Image

മഗധീര ; രാജമൌലിയുടെ പ്രസ്താവന വിവാദമാകുന്നു

Published on 04 June, 2017
മഗധീര ; രാജമൌലിയുടെ പ്രസ്താവന വിവാദമാകുന്നു

തന്റെ ബിഗ് ബജറ്റ് ചിത്രമായ മഗധീരയുടെ വിജയാഘോഷത്തിന് താന്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് തുറന്നുപറഞ്ഞ രാജമൗലി വിവാദം വിളിച്ചുവരുത്തി. ചിത്രത്തിന്റെ നിര്‍മാതാവിനെതിരെതന്നെ ആക്ഷേപമുന്നയിച്ചാണ് രാജമൗലി പെട്ടത്. സ്വയം ചെറുതാകരുതെന്നാണ് രാജമൗലി ഇപ്പോള്‍ നേരിടുന്നവിമര്‍ശനം.

ചില സിനിമയുടെ നിര്‍മാതാക്കള്‍ കണക്കുകള്‍ കൃത്രിമമായി ഉണ്ടാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ചിലര്‍ കൂടുതല്‍ ദിവസം ചിത്രമോടി എന്നുകാണിക്കാന്‍ തിയേറ്ററില്‍ നിര്‍ബന്ധപൂര്‍വം ചിത്രം കളിപ്പിക്കും. അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ മഗധീര എന്ന ചിത്രത്തിന്റെ നിര്‍മാതാവും ഇങ്ങനെ ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് സിനിമയുടെ വിജയാഘോഷത്തിന് അദ്ദേഹം പോകാതിരുന്നതത്രെ!

അല്ലു അര്‍ജുന്റെ അച്ഛന്‍ അല്ലു അരവിന്ദ് ആയിരുന്നു മഗധീരയുടെ നിര്‍മാതാവ്. സ്വന്തം നിര്‍മാതാവിനെയാണ് രാജമൗലി കുറ്റം പറയുന്നതെന്നും ആക്ഷേുപമുണ്ട്.

ബാഹുബലിയിലെ ശിവകാമിയായി ശ്രീദേവി എത്താതിരുന്നത് നന്നായെന്നും അദ്ദേഹം പറഞ്ഞു. രമ്യാ കൃഷ്ണനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടും നന്നായെന്നും അദ്ദേഹം സൂചിപ്പിച്ചു. ബജറ്റ് കൂടാതിരിക്കാനും പെട്ടെന്ന് സിനിമ തീര്‍ക്കാനും ആ കാസ്റ്റിംഗ് ഉപകരിച്ചുവെന്നും അദ്ദേഹമൊരു അഭിമുഖത്തില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക