നിരക്ഷയില്ല എല്ലാവരും താമസിയാതെ ചൂടില്‍ വെന്തുമരിക്കും.

ഏതാനും മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് എല്ലാ ജീവജാലങ്ങളും നാമും വസിക്കുന്ന ഭൂമി എന്ന് വിളിക്കുന്ന സുര്യന്റെ ഈഒരുപഗ്രഹം വെറുമോരു മഞ്ഞുകട്ടയായിരുന്നു. കാലാന്തരത്തില്‍ പ്രപഞ്ചത്തില്‍വന്ന വ്യത്യാസങ്ങള്‍ മുഖ്യമായുംഭൂമിയുടെ താപനിലഉയര്‍ത്തി ശീതയുഗം മാറി ജീവ ജാലങ്ങളുടെ ഉത്ഭവത്തിനുതകുന്ന പ്രപഞ്ചമുണ്ടായി ഭൂമിയുടെ ഈ ഉല്‍പ്പത്തിപുസ്തകം നിഷേധിക്കുന്നവരും ഉണ്ട്..

2015ല്‍ ലോകരാഷ്ട്രങ്ങള്‍ U.N.നേതൃത്ത്വത്തില്‍ ഉണ്ടാക്കിയ ഒരുടമ്പടിയാണിത്. ഭൂമിയുടെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന താപനിലക്ക് കുറവുവരുത്തുക. ഈകരാറില്‍ ഒപ്പിടാതിരുന്ന രാജ്യങ്ങള്‍ രണ്ടുമാത്രം. എന്നാല്‍ എഗ്രിമെന്‍റ്റു പ്രകാരം എല്ലാരാജ്യങ്ങളും പ്രവര്‍ത്തിക്കണം എന്ന്‌നിര്‍ബന്ധവുമില്ല എന്നു വച്ചാല്‍ പല്ലില്ലാത്ത കുരക്കുന്ന നായ .

ആരൊക്കെ ഇവിടത്തെ കുറ്റവാളികള്‍ ഒന്ന് CO2, എന്ന ഭീകരന്‍ ഇവനെ നിലക്കു നിറുത്തണം. സത്യാവസ്ഥ ഈഭീകര CO2 ആണ് എല്ലാ സസ്യജീവന്‍റ്റേയും നിലനില്‍പ്പിന് കാരണം.
ഭൂമിമരിക്കുന്നു അതിന്റെ പ്രധാനകാരണക്കാര്‍ മുതലാളിത്ത വ്യവസ്ഥ അഭ്യസിക്കുന്ന രാജ്യങ്ങളാണെന്നും അതിന് ഒരുപരിഹാരംകാണണം എന്ന സംവാദത്തിന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും, അല്‍ഖോര്‍ അമേരിക്കയുടെ ഉപരാഷ്ട്രപതി ആയിരുന്നകാലം മുതലാണ്ഒരുപ്രാമുഖ്യംകിട്ടുന്നത്.

മുതലാളിത്ത സംബ്രദായങ്ങള്‍ നിലനിന്നിരുന്നരാജ്യങ്ങള്‍ മുഖ്യമായും യൂറോപ്പും അമേരിക്കയും വ്യവ സായ വിപ്ലവകാലം മുതല്‍ അന്തരീക്ഷത്തിലേയ്ക്ക് അനര്‍കൃതമായി കാര്‍ബണ്‍ഡയോക്‌സ്യഡ ്എന്ന വാതകംതുറന്നുവിടുന്നു ഇത് ഭൂഗോളത്തെ നശിപ്പിക്കുന്നു. ലോകത്തിലെ ജനസാന്ദ്രത കൂടിയ ചൈന, ഇന്ത്യപോലുള്ള പാവപ്പെട്ടരാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ നിരപരാധികളും. ആ വ്യവസായ വിപ്ലവത്തില്‍ നിന്നും എല്ലാ ലോകരാഷ്ട്രങ്ങള്‍ക്കും മെച്ചമുണ്ടായിട്ടുണ്ട് എന്നവാസ്തവത്തിന് ഇവിടെസ്ഥാനമില്ല.

ശരി തന്നെ കാര്‍ബണ്‍ വിസര്‍ജ്ജനവും അതിന്റെ ദൂഷ്യതയേയും കുറിച്ചു അന്നാരും ശ്രദ്ധിച്ചിട്ടില്ല.
ഈവിഷയം ചര്ച്ചചെയ്യപ്പെടുമ്പോള്‍ കേള്‍ക്കുന്ന വാക്കുകളാണ് ഓസോണ്‍, കാര്‍ബണ്‍ വാതകം, ഗ്രീന്‍ഗ്യാസ് എന്നെല്ലാം. നാം ശ്വസിച്ചു പുറത്തുവിടുന്നതും ഈവിഷമുള്ള കാര്‍ബണ്‍വാതകമാണ് എല്ലാ ജീവജാലങ്ങളും ഇതുതന്നെ ചെയ്യുന്നു. മറുവശത്തോ സസ്യങ്ങളുടെ നിലനില്‍പ്പിന്ഈവാതകം അത്യന്താപേഷിതവും. സസ്യലോകംനശിച്ചാല്‍ എല്ലാം തീര്‍ന്നു.
രണ്ട് ഓസോണ്‍ ഇത് ബഹിരാകാശത്തില്‍ ഭൂമിയുടെപുറമേയുള്ളഒരു കവചമാണ്. ഈ കവചമില്ലെങ്കില്‍ എല്ലാ ജീവജാലങ്ങളും സൂര്യനയില്‍ നിന്നുംവരുന്ന യൂ .വി.(അള്‍ട്രാവയലറ്റ് ലൈറ്റില്‍ നശിച്ചുപോകും..

ആരെങ്കിലും വായനക്കാര്‍ ചോദിച്ചെന്നുവരും ഇയാള്‍ എവിടുന്ന് വന്ന ശാസ്ത്ര ജ്ഞന്‍ ഇതെഴുതുവാന്‍ ശെരിതന്നെ ഈവിഷയത്തില്‍ ഞാനൊരു വൈജ്ഞാനികനല്ലേ 'സയന്‍സ് മുന്‍നിറുത്തിയുള്ള സംവാദം ചുരുക്കുന്നു.

പാരീസ് ആക്കിക്കോര്‍ഡിലേയ്ക്ക് തിരിച്ചുവരാം. നേരത്തെ സൂചിപ്പിച്ചു ഈ എഗ്രീമെന്‍റ്റ് കാത്തുസൂശിക്കണമെന്ന് ഒരുരാജ്യത്തിനും കടമയില്ല അതുപയോഗിച്ചു അമേരിക്ക പുറത്തുചാടി. ഈ കരാറിലെ ഒരുവ്യവസ്ഥ മേല്‍പ്പറഞ്ഞ സമ്പന്നരാഷ്ട്രങ്ങള്‍ എല്ലാവര്‍ഷവും 100 ബില്യണ്‍ ഡോളര്‍അണ്ടര്‍ ഡെവലപ്പഡ് രാജ്യങ്ങള്‍ക്കു, ആ പട്ടികയില്‍ ചൈനയും ഇന്ത്യയുംവരും, കൊടുക്കണം, .
ഇത് ഒരുപ്രോത്സാഹന സമ്മാനമോ, കോഴയോ അതെന്തുമാകട്ടെ, ഇവരെക്കൊണ്ട് കാര്‍ബണ്‍ പുറപ്പെടുവിക്കുന്ന അളവ് കുറപ്പിക്കുവാന്‍.

ഈക്കാര്യത്തില്‍ ട്രമ്പിനു താല്‍പ്പര്യമില്ല കാരണം ഇങ്ങനെ കൊടുക്കുന്നകൈ നീട്ടം ആര്‍ക്കുകിട്ടുന്നു എന്തുനേടുന്നു ഇതിനൊന്നും ഒരുപ്രായോഗികമായ പരിശോധക്കുള്ള ഒരുസംവിധാനവും ഇല്ല .

മറ്റൊരുയുക്തി, ഇതൊക്കെ നടപ്പില്‍വരുത്തിയാല്‍ ത്തന്നെയും എല്ലാപടങ്ങളും കാട്ടുന്നു,വരുന്ന 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ താപനിലയില്‍വരുന്ന മാറ്റംവെറും . 020c കുറവ്‌ലഷ്യമോ 2ര അമേരിക്ക ആരുടേയും നിര്‍ബന്ധമില്ലാതെ ഇവിടെ അന്തരീക്ഷ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്‍നിരയില്‍ത്തന്നെ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്‍ബണ്‍ വിസര്ജ്ജനത്തില്‍ 20 % ത്തിലേറെകുറവുവരുത്തിയിരിക്കുന്നു.
ഈവിഷയത്തില്‍ ഒരുപാടു പ്രവചനങ്ങളാണുള്ളത് സൂര്യനില്‍ നടക്കുന്നമാറ്റങ്ങളും സൗരയൂഥത്തില്‍ എന്തുസംഭവിക്കുന്നു ഇതെല്ലാം ഭൂമിയേയും ബാധിക്കും. ഒരുവര്‍ഷവും അന്തരീഷം എങ്ങും ഒരുപോലല്ല.

ഇതിന്റെ ഒരുനിയന്ത്രണവും മനുഷ്യനുസാധിക്കില്ല.ഒരിടത്തും എല്ലാവര്‍ഷവും കാലാവസ്ഥ ഒരുപോലല്ല. ചിലേടത്തു വെള്ളപ്പൊക്കം,സുനാമി, അധിക തണുപ്പ്, ചൂട്,കൊടുങ്കാറ്റ് ഇവയെല്ലാം മുതലാളിത്ത രാജ്യങ്ങളുടെ സൃഷ്ട്ടി എന്നുപറയുന്നവരുമുണ്ട്.

കാര്‍ബണാണ് ഇവിടത്തെ വില്ലന്‍ എന്നാല്‍ ഏറ്റവുമധികം പാവപ്പെട്ടവനെ അണ്ടര്‍ഡെവലപ്പഡ് രാജ്യങ്ങളില്‍ കൊല്ലുന്നതും പലേതരം ദീനങ്ങളില്‍ കുടുക്കുന്നതു ംഭൂമിയില്‍നടത്തുന്ന നില മലിനീകരണമാണ് .നല്ല വെള്ളമില്ല, അഴുക്കു കെട്ടിക്കിടക്കുന്ന ചേരികള്‍ ഇതിനൊക്കെവേണം ആദ്യമൊരുപരിഹാരം കാണേണ്ടത്.
Join WhatsApp News
John Philip 2017-06-04 11:29:15
ബഹുമാനപ്പെട്ട കുന്തറ സാർ , ഞാൻ താങ്കളുടെ ലേഖനങ്ങൾ വായിക്കാറുണ്ട്. സത്യസന്ധമായി നിങ്ങൾ എഴുതുന്നു. ആരോടും കൂറ് പുലർത്താതെ. നിങ്ങൾ എഴുതിയത് ശരിയാണ് എന്തിനാണ് അമേരിക്ക നൂർ ബില്യൺ ഡോളർ മറ്റു രാജ്യങ്ങൾക്ക് കൊടുക്കുന്നത്. ട്രംപ് കൊണ്ട് വരുന്നതൊക്കെ എതിർക്കുക എന്ന നിലപാടിൽ ചില പാവം മലയാളികളുമുണ്ട്, എന്തിനാണെന്നറിയില്ല. മുസ്‌ലിം തീവ്രവാദികളെ വിലക്കിയപ്പോൾ നമ്മുടെ ഇൻഗ്ലണ്ടിലെ ത്രേസ്യാമ്മ ചേട്ടത്തി ട്രംപിന് അവരുടെ രാജ്യത്തേക്ക് സന്ദർശനം നിഷേധിച്ചു. എന്നിട്ടെന്തേ പറ്റിയെന്നു ട്രംപിനെ എതിർക്കുന്ന മലയാളി ചേട്ടന്മാർ പറയട്ടെ.

ട്രംപിനെ എതിർക്കുന്ന പ്രവണതക്ക് മലയാള പഴഞ്ചൊല് " ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം" കുന്തറ സാറിന്റെ അടുത്ത് ലേഖനത്തിന്റെ തലക്കെട്ട്  അതായിരിക്കട്ടെ. .
ചെറിയാൻ 2017-06-04 14:43:31

Trump is thinking far ahead and acting with precision. He is almost sure to win in 2020, if he continue shaking like this.

 

Whole America is clapping even CNN. Only few unemployed Mallus makes noise. Those guys, do that for anything and everything where ever they can post something without their real identity.

Clinton 2017-06-04 20:00:38
ഒരു പ്രായം കഴിഞ്ഞാൽ ചിലർ വിവരക്കേട് പുലമ്പിക്കൊണ്ടിരിക്കും. അതിന് കൂട്ട് പിടിക്കാൻ ചില വിധേയന്മാരും. Trump sucks!
Tom Abraham, pro se 2017-06-05 05:18:54

The Supreme Court hopefully will sustain the travel ban. Otherwise,

The Court should advise how to prevent 

ISIS entering the US. The Judges are all safe, well-paid. We the people have threats. 


Observer 2017-06-05 03:50:46

Richard Branson says history will treat President Trump "incredibly unkindly" for pulling out of the Paris climate agreement.

"It just makes so many of us literally want to cry when for some bizarre reason the president of America decides to make such a catastrophic decision," the billionaire founder of Virgin told CNN's Poppy Harlow and John Berman on Friday.

He also challenged Trump's claim that rejecting the deal could save 2.7 million jobs in the United States.

"Hundreds of thousands of jobs could have been created in the clean energy sector if he had given it his support," Branson said.

He joins dozens of CEOs voicing their displeasure with Trump's decision, including the chief executives of Apple (AAPLTech30)Goldman Sachs (GS) and General Electric (GE). The CEOs of Disney (DIS) and Tesla (TSLA) stepped down from presidential advisory councils.

Stop writing nonsense and support the egocentric maniac Trup  and preserve nature Kunthara

Prophet 2017-06-05 18:08:49

Beware of not only the American Sociopath, but the society that enables, coddles, and glorifies him, too.


കൂതറ ന്യൂസ്‌ 2017-06-06 04:25:39
Also Breaking: Trump says he will not create peace in the Middle East, pass affordable healthcare, or finish first term ...Because he can't
wise man 2017-06-06 04:29:53
A nation can survive its fools, and even the ambitious. But it cannot survive treason from within."- Marcus Tullius Cicero
another prophet 2017-06-06 04:38:59
thousands of hate crimes in America after Nov.8th, Asians, Muslims, Indians & MALAYALEES were victims- so for you trump supporters, your day is near.

Army vet killed in Oregon train stabbing remembered as modern-day martyr and hero who never stayed on the sidelines when others were in need
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക